Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദ | വരി പതിനാറ് | അർത്ഥം | ആശയം | Qaseedathul Burdha | Line 16 | Meaning & Concept In Malayalam


     • Watch Full Video On YouTube

ഖസ്വീദത്തുൽ ബുർദ | വരി പതിനാറ് | അർത്ഥം | ആശയം | Qaseedathul Burdha | Line 16 | Meaning & Concept In Malayalam

ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ





16) مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا...
      كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ...
"കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്റെ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്?

• നഷ്ടബോധത്തിൽ നിന്നുള്ള ഒരുയർത്തെഴുന്നേൽപ്പിന്റെ ശ്രമമാണ് ഈ വരികളിൽ കാണുന്നത്. നിയന്ത്രണമില്ലാത്ത ശരീരം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണ്. അത് അതിന്റെ ഇഷ്ടം പോലെ സഞ്ചരിക്കും. അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യും. ബുദ്ധിമാനായ യജമാനൻ ചെയ്യുന്നത് അതിനെ കുരുക്കിട്ടു നിയന്ത്രിച്ചു നിർത്തുകയാണ്...

• തെറ്റുകളോട് ചായ്‌വുള്ള തന്റെ ശരീരത്തെ ഉപദേശിക്കാനും നന്നാക്കിയെടുക്കാനും നന്മയുടെ വഴിയിൽ നിലനിർത്തുവാനും കഴിവുള്ള ഒരാത്മീയ ഗുരുവിനെ തേടുകയാണിവിടെ കവി...

• ഹൃദയത്തിന്റെ കടിഞ്ഞാൺ ഏൽപ്പിക്കാവുന്ന ഏറ്റവും നല്ല ഗുരു, അത് സർവലോകത്തിനും കാരുണ്യമായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ തന്നെ. കടിഞ്ഞാൺ അവിടുത്തെ ﷺ മുന്നിൽ സമർപ്പിക്കുവാൻ ഏറ്റവും നല്ല മാർഗം സ്വലാത്തുകളും, മദ്ഹ്കളും, തിരുചര്യകളോടുള്ള ﷺ അന്ധമായ അനുധാവനവും അനുകരണവും, അവിടുത്തോടുള്ള ﷺ അടങ്ങാത്ത പ്രണയവുമത്രെ. അവിടുന്ന് ﷺ ഒരുത്തനെ/ഒരുത്തിയെ ഏറ്റെടുത്താൽ അവൻ/അവൾ രണ്ടുലോകത്തും വിജയിച്ചു...

• പ്രിയ മുഹിബ്ബീങ്ങളേ...
നമുക്ക് വിജയിക്കണം. ഹൃദയത്തിന്റെ കടിഞ്ഞാൺ അവിടുത്തേക്ക് ﷺ ഏൽപ്പിക്കാനായി നമുക്ക് സ്വലാത്തുകൾ അധികരിപ്പിക്കാം, തിരു സുന്നത്തുകൾ ﷺ അധികരിപ്പിക്കാം, ഹൃദയത്തെ അവിടുത്തേക്കായ് ﷺ സമർപ്പിക്കാം, إن شاء الله. ഈ ബുർദ പഠനം റബ്ബ് അതിനൊരു കാരണമായി സ്വീകരിക്കട്ടെ...
امين امين امين يا رب العالمين...


©Midlaj Thiruvambady Blogspot

_______________________________________

ഖസ്വീദത്തുൽ ബുർദ വരി പതിനാറ് അർത്ഥം ആശയം
Qaseedathul Burdha Line 16 Meaning  Concept In Malayalam

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu