ഖസ്വീദത്തുൽ ബുർദ | വരി രണ്ട് | അർത്ഥം | ആശയം | Qaseedathul Burdha | Line 02 | Meaning & Concept In Malayalam
ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ
Meaning In Malayalam
2) أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ...
وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ...
"അതോ കാളിമയുടെ ഭാഗത്ത് നിന്നും അടിച്ചു വീശുന്ന കാറ്റാണോ, അതോ ഇരുളടഞ്ഞ സമയത്ത് (രാത്രിയിൽ )"ഇളം" താഴ് വരയിൽ നിന്നും,മിന്നൽ പിണർ കണ്ടത് കൊണ്ടാണോ നിങ്ങൾ കരയുന്നത്..."
• ബുർദയുടെ 1 മുതൽ 11 വരെയുള്ള വരികളിൽ നമുക്ക് രണ്ടു പേരെ കാണാം. പരസ്പരം വാഗ്വാദം നടത്തുന്ന ഒരാൾ കവിയും മറ്റേയാൾ കവിയുടെ ആത്മാവാകുന്ന അപരനുമാണ്. ഇവിടെ കവി അഭിസംബോധന ചെയ്യുന്ന കാമുകൻ തന്റെ പ്രേമഭാജനത്തെയോർത്ത് വളരെ നേരമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്. കരഞ്ഞുകരഞ്ഞ് കണ്ണുനീരിൽ രക്തം കലരാൻ മാത്രം തീവ്രമായിരുന്നു ആ ദുഃഖം. 'ദീസല'മിന്റെ അയൽവാസിയെ കുറിച്ചോർത്തിട്ടാണോ നീ കരയുന്നതെന്ന് തന്റെ ആത്മാവിനോട് ഒന്നാമത്തെ വരിയിലൂടെ ചോദിച്ച ബൂസ്വീരി ഇമാം رضي الله عنه തുടർന്ന് ചോദിക്കുന്നു; 'കാളിമ'യുടെ ഭാഗത്തുനിന്നും വീശുന്ന കാറ്റാണോ, അതല്ല 'ഇളമി'ൽ നിന്നും ഇരുളിനെയും കീറി മുറിച്ചു വരുന്ന മിന്നൽപ്പിണറുകളാണോ നിന്റെ കണ്ണീരിനു ആധാരം എന്ന്...
• മക്കയിലേക്കുള്ള ഒരു പാതയുടെ പേരാണ് 'കാളിമ'. 'ഇളം' പുണ്യ മദീനക്കു സമീപമുള്ള ഒരു താഴ്‌വരയും. കാറ്റിനും മിന്നലിനും സ്മരണയോടുള്ള പ്രതീകാത്മക ബന്ധം ശ്രദ്ധാർഹമാണ്. മന്ദമാരുതൻ തലോടുമ്പോൾ കാമുകനെന്തിനു ദുഃഖിക്കുന്നു? അതിൽ തന്റെ പ്രേമഭാജനത്തിന്റെ ﷺ പരിമളം കാമുകൻ അനുഭവിക്കുന്നുണ്ടാകാം, 'ഖുബ്ബതുൽ ഖള്റാഇ'ന്റെയും 'ജന്നത്തുൽ ബഖീഇ'ന്റെയുമെല്ലാം പരിമളം. മിന്നൽ പിണറിലോ... തന്റെ പ്രേമഭാജനത്തിന്റെ ﷺ ഓർമ്മകളും അവിടുന്ന് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളും ഒരു മിന്നായം പോലെ കാമുകൻ ദർശിക്കുന്നുണ്ടാകാം...
• കൂരിരുട്ടിലെ മിന്നൽപ്പിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പ്രവാഹം പോലെയാണല്ലോ പുണ്യ ഹബീബ് ﷺ. ചരിത്രത്തിലൂടെ ഇടമുറിയാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റായി തിരുനബി ﷺ ദൗത്യത്തെയും സങ്കൽപ്പിക്കാവുന്നതാണ്. സൗന്ദര്യത്തിന്റെ മന്ദമാരുതനായും വിപ്ലവത്തിന്റെ കൊടുങ്കാറ്റായും തിരുനബിസന്ദേശം ﷺ ചരിത്രത്തെ തലോടുകയും ഇളക്കിമറിക്കുകയും ചെയ്യുന്നതിനു കാലം സാക്ഷിയാണല്ലോ...
©Midlaj Thiruvambady Blogspot
Meaning In Manglish
2) أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ...
وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ...
"atho kalimayude bhagath ninnum adichu veeshunna kaattaano, atho iruladanja samayath (raathriyil )"ilam" thazh varayil ninnum,minnal pinar kandathu kondaano ningal karayunnath..."
• burdayude 1 muthal 11 vareyulla varikalil namukk randu pere kanam. parasparam vagvadam nadathunna oral kaviyum matteyal kaviyude aathmaavaakunna aparanumaan. ivide kavi abhisambodhana cheyyunna kaamukan thante premabhaajanatheyorthu valare neramaayi karanju kondirikkukayaan. karanjukaranju kannuneeril raktham kalaraan maathram theevramaayirunnu aa duakham. 'deesala'minte ayalvaasiye kurichortthittano nee karayunnathenn thante aathmaavinod onnaamathe variyiloode chodicha booseeri imaam رضي الله عنه thudarnnu chodikkunnu; 'kaalima'yude bhaagathuninnum veeshunna kaattaano, athalla 'ilami'l ninnum irulineyum keeri murichu varunna minnalppinarukalaano ninte kanneerin aadhaaram enn...
• makkayilekkulla oru paathayude peranu 'kalima'. 'ilam' punya madeenakk sameepamulla oru thaazhvarayum. kaattinum minnalinum smaranayodulla pratheekathmaka bandham shradhaarhamaan. mandamaaruthan thalodumpol kaamukanenthinu duakhikkunnu? athil thante premabhaajanatthinte ﷺ parimalam kaamukan anubhavikkunnundaakaam, 'khubbathul khalraai'nteyum 'jannatthul bakheei'nteyumellaam parimalam. minnal pinarilo... thante premabhaajanatthinte ﷺ ormmakalum avidunn ﷺ vittechupoya thirusheshippukalum oru minnaayam pole kaamukan darshikkunnundaakam...
• kooriruttile minnalppinar pole kannanchippikkunna prakaashathinte pravaaham poleyaanallo punya habeeb ﷺ. charithratthiloode idamuriyaathe veeshikkondirikkunna kaattaayi thirunabi ﷺ douthyatheyum sankalppikkaavunnathaan. saundaryathinte mandamaaruthanaayum viplavathinte kodunkaattaayum thirunabisandesham ﷺ charithrathe thalodukayum ilakkimarikkukayum cheyyunnathinu kaalam saakshiyaanallo...
____________________________________________
ഖസ്വീദത്തുൽ ബുർദ വരി രണ്ട് അർത്ഥം ആശയം
Qaseedathul Burdha Line 02 Meaning & Concept
qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
0 Comments