Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദ | വരി പതിനെട്ട് | അർത്ഥം | ആശയം | Qaseedathul Burdha | Line 18 | Meaning & Concept In Malayalam


     • Watch Full Video On YouTube

ഖസ്വീദത്തുൽ ബുർദ | വരി പതിനെട്ട് | അർത്ഥം | ആശയം | Qaseedathul Burdha | Line 18 | Meaning & Concept In Malayalam

ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ



• Qaseedathul Burdha Line 19 Meaning


18) وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى...
      حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ...
"ശിശുവിനെപ്പോലെയാകുന്നു മനസ്സ്. മുലകുടി നിർത്താതെ വിട്ടാൽ വളർന്നു വലുതാവുമ്പോഴും മുലകുടിക്കണമെന്ന ആഗ്രഹം നിലനിൽക്കും. ഇനി മുലകുടി നിർത്തുവാൻ ശ്രമിക്കുകയാണെങ്കിലോ, അതു താനെ നിർത്തിക്കൊള്ളുകയും ചെയ്യും.."

• ശിശുക്കളുടെ മുലകുടി സ്വഭാവം പരിധി കഴിഞ്ഞിട്ടും നിർത്താൻ ശ്രമിക്കാതെ തുടരാൻ വിടുകയാണെങ്കിൽ മുലകുടിയുടെ ആർത്തിയുമായി അവൻ വലുതാവുകയേയുള്ളൂ. ഇനിയതു പിടിച്ചുനിർത്തുകയാണെങ്കിലോ, കുറച്ചൊന്നു ശ്രമിച്ചാൽ മാറ്റാവുന്നതാണ് ആ ശീലം. ശരീരങ്ങളെ അവയുടെ ആഗ്രഹങ്ങൾക്ക് വിടരുത് എന്നർത്ഥം. നിയന്ത്രണ വിധേയമല്ലാത്ത ശരീരം താന്തോന്നിയായി വളരും...

• ശരീരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപേ ആത്മാവുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടല്ലോ. മാതാവിന്റെ ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് നാലാം മാസമാണല്ലോ ആത്മാവിനെ സന്നിവേശിപ്പിക്കുന്നത്. അതുവരെയും ആത്മാവ് സൃഷ്ടാവിന്റെ സമക്ഷത്തിലായിരുന്നു. ശരീരങ്ങളിൽ കുടികൊള്ളാൻ ഭൂമിയിലിറങ്ങിയപ്പോൾ ആ മഹനീയ സാമീപ്യം നഷ്ടപ്പെട്ടുപോയി. ഇനിയവയെ തൊട്ടുണർത്താൻ ഒരു സുവിശേഷകൻ ആവശ്യം വന്നിരിക്കുകയാണ്...

• ബോധനം നൽകിയാൽ ഉണരുന്നതാണ് ആത്മാവ്. ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ, "ഉപദേശിക്കുക. ഉപദേശം വിശ്വാസികൾക്ക് ഉപകരിക്കും" എന്ന്. ഹൃദയം സമർപ്പിക്കാൻ ഏറ്റവും യോഗ്യരായ സുവിശേഷകൻ ﷺ നമ്മിൽ അവതരിക്കുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ﷺ കൽപ്പനകൾ അനുസരിക്കലത്രേ നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്...


©Midlaj Thiruvambady Blogspot

_______________________________________

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu