• Watch Full Song On YouTube
ഖദീജ ഉമ്മ | ഹോജാത്തി പെൺമണി മുല്ല | Khadeeja Umma | Hojathi Penmani Mulla | Khadeeja Beevi Song Lyrics | Swadique Azhari Perinthattiri
Album : Khadeeja Umma
Song : Hojathi Penmani Mulla
Lyrics : Swadique Azhari Perinthattiri
Singer : Swadique Azhari Perinthattiri
Marketing : Swadique Azhari Official
ഹോജാത്തി പെൺമണി മുല്ല
ബീവി ഖദീജുമ്മാ...
റോജാത്തി പൊൻ
മഴവില്ലാണെന്റെ ഖദീജുമ്മാ...
രാജാത്തി പെൺ മിഴികളിലെ
സുന്ദരിയാണുമ്മാ...
ജന്നാത്തിലെ റാണി ബത്തൂലിനെ
പോറ്റിയ പൊന്നുമ്മാ...
അരുമപ്പൂ റസൂലിന്റെ അകമിൽ
പൂവിട്ട ചെണ്ടേ...
അലങ്കാര ബീ ഖദീജാ...
അലങ്കാര ബീവി ഖദീജാ...(2)
(ഹോജാത്തി...)
മണി മക്കത്തൊരു നല്ല മഹാരാജ മണമുള്ള
മഹിമപ്പൂ നാരിക്കൊരു നാൾ സുവർഗം കിട്ടി...
മധുര റസൂലിന്റെ കവിൾ കണ്ട് ഖദീജ ഞെട്ടി...
മലരായ നബിക്കള്ളാഹ് മാലാഖ പോൽ ഒരു നല്ല മനമൊത്ത മാണിക്യത്തിൻ കരങ്ങൾ നീട്ടി...
നല്ല മുഹബ്ബത്ത് മരത്തിന്റെ തണലിൽ കൂട്ടി...
പൊന്നുമ്മയില്ലാതെ വളർന്ന്...
പൊന്നുപ്പാനെ കാണാ കണ്ണ്...
പുന്നാരപ്പൂ ഖദീജുമ്മ ജീവൻ കനിഞ്ഞ്...
ലോക നേതാവിന്റെ വേദന നീക്കിയ സുറുമപ്പൂ പൊന്ന്...
കണ്ണീരിന്റെ നാൾവഴി മാഞ്ഞ്...
പൊൻ നൂറിന്റെ ഖൽബു നിറഞ്ഞ്...
മന്ദാരപ്പൂ ഖദീജുമ്മ സകലം കനിഞ്ഞ്...
ലോക രാജാവിന്റെ കരൾ കവർന്നൊരു
തരുണി മണി പൊന്ന്...
(ഹോജാത്തി...)
അള്ളാഹുവിന്റെ റസൂലിന്
തണൽ കൊടുത്ത നസീബ് ലഭിച്ചത് ദുനിയാവിലാർക്കും കിട്ടാ സൗഭാഗ്യമത് ഉമ്മാ...
എല്ലാവരോടും തങ്ങൾ എന്റെ ഖദീജ എന്നു പറഞ്ഞത് കോടാനുകോടി മുസൽമാൻ ഏറ്റു പറഞ്ഞുമ്മാ...
അള്ളാഹുവിന്റെ ഹബീബിന് ചുംബനം ഏകിയ ദിനരാത്രങ്ങൾ സുബ്ഹാൻ എന്റുമ്മാക്കേകിയ സുവർഗ സുഖം ഉമ്മാ...
എല്ലാവരെക്കാളും എൻ ഹൃദയമറിഞ്ഞ ഖദീജ എന്നത് പുന്നാര നൂറു പറഞ്ഞത് പിരിശം കൊണ്ടുമ്മാ...
മഹ്മൂദ് നബിയോരെ ഞെരുക്കങ്ങൾ അറിഞ്ഞപ്പോൾ മഹാറാണി മനമറിഞ്ഞഖിലം ഏകി...
മണിമക്ക തലകുനിത്താദരിച്ച സമ്പന്ന ബീ
മരണ സമയത്തവർ ഫഖ്റെ പൂകി...
മലർമുത്ത് ഹിറാ ഗുഹത്തകത്തളത്തിരിക്കുമ്പോൾ മലമടക്കുകൾ താണ്ടി അവരും കേറി...
മനുജ മേനിക്ക് താങ്ങാ ദൂരം കേറിയിറങ്ങിയതോർത്ത്...
മഹബ്ബത്തിൻ മാനസങ്ങൾ കരഞ്ഞു നീറി...
മണിമുത്ത് നൂറല്ലാതെ ഒന്നുമവർക്കില്ലാ...
മഹബൂബിന് ആയുസ്സ് മുഴുവൻ നൽകിയ പൂമുല്ലാ...
മടിത്തട്ടിൽ അന്ത്യ റസൂലിനെ ചേർത്ത ഖദീജുമ്മ...(2)
(ഹോജാത്തി...)
ആറ്റൽ റസൂലിന്റെ ഹൃദയത്തെ കീറി മുറിച്ച്
ഖദീജുമ്മ വിട പറഞ്ഞേ...
ആകലോകമന്ന് ഹബീബിന്റെ കണ്ണീർ കണ്ട്
കരഞ്ഞു കരഞ്ഞു തളർന്നേ...
ആദരപ്പൂമേനി ആയുസ്സിൻ പാതിയെ നോക്കി അവസാന സലാം പറഞ്ഞേ...
ആ തിരു വേദന കണ്ട് ആയിരം കൊല്ലം പിറകെ അനുരാഗി വൃന്ദം കരഞ്ഞേ...
പാരിതിൽ പരിഹാരപ്പൂ ഖദീജുമ്മ പുകൾ പാടി
ഫഖീറായ പാവം തേടുന്നേ...
പാവനപ്പൂമാൻ നബിയിൽ പഥികന്റെ വ്യഥ പറയാമോ...
പേടിയാൽ ആഗ്രഹമോതുന്നേ...
പാടാൻ അർഹതയില്ല പാകപ്പിഴവുകളെല്ലാം പൊറുത്തെന്റെ പാദം ചേർക്കുമോ...
പാതിരാ കണ്ണീർ തന്ന് പാൽനിലാ പുഞ്ചിരി കണ്ട്
പാപി തന്റെ ഈമാൻ കാക്കുമോ...
©Midlaj Thiruvambady Blogspot
___________________________________________
ഹോജാത്തി പെൺമണി മുല്ല song
ഹോജാത്തി പെൺമണി മുല്ല song lyrics
hojathi penmani mulla song lyrics
hojathi penmani mulla lyrics
swadique azhari perinthattiri new lyrics
khadeeja beevi songs lyrics
khadeeja beevi songs lyrics malayalam
khadeeja umma songs lyrics
khadeeja umma songs lyrics malayalam
beevi khadeeja songs lyrics
beevi khadeeja songs lyrics malayalam
midlaj thiruvambady blogspot
0 Comments