Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹഖാന കോൻ അമറാൽ | Hakkana Kon Amaral | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram

 

ഹഖാന കോൻ അമറാൽ | Hakkana Kon Amaral | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram

 Album : Mahakavyam 07
 Song : Hakkana Kon Amaral
 Lyrics : Moyinkutty Vaidyar
 Singer : Shamnad Kottappuram
 Marketing : Al Salama Oniline 



____________________________________________

ഇതി വൃത്തം
അല്ലാഹുവിന്റെ കൽപനപ്രകാരം നബി (സ്വ) തങ്ങൾ മക്കാ ദേശവും വിട്ട് മദീനയിലെത്തി. ഒരു പ്രയാസവുമില്ലാതെ ആറ് മാസം അവിടെ താമസിച്ചു. 
നബി (സ്വ) തങ്ങളും അനുചരന്മാരും ഒന്നിച്ചിരിക്കുമ്പോൾ രഹസ്യ വാർത്തയുമായി ഒരു ദൂതൻ വന്ന് നബിയോട് പറഞ്ഞു: "ആയിരം ഒട്ടകങ്ങൾക്ക് ചുമക്കാവുന്ന ചരക്കുകളും പട്ടുകളും സ്വർണ്ണങ്ങളുമായി ഒരു കച്ചവട സംഘം മക്കയിൽ നിന്നും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നു. ബദ്ർ താഴ് വരയിലൂടെ ശാമിലെത്താനാണ് അവരുടെ പദ്ധതി. ആകെ എഴുപത് ആളുകളുള്ള ആ കച്ചവട സംഘത്തിന്റെ നേതാവ് അബൂ സുഫ് യാനാണ്.
ഇത് കേട്ട് നബി തങ്ങൾ തൻ്റെ അനുചരന്മാരോട് വിവരം പറഞ്ഞ് ഉടനെത്തന്നെ പുറപ്പെടാൻ ആവശ്യപ്പെട്ടു. അവിശ്വാസികളിൽ നിന്നും തങ്ങൾക്കവകാശപ്പെട്ട സമ്പത്ത് തിരിച്ചു പിടിച്ചെടുക്കാൻ അവർ പുറപ്പെട്ടു.
ഈ വിവരമറിഞ്ഞ അബൂ സുഫ് യാനും സംഘവും ഭയചകിതരായി ബദ്ർ താഴ്‌വരയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ കടന്നു പോയി. അത് മനസ്സിലാക്കി നബിയും അനുചരന്മാരും മദീനത്തേക്ക് തന്നെ മടങ്ങി വന്ന് അവിടെ സന്തോഷത്തോടെ ജീവിച്ചു.
ചരിത്രകാരൻ പറയുന്നു : വളരേയേറെ ഭയപ്പാടോടെ അബൂ സുഫ് യാനും സംഘവും ശാമിൽ എത്തിച്ചേർന്നു.
അവിടെ ചെന്ന് ചരക്കുകളെല്ലാം ഇറക്കി വെച്ച് കച്ചവടം നടത്തി. അന്ന് അമ്പതിനായിരം പൊന്ന് ലാഭവും നേടുകയുണ്ടായി. ശേഷം മക്കക്കാർക്ക് ഏറെ പ്രിയങ്കരമായ വസ്തുക്കളെല്ലാം വാങ്ങി. 
ആകെ എഴുപത് ആളുകൾ മാത്രമേ സംഘത്തിലുള്ളൂ എങ്കിലും അവർക്ക് വഹിക്കാവുന്നതിലുമപ്പുറം ചരക്കുകളുമായി ശാമിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു.
ആ സമയം കച്ചവടത്തിൽ വലിയ ലാഭം കിട്ടി അവർ മക്കയിലേക്ക് തന്നെ മടങ്ങുന്നു എന്ന വാർത്തയുമായി അല്ലാഹുവിന്റെ കൽപനപ്രകാരം ജിബ് രീൽ എന്ന മാലാഖ നബി തങ്ങളുടെ അടുത്തെത്തി.
____________________________________________


    രചന : മോയിൻകുട്ടി വൈദ്യർ 
    ഇശൽ : ഹഖാന

ഹഖാന കോൻ അമറാൽ മക്കാവ് ബിട്ട് നബി
പക്കാ മദീനത്തണവായ്
ഹാർ യേദും എത്തിടുകാ ഈരാറും വൊത്ത ശഹ്ർ
ബാറാൽ പൊറുത്ത പിറകെ

തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും
ഒക്കാ ഇരിക്കും പൊളുതിൽ
ജാസൂസ് ഒരുത്തർ ബരയ് യാസീൻ നബിക്കൊരു
വിശേശം വിരുത്തി പൊരുളായ്
ബക്കാദെ സാവർ ബഈറുക്കാകയേറിയ
ചരക്കാടയ് പൊന്നും ചുമയായ്
ബാരുന്ന് വാദി ബദർ ചേരുന്നവർകൾ തിഹാം ഊരിന്നൊരുങ്ങി ഖറജായ്
നിക്കാദെ ശാമു ഖർയക്കേശുവാനും
സൗദാക്കർകൾ ലാമും ഒരു മീം
നഫറാറവക്കടവെ കഫിയായെ മൂപ്പൻ
അബൂ സുഫ് യാനദെണ്ടും ഉരയായ്

ഉരയയ് തരിത്ത് നബി അരികോരിൽ ഉറ്റുടനെ 
തരമാൽ പുറപ്പെടുകലായ്
ഉറ്റക്കവാഫിർ മുതൽ പറ്റിപ്പറിപ്പദിനു
മുറ്റിത്തിരക്കി നടയായ്
അരിമാ നബീ സ്വഹ്ബും 
ബരുന്നുണ്ടറിന്ദവർകൾ
ഹരികണ്ടെ വേട്ട പടിപോൽ
ആയിഫശന്ദടവെ പോയിക്കടന്ദ് ബദ്ർ
മായക്കുലങ്കൾ ശണമാൽ
തരമക്കദാ വിവരം തരിവുത്ത് ത്വാഹ നബി
തെരികെ സ്വഹാബും റജ് ആയ്
ത്വയ്ബത്തലത്തണവിൽ ഖൈറാൽ 
ഇരിക്കുന്നെനി കദ റാവി ചെപ്പി ബിടലായ്

നരിപോൽ യെദിർത്തുരുവ് ഉരമാൽ കുദിത്ത പടി
പെരികാ ബയത്ത് ഹർബായ്
നാമക്കവാഫിർകളും കേമിത്തെ നൂഖുകളും
ശാമുക്ക് ചേർന്ദ് ശറഫായ്
ശറഫന്നകർക്കവരെ അർളും കിഴിത്തവിടം
സർവ്വം കഴിത്ത് സബയിൽ
സച്ചായ താജിർകളിൽ കച്ചോടം ആടി മിക
മെച്ചായെ ലാഭം ഉളവായ്
തുറ മക്ക ദിക്കിലദി പിരിയ ചരക്കുകളും അറിവുറ്റെടുത്ത് ഖൊശിയായ്
സൊരണം മുൻ കിട്ടിയദിൽ ഉരയുന്നു മട്ട്
അദദ് പിരിപൊന്ന് കിട്ടി രിബ്ഹാൽ

നിറവമ്പിളാഅ് നെടിൽ പുറം ഏറ്റി ഖാഫിലകൾ
ഖറജൂ തിഹാമ് കൊളവേ
നിദം മാൽ പെരിപ്പമിലും അദദാൾ 
ചുരുക്കമിലും
പദി ശാമു ബിട്ട് സയ്റായ്
സുർആൽ ബരും പൊളുദിൽ
ഇറയോൻ അരുൾക്ക് കദ
ഇറസൂൽ നബിക്ക് മൊളിവാൻ
സുരർ കോൻ മലക്കുടനെ പുരിബാളും
ഹഖുടയെ തിരുദൂദർ മുമ്പിലണവായ്


©Midlaj Thiruvambady Blogspot

__________________________________________

ഹഖാന കോൻ അമറാൽ mappilapattu
ഹഖാന കോൻ അമറാൽ lyrics
ബദ്ർ കിസ്സപ്പാട്ടുകൾ lyrics
ബദ്ർ കിസ്സപ്പാട്ടുകൾ വരികൾ
മാപ്പിളപ്പാട്ടുകൾ lyrics
മാപ്പിളപ്പാട്ടുകൾ വരികൾ

hakkana kon amaral mappilapattu lyrics
hakkana kon amaral song lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu