ഖസ്വീദത്തുൽ ബുർദ | വരി മൂന്ന് | അർത്ഥം | ആശയം | Qaseedathul Burdha | Line 03 | Meaning & Concept In Malayalam
ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ
Meaning In Malayalam
3) فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا...
وَمَا لِقَــلْبِـكَ إِنْ قلت اسْــتَـفِـقْ يَــهِمِ...
എന്തുപറ്റി നിന്റെ കണ്ണുകൾക്ക്? അവയോട് 'മതി' എന്നു പറയുമ്പോൾ അവ കൂടുതൽ കണ്ണീരൊലിപ്പിക്കുകയാണല്ലോ...
നിന്റെ ഹൃദയത്തിനെന്തു സംഭവിച്ചു? അടങ്ങാൻ പറഞ്ഞിട്ടും അത് പരിഭ്രമം കൊള്ളുകയാണല്ലോ...
• പ്രേമ പാരവശ്യത്താൽ വിഷമിച്ചിരിക്കുന്ന അപരൻ കവിയുടെ ആദ്യത്തെ ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ല. ഇങ്ങനെയുള്ള കാമുകന്മാരും കാമുകിമാരും സാധാരണയായി മറുപടി പറയുകയോ തങ്ങളുടെ ബന്ധങ്ങളെ പെട്ടെന്ന് സമ്മതിച്ചു തരികയോ ചെയ്യില്ല. മറിച്ച് അതെല്ലാം നിഷേധിക്കുകയാണ് ചെയ്യുക...
• പ്രേമഭാജനത്തോടുള്ള അടങ്ങാത്ത പ്രണയാഭിനിവേശം ഖൽബിലങ്ങ് നിറഞ്ഞു കവിഞ്ഞാൽ പിന്നീടത് കണ്ണുനീർ തുള്ളികളായി കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകലായ്. പുന്നാര ഹബീബിനോടുള്ള ﷺ പ്രണയം കണ്ണുകളിൽ പെയ്തിറങ്ങുമ്പോൾ എത്ര ശക്തിയായി അതിനെ തടയാൻ ശ്രമിക്കുന്നുവോ, അതിലും ശക്തിയായി കണ്ണുനീർ കൂടുതലായി പുറത്തേക്ക് വരികയാണ് ചെയ്യുക. ഇവിടെ നമ്മുടെ കഥാപാത്രത്തിനു സംഭവിക്കുന്നതും അതു തന്നെയാണ്...
• തന്റെ പ്രേമഭാജനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ കാമുകൻ ഹൃദയത്തോട് അടങ്ങാൻ പറയുകയാണ്. ഇല്ല, ഞാൻ യഥാർത്ഥ ആശിഖല്ല. എന്നിൽ യഥാർത്ഥ പ്രണയം ഇല്ല, എന്ന് മനസ്സിനോട് പറയുമ്പോൾ ശക്തമായ പ്രതിഷേധമെന്നോണം അത് കൂടുതൽ കരുത്തോടെ പ്രേമഭാജനത്തെയോർത്ത് വിറകൊള്ളുകയാണ് ചെയ്യുന്നത്...
• ആശിഖീങ്ങൾ അങ്ങനെയാണ്. അവർക്ക് മുത്ത് നബിയോടുള്ള ﷺ അടങ്ങാത്ത പ്രണയത്തിന്റെ വലിപ്പം അവർ ഒരിക്കലും അംഗീകരിച്ചു തരില്ല. എന്നാൽ അവരുടെ വാക്കും നോക്കും നടത്തവും പെരുമാറ്റവും ചിന്തകളുമെല്ലാം ലോകത്തിനു മുന്നിൽ നിന്ന് അവരുടെ ഇഷ്ഖിനെ മറച്ചുവയ്ക്കാൻ അനുവദിക്കുകയുമില്ല. കാരുണ്യവാനായ റബ്ബ് നമ്മെ ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...
امين امين امين يا ارحم الراحمين...
©Midlaj Thiruvambady Blogspot
Meaning In Manglish
3) فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا...
وَمَا لِقَــلْبِـكَ إِنْ قلت اسْــتَـفِـقْ يَــهِمِ...
enthupatti ninte kannukalkk? avayod 'mathi' enn parayumpol ava kooduthal kanneerolippikkukayaanallo...
ninte hridayatthinenth sambhavichu? adangaan paranjittum ath paribhramam kollukayaanallo...
• prema paaravashyatthaal vishamichirikkunna aparan kaviyude aadyatthe chodyangalkk marupadi parayunnilla. inganeyulla kaamukanmaarum kaamukimaarum saadhaaranayaayi marupadi parayukayo thangalude bandhangale pettenn sammathich tharikayo cheyyilla. marich athellaam nishedhikkukayaan cheyyuka...
• premabhaajanatthodulla adangaattha pranayaabhinivesham qalbilang niranju kavinjaal pinneedath kannuneer thullikalaayi kaviltthadangaliloode chaalittozhukalaay. punnaara habeebinodulla ﷺ pranayam kannukalil peythirangumpol ethra shakthiyaayi athine thadayaan shramikkunnuvo, athilum shakthiyaayi kannuneer kooduthalaayi purathekku varikayaanu cheyyuka. ivide nammude kathaapaathratthinu sambhavikkunnathum athu thanneyaanu...
• thante premabhaajanavumaayi bandhappettulla chinthakal hridayatthe prakampanam kollikkumpol kaamukan hrudayatthod adangaan parayukayaan. illa, njaan yathaarththa aashikhalla. ennil yathaarththa pranayam illa, ennu manasinod parayumpol shakthamaaya prathishedhamennonam athu kooduthal karutthode premabhaajanattheyortthu virakollukayaan cheyyunnath...
• aashikheengal anganeyaan. avarkku mutthu nabiyoTulla ﷺ adangaatha pranayatthinte valippam avar orikkalum angeekaricchu tharilla. ennaal avarude vaakkum nokkum nadatthavum perumaattavum chinthakalumellaam lokatthinu munnil ninnu avarude ishkhine marachuvaykkaan anuvadikkukayumilla. kaarunyavaanaaya rabb namme habeebaaya mutth nabi ﷺ thangalude yathaarththa aashikheengalil ulppedutthi anugrahikkatte...
امين امين امين يا ارحم الراحمين...
___________________________________________
ഖസ്വീദത്തുൽ ബുർദ വരി മൂന്ന് അർത്ഥം ആശയം
Qaseedathul Burdha Line 03 meaning concept
qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot
0 Comments