കഥനങ്ങൾ തീരാത്ത കണ്ണുനീർ തോരാത്ത | Kadhanangal Theeratha | Karbala Song Lyrics | Bappu Velliparamba | Thwaha Thangal Pookkottur
രചന : ബാപ്പു വെള്ളിപ്പറമ്പ്
കഥനങ്ങൾ തീരാത്ത
കണ്ണുനീർ തോരാത്ത
കഥയൊന്ന് വിവരിക്കട്ടെ...
കർബലാ കഥയൊന്ന് വിവരിക്കട്ടെ...
ഇസ് ലാമിൽ ഇരുളിന്റെ
കരിമുഖിൽ വീഴ്ത്തിയ
ഇതിഹാസമോതിടട്ടേ കർബലാ
ഇശലായി കോർത്തിടട്ടേ...(2)
കർബലാ മണൽ തരി കരഞ്ഞതാ...
വാർത്ത കേട്ട് ലോകവും തരിച്ചതാ...
കൂഫയെന്ന ഹുസ്നയും ചതിച്ചതാ...
രാക്കിളിയും ശ്രുതി മറന്ന് പോയതാ...
(കഥനങ്ങൾ തീരാത്ത...)
കൊടിലൻ യസീദിന്റെ
ഭരണത്തിൻ കാലത്ത്...
കൊടുമയിൽ നാട്ടുക്കാർ
കഴിയുന്ന നേരത്ത്...(2)
കൂഫക്കാർ അന്ന് ഹുസൈനാരെ ക്ഷണിച്ച്...
കൊടിയ ചതി ചെയ്തില്ലെ കർബലാ -
കണ്ണീർ കടലായില്ലെ.....
(കഥനങ്ങൾ തീരാത്ത...)
സത്യ റസൂലിന്റെ പേരക്കനി മക്കൾ...
മുത്തി മണത്ത് നബി പോറ്റിയ
പൊൻ പൂക്കൾ...(2)
കരുണയറ്റുള്ളൊരാ ഇബ്നു സിയാദിന്റെ...(2)
വാളിൻ ഇരയായില്ലേ കർബലാ-
ചോര കളമായില്ലേ...
(കഥനങ്ങൾ തീരാത്ത...)
ലോകം പൊറുക്കാത്ത
കിരാതം പ്രവർത്തിച്ച്...
ശോകം ഇസ് ലാമിൻ
പൂമുഖത്തണിയിച്ച്...(2)
കുടി വെള്ളം പോലും
കൊടുക്കാതെ നോവിച്ച്...(2)
അഹ് ലു ബൈത്തിനെ കൊല ചെയ്തില്ലേ...
കർബലാ - കരൾ നോവിൻ ചരിതമല്ലേ....
©Midlaj Thiruvambady Blogspot
kadhanangal theeratha
kannuneer thoratha
kathayonnu vivarikkaTTe...
karbalaa kathayonnu vivarikkaTTe...
isu laamil irulinte
karimukhil veezhtthiya
ithihaasamothiTaTTe karbalaa
ishalaayi kortthiTaTTe...(2)
karbalaa manal thari karanjathaa...
vaarttha keTTu lokavum tharicchathaa...
koophayenna husnayum chathicchathaa...
raakkiliyum shruthi marannu poyathaa...
(kadhanangal theeratha...)
koTilan yaseedinte
bharanatthin kaalatthu...
koTumayil naaTTukkaar
kazhiyunna neratthu...(2)
koophakkaar annu husynaare kshanicchu...
koTiya chathi cheythille karbalaa -
kanneer kaTalaayille.....
(kadhanangal theeratha...)
sathya rasoolinte perakkani makkal...
mutthi manatthu nabi pottiya
pon pookkal...(2)
karunayattulloraa ibnu siyaadinte...(2)
vaalin irayaayille karbalaa-
chora kalamaayille...
(kadhanangal theeratha...)
lokam porukkaattha
kiraatham pravartthicchu...
shokam isu laamin
poomukhatthaniyicchu...(2)
kuTi vellam polum
koTukkaathe novicchu...(2)
ahu lu bytthine kola cheythille...
karbalaa - karal novin charithamalle....
0 Comments