Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദ | വരി പന്ത്രണ്ട് | അർത്ഥം | ആശയം | Qaseedathul Burdha | Line 12 | Meaning & Concept In Malayalam


      • Watch Full Video On YouTube

ഖസ്വീദത്തുൽ ബുർദ | വരി പന്ത്രണ്ട് | അർത്ഥം | ആശയം | Qaseedathul Burdha | Line 12 | Meaning & Concept In Malayalam

ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ





12) إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ...
      وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عَـنِ التُّهٙـمِ...
"നരയുടെ ഉപദേശത്തെ ഞാൻ കുറ്റപ്പെടുത്തലെന്ന് തെറ്റിദ്ധരിച്ചു. നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല."

• വായനക്കാരന്റെ ചിന്തകളെ ഉണർത്താൻ തെറ്റുകളെ തന്നിലേക്കു തന്നെ ചേർത്തു പറയുക എന്നത് മനഃശാസ്ത്ര പരമായ ഒരു നീക്കമാണ്. ഈ സമീപനത്തിന്റെ സുന്ദരമായ പ്രയോഗമാണ് മഹത്തായ ബുർദയുടെ ഈ വരിയിലും തുടർ വരികളിലും നമുക്ക് കാണാനാവുക. വലിയ പണ്ഡിതനായിരുന്നു മഹാനായ ബൂസ്വീരി ഇമാം رضي الله عنه. മനസ്സിൽ അലതല്ലുന്ന തിരുനബി ﷺ യോടുളള അനുരാഗത്തോടൊപ്പം എഴുത്തപ്പെടുന്ന അവിടുത്തെയെ ﷺ കുറിച്ചും, അവിടുന്ന് ﷺ പ്രതിനിധാനം ചെയ്യുന്ന ആശയ സംഹിതകയാവുന്ന പരിശുദ്ധ ദീനിനെക്കുറിച്ചുള്ള ആഴത്തിലുള്ള പാണ്ഡിത്യവും ഉണ്ടെങ്കിൽ മാത്രമാണല്ലോ ഇതുപോലെ മഹത്തരമായ ഒരു കാവ്യം ജന്മം കൊള്ളുകയുള്ളൂ...

• ഏതു മഹത്തുക്കളും അവരുടെ എളിമ കാരണം തങ്ങളുടെ മാഹാത്മ്യത്തെ അംഗീകരിക്കാതെ തങ്ങളിൽ നിന്നും വന്നുപോയ ചെറിയ വീഴ്ചകളെപ്പോലും വലിയ തെറ്റുകളായി എടുത്ത് കാണിക്കുകയാണ് ചെയ്യുക. കൊട്ടാര കവിയായിരുന്ന ബൂസ്വീരി ഇമാം رضي الله عنه അതുപോലെ പശ്ചാത്താപവിവശനാവുകയാണ്. സുഖാഡംബരങ്ങളിൽ വ്യാപരിക്കാൻ കൊട്ടാരവാസം അദ്ദേഹത്തിന് അവസരം നൽകിയെന്നും, അക്കാലത്തൊന്നും മരണചിന്ത തന്നെ അലട്ടിയില്ലെന്നും പറയുന്ന കവി رضي الله عنه , വാർദ്ധക്യം നരയുടെ രൂപത്തിൽ തലയിൽ കയറി ഉപദേശം ചൊരിഞ്ഞിട്ടും താൻ ചെവികൊടുത്തില്ല എന്ന് ആത്മഗതം ചെയ്യുന്നു. കവിയുടെ ഈ ആത്മഗതം ആസ്വാദകന്റെ മനോവികാരങ്ങളെ ഉദ്ദീപിപ്പിക്കാൻ പര്യാപ്തമാണ്. കവിയോടൊപ്പം رضي الله عنه ആസ്വാദകനും തന്റെ ഭൂതകാലത്തെ വിചാരണക്കു വിധേയമാക്കണം...

• മറ്റേത് ആക്ഷേപകർക്കും അവരുടെ ആരോപണങ്ങൾക്കു പിന്നിൽ അസൂയയോ വിദ്വേഷമോ മറ്റെന്തെങ്കിലും സ്വാർത്ഥ താല്പര്യങ്ങളോ ഉണ്ടാവാം എന്ന് കരുതാൻ കൂടുതൽ ന്യായമുണ്ട്. എന്നാൽ 'നര' ഇതിൽ നിന്നൊക്കെ തികച്ചും വിഭിന്നമാണ്. വാർധക്യകാലത്ത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പു തരുന്ന നര സത്യസന്ധനായ സുവിശേഷകനാണ്. 'നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല' എന്നു പറഞ്ഞതിന്‍െറ ഉദ്ദേശം ഇതത്രെ. 'ചിന്തിക്കുന്നവന് ചിന്തിക്കാനുള്ള ആയുസ്സ് നാം തന്നില്ലേ? മുന്നറിയിപ്പുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു' (വി.ഖു 35:37) എന്ന ഖുർആൻ വചനങ്ങളിലേക്കുള്ള സൂചനകൂടിയാണ് ഈ വരികൾ...


©Midlaj Thiruvambady Blogspot

___________________________________________

ഖസ്വീദത്തുൽ ബുർദ വരി പന്ത്രണ്ട്  അർത്ഥം ആശയം
Qaseedathul Burdha Line 12 Meaning  Concept In Malayalam

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu