Ad Code

Thirunabi Madh Lyrics App  INSTALL NOW

റൂഹും മൂളും | Roohum Moolum | Song Lyrics | Naseeb Valanchery | Savad Pallisheri



റൂഹും മൂളും | Roohum Moolum | Song Lyrics | Naseeb Valanchery | Savad Pallisheri


Roohum Moolum


റൂഹും മൂളും റൗളയിൽ അണയാൻ 
എന്നും തണിയെ...
വരികൾ എഴുതും പാട്ടിൻ ഈണം
അങ്ങേക്കല്ലെ...(2)
അങ്ങകലെ മുത്തിൻ റൂഹിലായ് 
ഞാൻ അലിഞ്ഞില്ലെ...
ഞാൻ ഏകും പ്രേമം തേൻ മഴയായ് 
എന്നിൽ ചൊരിയില്ലെ...
തേടുമെൻ കണ്ണിൻ കനവുകളിൽ
അലയുമെൻ ഇശ്കിൻ തീരത്തായ്...
കാണുവാൻ ആകുമോ ഈ ജന്മം
ചൊല്ലിടാം പതിവായ് സ്വലവാത്ത്...

  (റൂഹും മൂളും...)

അലഞ്ഞെന്നും ഞാൻ 
സവിതമിൽ അണയാൻ
നീട്ടിടുമോ കരങ്ങൾ തണലായ്...
മൊഴിഞ്ഞീടുമെൻ മദ്ഹിൻ സ്വരമായി
കനിവിൻ്റെ അഴകെ...
ആരും തോൽക്കുമീ നൂറിൻ വജ്ഹോ...
നിറം തൂകിടും പുലരും രാവോ...
സ്നേഹം തഴകുമീ വിണ്ണിലെ മതിയായി
വാഴ്ത്തുന്നു നബിയെ...
പാടും ഉള്ളിൽ പ്രണയം 
മുത്തിൻ വദനം കാണുമ്പോൾ...
ഖൽബുള്ളിൽ മദ്ഹും തേടും ഇശ്ഖിൻ
തിരയായി ഒഴുകുമ്പോൾ...(2)
വന്നു ഞാൻ ചാരെ നിൽക്കും 
ആ മോഹ കൂട്ടിലായ്...(2)

  (റൂഹും മൂളും...)

മഴ പോലെ ഞാൻ ചൊരിയും ഗസലായ്
മിഴി നിറയുമെൻ ഖൽബിന് കുളിരായ്...
മദീനയിലെ വിടരും ചിരിയായ് 
കനിവിൻ്റെ നിധിയെ...
ശഫാഅത്തേകിടും ആ തിരു കരമോ...
ദാഹം തീർത്തിടും ആ മധുമലരോ...
മൊഴിയുന്നു ആ സുന്ദര ഇസ്മേ
വാഴ്ത്തുന്നെ ഹുബ്ബെ...
തേടും ഉള്ളിൽ സ്വപ്നം 
ചാരെ എത്താൻ ആയെങ്കിൽ 
അതിൽ അണയും നബിതൻ കൂടെ
എന്നും നിഴലായ് തീർന്നെങ്കിൽ...(2)
വന്നു ഞാൻ ചാരെ നിൽക്കും 
ആ മോഹ കൂട്ടിലായ്...(2)


©Midlaj Thiruvambady Blogspot


roohum moolum raulayil anayaan 
ennum thaniye...
varikal ezhuthum paaTTin eenam
angekkalle...(2)
angakale mutthin roohilaayu 
njaan alinjille...
njaan ekum premam then mazhayaayu 
ennil choriyille...
theTumen kannin kanavukalil
alayumen ishkin theeratthaayu...
kaanuvaan aakumo ee janmam
cholliTaam pathivaayu svalavaatthu...

  (roohum moolum...)

alanjennum njaan 
savithamil anayaan
neeTTiTumo karangal thanalaayu...
mozhinjeeTumen madhin svaramaayi
kanivin്re azhake...
aarum tholkkumee noorin vajho...
niram thookiTum pularum raavo...
sneham thazhakumee vinnile mathiyaayi
vaazhtthunnu nabiye...
paaTum ullil pranayam 
mutthin vadanam kaanumpol...
khalbullil madhum theTum ishkhin
thirayaayi ozhukumpol...(2)
vannu njaan chaare nilkkum 
aa moha kooTTilaayu...(2)

  (roohum moolum...)

mazha pole njaan choriyum gasalaayu
mizhi nirayumen khalbinu kuliraayu...
madeenayile viTarum chiriyaayu 
kanivin്re nidhiye...
shaphaaatthekiTum aa thiru karamo...
daaham theertthiTum aa madhumalaro...
mozhiyunnu aa sundara isme
vaazhtthunne hubbe...
theTum ullil svapnam 
chaare etthaan aayenkil 
athil anayum nabithan kooTe
ennum nizhalaayu theernnenkil...(2)
vannu njaan chaare nilkkum 
aa moha kooTTilaayu...(2)





Post a Comment

1 Comments

  1. Orupad ishtapetta varikalum, eenavum. Naseeb Valancheryude manoharamaya shabdham orupa ishtayi....

    ReplyDelete

Close Menu