Ad Code

Thirunabi Madh Lyrics App  INSTALL NOW

പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ | Pandengandoru Nadundarnne | Poem Lyrics | Mahfooz Kamal | Muhad Vembayam



പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ | Pandengandoru Nadundarnne | Poem Lyrics | Mahfooz Kamal | Muhad Vembayam 

 Song : Pandengandoru Nadundarnne
 Lyrics : Muhad Vembayam
 Music : Sebi Nayarambalam
 Singer : Mahfooz Kamal
 Marketing : Hazrath Media


പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ...
ആ നാട്ടില് പുഴയുണ്ടാർന്നേ...
പുഴ നിറയെ മീനുണ്ടാർന്നേ...
മീനിനു മുങ്ങാൻ കുളിരുണ്ടാർന്നേ...
അന്നവിടൊരു വയലുണ്ടാർന്നേ...
വയൽ മുഴുവൻ കതിരുണ്ടാർന്നേ...
കതിർ കൊത്താൻ കിളി വരുമാർന്നേ...
കിളികള് പാടണ പാട്ടുണ്ടാർന്നേ...
ആ നാട്ടിൽ തണലുണ്ടാർന്നേ...
മൺ വഴിയിൽ മരമുണ്ടാർന്നേ...
മരമൂട്ടിൽ കളിചിരി പറയാൻ
ചങ്ങാതികൾ നൂറുണ്ടാർന്നേ...
നല്ല മഴപ്പെയ്ത്തുണ്ടാർന്നേ...
നരകത്തീച്ചൂടില്ലാർന്നേ...
തീ വെട്ടിക്കളവില്ലാർന്നേ...
തിന്നണതൊന്നും വിഷമല്ലാർന്നേ...
ഒരു വീട്ടിലടുപ്പ് പുകഞ്ഞാൽ 
മറു വീട്ടിൽ പശിയില്ലാർന്നേ...
ഒരു കണ്ണു കലഞ്ഞു നിറഞ്ഞാൽ 
ഓടിവരാൻ പലരുണ്ടാർന്നേ...
നാടെങ്ങും മതിലില്ലാർന്നേ...
നടവഴിയിടവഴി നൂറുണ്ടാർന്നേ...
നാലുമണിപ്പൂവുണ്ടാർന്നേ...
നല്ലോർ ചൊല്ലിനു വിലയുണ്ടാർന്നേ...
അന്നും പല മതമുണ്ടാർന്നേ...
അതിനപ്പുറ മൺപുണ്ടാർന്നേ...(2)
നിന്റെ പടച്ചോനെന്റെ
പടച്ചോനെന്നുള്ളാരു തല്ലില്ലാർന്നേ...(2)
ആ നാടിനെ കണ്ടവരുണ്ടോ...
എങ്ങോട്ടത് പോയ് അറിവുണ്ടോ...
ആ നാട് മരിച്ചെ പോയോ
അതൊ വെറുമൊരു കനവാർന്നോ...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu