Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസീദത്തുൽ ബുർദ്ദ | മലയാളം അർത്ഥം | ഫസ്ൽ 02 | Qaseedathul Burdha | Fasl 02 | Malayalam Meaning | Fijas Vellimadukunnu

    • Watch Full Video On YouTube

ഖസീദത്തുൽ ബുർദ്ദ | മലയാളം അർത്ഥം | ഫസ്ൽ 02 | Qaseedathul Burdha | Fasl 02 | Malayalam Meaning | Fijas Vellimadukunnu

Meaning In Malayalam 
13) فَـإِنَّ أَمَّـارَتِـى بِالسُّـوءِ مَا اتَّعَـظَـتْ...
       مِـنْ جَـهْلِهَـا بِنَـذِيرِ الشَّـيْبِ والْهَـرَمِ...
 "ചീത്തയോടു ചായ്‌വ് കാണിക്കുന്ന ശരീരം അജ്ഞത നിമിത്തം നരയുടെയും വാർദ്ധക്യത്തിന്റെയും മുന്നറിയിപ്പുകളെ അവഗണിച്ചു..."

14) وَلاَ أَعَـدَّتْ مِنَ الْفِـعْلِ الْجَمـِيلِ قِـرَى... 
      ضَيْـفٍ أَلَمَّ بِرَأْسِـى غَيْرَ مُحْـتَـشِـمِ...
"ലജ്ജയില്ലാത്ത അതിഥിയായി നര ശിരസ്സിൽ വിരുന്നു വന്നപ്പോൾ, അതിഥിയെ സൽക്കരിക്കാൻ വേണ്ട സുകൃതങ്ങളൊന്നും ഞാൻ ഒരുക്കി വെച്ചിരുന്നില്ല..."

15) لَوْ كـُنْتُ أَعْلَـمُ أَنِّـى مَا أُوَقِّـرُهُ...
      كَتٙـمْـتُ سِـرًّا بَـدَا لِى مِـنْهُ بِالْكَـتٙـمِ...
"നര എന്ന അതിഥിയെ ഞാൻ ബഹുമാനിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ആ രഹസ്യത്തെ ചായം തേച്ച് ഒളിപ്പിക്കുമായിരുന്നു..."

16) مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا...
      كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ...
"കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്റെ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്..."

17) فَلَا تَـرُمْ بِالْمَعَـاصِى كَسْـرَ شَـهْوَتِـهَا...
      إِنَّ الطَّعَامَ يُقَـوِّي شَـهْوَةَ النَّـهِـمِ...
"പാപം ചെയ്ത്, പാപം ചെയ്യാനുള്ള മനസ്സിന്റെ താല്പര്യത്തെ കീഴടക്കാമെന്നു നീ വിചാരിക്കരുത്. ഭക്ഷണം തീറ്റ പ്രിയന്റെ ആർത്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ..."

18) وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى...
      حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ...
"ശിശുവിനെപ്പോലെയാകുന്നു മനസ്സ്. മുലകുടി നിർത്താതെ വിട്ടാൽ വളർന്നു വലുതാവുമ്പോഴും മുലകുടിക്കണമെന്ന ആഗ്രഹം നിലനിൽക്കും. ഇനി മുലകുടി നിർത്തുവാൻ ശ്രമിക്കുകയാണെങ്കിലോ, അതു താനെ നിർത്തിക്കൊള്ളുകയും ചെയ്യും..."

19) فَاصْـرِفْ هَـوَاهَا وَحَاذِرْ أَنْ تُـوَلِّـيَـهُ...
      إِنَّ الْهَـوَى مَا تَـوَلَّـى يُصْـمِ أَوْيَصِـمِ...
"ദേഹേച്ഛയെ (ശരീരത്തിന്റെ ആഗ്രഹങ്ങളെ) തടഞ്ഞു നിർത്തുക. അത് നിന്നെ കീഴ്പ്പെടുത്തുന്നതിനെ സൂക്ഷിക്കുകയും ചെയ്യുക. ആഗ്രഹങ്ങൾക്ക് അധികാരം നൽകിയാൽ അവ നമ്മെ കൊന്നു കളയുകയോ അപമാനിക്കുകയോ ചെയ്യും..."

20) وَرَاعِهَا وَهْيَ فِى الْأَعْـمَالِ سَـائـِمَةٌ...
      وَإِنْ هِيَ اسْـتَحْلَتِ الْمَرْعَى فَلاَ تُسِـمِ...
"സൽക്കർമ്മങ്ങളിൽ മേഞ്ഞു നടക്കുകയാണെങ്കിൽ പോലും ശരീരത്തിന്റെ കൊതിയെ നീ സൂക്ഷിക്കണം. അതിന്റെ മേച്ചിൽ പുറം വശ്യമായിത്തോന്നിയാലും യഥേഷ്ടം മേയാൻ അനുവദിക്കരുത്..."

21) كَـمْ حَسَّـنَـتْ لَـذَّةً لِلْـمَرْءِ قَاتِلَـةً...
      مِنْ حَـيْـثُ لَـمْ يَـدْرِ أَنَّ السُّـمَّ فِـى الدَّسَـمِ...
"മാരകമായ എത്രയെത്ര സുഖാസ്വാദനങ്ങളാണ് മനുഷ്യൻ നല്ലതെന്ന് കരുതുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് അവനറിയുന്നില്ല..."

22) وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ...
       فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ...
"വിശപ്പിന്റെയും അമിതഭോജനത്തിന്റെയും അപകടങ്ങളെ പേടിക്കണം. പലപ്പോഴും ദഹനക്കേടിനേക്കാൾ ആപൽക്കരമായിട്ടുണ്ട് വിശപ്പ്..."

23) وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ...
      مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ...
"നിഷിദ്ധമായ കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് പശ്ചാത്തപിക്കുക. ഖേദ ചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുക..."

24) وَخَالِفِ الـنَّفْـسَ وَالشَّـيْـطَانَ وَاعْصِـهِمَـا...
      وَإِنْ هُـمَا مَـحَّضَاكَ الـنُّـصْحَ فَاتَّـهِمِ...
"ദേഹേച്ഛയേയും പിശാചിനെയും ധിക്കരിക്കുക. അവയുടെ നിഷ്കളങ്കമായ പ്രേരണകളെ വിപരീതാർത്ഥത്തിൽ മനസ്സിലാക്കുകയും ചെയ്യുക...

25) وَلَا تُطِـعْ مِـنْهُمَا خَصْـمًا وَلَا حَكَمًا...
      فَـأَنْـتَ تَعْـرِفُ كَـيْدَ الْخَصْمِ والْحَكَـمِ...
"പിശാചിന്റെയോ ദേഹേച്ഛയുടെയോ തർക്കത്തെയും ന്യായത്തെയും അനുസരിക്കരുത്. തർക്കിക്കുന്നവരുടെയും വിധിപറയുന്നവരുടെയും കുതന്ത്രങ്ങൾ നിനക്കറിയാമല്ലോ..."

26) أَسْـتَغْـفِرُ اللهَ مِنْ قَـوْلٍ بِلاَ عَمَـلٍ...
       لَـقَد نَسَـبْتُ بِهِ نَسْـلاً لِـذِى عُقُـمِ...
"പല കാര്യങ്ങളും പറയുകയും എന്നാൽ അവ ഞാൻ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു. വന്ധ്യത ബാധിച്ചവനിൽ പിതൃത്വം ആരോപിക്കുകയാണല്ലോ അതുവഴി ഞാൻ ചെയ്യുന്നത്..."

27) أَمَرْتُكَ الْخَيْرَ لَكِنْ مَا ائْتَـمَرْتُ بِهِ...
      وَمَا اسْـتَـقَمْتُ فَمَا قَوْلِى لَكَ اسْـتَقِمِ...
"ഞാൻ നിന്നോടു നന്മ കൽപ്പിക്കുന്നു. ഞാൻ അതനുസരിച്ച് പ്രവർത്തിക്കുന്നുമില്ല. ഞാൻ നേരെ ജീവിക്കാതെ നീ നേരെ ജീവിക്കണം എന്ന എന്റെ വാക്കിനു എന്തർഥമാണ്..."

28) وَلاَ تَـزَوَّدتُّ قَـبْلَ الْمَـوْتِ نَافِلَـةً...
       وَلَـمْ أُصَـلِّ سِـوَى فَـرْضٍ وَلَـمْ أَصُـمِ...
"മരണം വരുന്നതിനു മുമ്പ് ഐഛികാരാധനകളുടെ (സുന്നത്തുകളുടെ) പൊതിച്ചോറ് ഞാൻ ഒരുക്കിയിട്ടില്ല. നിർബന്ധ നിസ്കാരവും നോമ്പുമല്ലാതെ ഞാൻ അനുഷ്ഠിച്ചിട്ടുമില്ല..."

©Midlaj Thiruvambady Blogspot

Meaning In Manglish 
13) فَـإِنَّ أَمَّـارَتِـى بِالسُّـوءِ مَا اتَّعَـظَـتْ...
       مِـنْ جَـهْلِهَـا بِنَـذِيرِ الشَّـيْبِ والْهَـرَمِ...
 "cheethayod chaay‌v kaanikkunna shareeram ajnjatha nimittham narayudeyum vaarddhakyatthinteyum munnariyippukale avaganichu..."

14) وَلاَ أَعَـدَّتْ مِنَ الْفِـعْلِ الْجَمـِيلِ قِـرَى... 
      ضَيْـفٍ أَلَمَّ بِرَأْسِـى غَيْرَ مُحْـتَـشِـمِ...
"lajjayillaattha athithiyaayi nara shirasil virunnu vannappol, athithiye salkkarikkaan venda sukruthangalonnum njan orukki vechirunnilla..."

15) لَوْ كـُنْتُ أَعْلَـمُ أَنِّـى مَا أُوَقِّـرُهُ...
      كَتٙـمْـتُ سِـرًّا بَـدَا لِى مِـنْهُ بِالْكَـتٙـمِ...
"nara enna athithiye njan bahumanikkukayillennu enikkariyamaayirunnenkil njan aa rahasyathe chayam thechu olippikkumayirunnu..."

16) مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا...
      كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ...
"kuthirayude anusaranakkedine kadinjan kondu niyanthrikkunna pole, durmargathil ninnum shareerathinte anusaranayillaymaye niyanthrikkuvaan enikkaranullath..."

17) فَلَا تَـرُمْ بِالْمَعَـاصِى كَسْـرَ شَـهْوَتِـهَا...
      إِنَّ الطَّعَامَ يُقَـوِّي شَـهْوَةَ النَّـهِـمِ...
"papam cheythu, papam cheyyanulla manasinte thalparyatthe keezhadakkaamenn nee vicharikkaruth. bhakshanam theetta priyante aarthiye shakthippedutthukayeyulloo..."

18) وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى...
      حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ...
"shishuvineppoleyaakunnu manas. mulakudi nirthaathe vittal valarnnu valuthaavumpozhum mulakudikkanamenna aagraham nilanilkkum. ini mulakudi nirthuvan shramikkukayanenkilo, ath thane nirtthikkollukayum cheyyum..."

19) فَاصْـرِفْ هَـوَاهَا وَحَاذِرْ أَنْ تُـوَلِّـيَـهُ...
      إِنَّ الْهَـوَى مَا تَـوَلَّـى يُصْـمِ أَوْيَصِـمِ...
"dehechaye (shareeratthinte aagrahangale) thadanju nirthuka. athu ninne keezhppedutthunnathine sookshikkukayum cheyyuka. aagrahangalkk adhikaram nalkiyal ava namme konnu kalayukayo apamanikkukayo cheyyum..."

20) وَرَاعِهَا وَهْيَ فِى الْأَعْـمَالِ سَـائـِمَةٌ...
      وَإِنْ هِيَ اسْـتَحْلَتِ الْمَرْعَى فَلاَ تُسِـمِ...
"salkkarmmangalil menju nadakkukayanenkil polum shareerathinte kothiye nee sookshikkanam. athinte mechil puram vashyamayitthonniyalum yatheshtam meyaan anuvadikkaruth..."

21) كَـمْ حَسَّـنَـتْ لَـذَّةً لِلْـمَرْءِ قَاتِلَـةً...
      مِنْ حَـيْـثُ لَـمْ يَـدْرِ أَنَّ السُّـمَّ فِـى الدَّسَـمِ...
"maarakamaaya ethrayethra sukhasvadanangalaan manushyan nallathennu karuthunnath. kozhuppulla bhakshanathil visham adangiyittundenn avanariyunnilla..."

22) وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ...
       فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ...
"vishappinteyum amithabhojanatthinteyum apakadangale pedikkanam. palappozhum dahanakkedinekkaal aapalkkaramaayittund vishapp..."

23) وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ...
      مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ...
"nishidhamaya kazhchakal niranjunilkkunna kannukalil ninnu kanneerolippichu pashchaatthapikkuka. kheda chinthayakunna samrakshanavalayatthe urappicchu nirtthukayum cheyyuka..."

24) وَخَالِفِ الـنَّفْـسَ وَالشَّـيْـطَانَ وَاعْصِـهِمَـا...
      وَإِنْ هُـمَا مَـحَّضَاكَ الـنُّـصْحَ فَاتَّـهِمِ...
"dehechayeyum pishachineyum dhikkarikkuka. avayude nishkalankamaaya preranakale vipareethaarthatthil manasilaakkukayum cheyyuka...

25) وَلَا تُطِـعْ مِـنْهُمَا خَصْـمًا وَلَا حَكَمًا...
      فَـأَنْـتَ تَعْـرِفُ كَـيْدَ الْخَصْمِ والْحَكَـمِ...
"pishachinteyo dehechayudeyo tharkkatheyum nyayatheyum anusarikkaruth. tharkkikkunnavarudeyum vidhiparayunnavarudeyum kuthanthrangal ninakkariyaamallo..."

26) أَسْـتَغْـفِرُ اللهَ مِنْ قَـوْلٍ بِلاَ عَمَـلٍ...
       لَـقَد نَسَـبْتُ بِهِ نَسْـلاً لِـذِى عُقُـمِ...
"pala kaaryangalum parayukayum ennaal ava njaan pravarthikkaathirikkukayum cheyyunnathil ninnum allaahuvinod njan abhayam thedunnu. vandhyatha baadhicchavanil pithruthvam aaropikkukayaanallo athuvazhi njan cheyyunnath..."

27) أَمَرْتُكَ الْخَيْرَ لَكِنْ مَا ائْتَـمَرْتُ بِهِ...
      وَمَا اسْـتَـقَمْتُ فَمَا قَوْلِى لَكَ اسْـتَقِمِ...
"njan ninnod nanma kalppikkunnu. njan athanusaricc
hu pravartthikkunnumilla. njan nere jeevikkathe nee nere jeevikkanam enna ente vaakkin entharthaman..."

28) وَلاَ تَـزَوَّدتُّ قَـبْلَ الْمَـوْتِ نَافِلَـةً...
       وَلَـمْ أُصَـلِّ سِـوَى فَـرْضٍ وَلَـمْ أَصُـمِ...
"maranam varunnathinu mumb aichikaradhanakalude (sunnatthukalude) pothichoru njan orukkiyittilla. nirbandha niskaravum nombumallathe njan anushdtichittumilla..."

____________________________________________

ഖസീദത്തുൽ ബുർദ്ദ ഫസ്ൽ 02 അർത്ഥം
Qaseedathul Burdha Fasl 02 Meaning

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu