സമര കടൽ കടന്നു വന്ന | Samara Kadal Kadannu Vanna | SSF Viplavaganam Lyrics
സമര കടൽ കടന്നു വന്ന ധീര സാരഥെ...
സമര പതാകയേന്തി വന്ന ധീര ശൂരരേ...(2)
സമരം ജയിച്ചു കേറും അശ്വമേത സംഘമേ...
സമരാഗ്നിയിൽ പിറന്നുവീണ രക്ത താരമേ...
വിയർപ്പു തുള്ളി വറ്റുവാനൊരുക്കമല്ല നീ ഇനി...
തേർ തെളിച്ചു പാഞ്ഞിടാൻ
ഒരുങ്ങിടുന്നു നാം ഇനീ...(2)
വിശ്രമം മറന്നു നമ്മൾ
പണിതിടു ബധീരതം...
വിശ്രമത്തിൻ പുരകൾ നമ്മെ
കാത്തിരിപ്പു ഖബറിടം...
ചോരയുറ്റും കൈ വിരലാൽ
കലിമ എഴുതിപ്പോയവർ...
ഖണ്ഡമറ്റു വീണ മണ്ണിൽ
പൂമരം വിതച്ചവർ...(2)
പൂത്ത പൂമരത്തിൽ പൂത്ത
രക്ത പൂക്കളാണു നാം...
സമര ജീവിതങ്ങളാൽ
കർമ്മ മുദ്ര ചാർത്ത നാം...
മൂർച്ചയുള്ളൊരായുധങ്ങളല്ല പോർ ജയിച്ചത്...
തീർച്ചയുള്ള ഒരാശയങ്ങളാണ് കൊടി പിടിച്ചത്...(2)
അഗ്‌നിയിൽ കടഞ്ഞെടുത്തൊ
രാശയങ്ങളാശ്രയം
ബദ്‌റിൻ ചരിത പാഠം സമര
വീര്യമായി പതക്കണം...
നേടുവാൻ ഇനിയും നമ്മൾ
എത്രദൂരം പോകണം...
ജയിക്കുവാൻ പ്രലോഭനങ്ങളേറെ
നാം ജയിക്കണം...(2)
അഗ്നിശുദ്ധി തീർത്തു നാം
തുരുമ്പ് എടുത്തു മാറ്റണം...
മൂർച്ചയുള്ളൊരായുധങ്ങളായി
നമ്മൾ മാറണം...
©Midlaj Thiruvambady Blogspot
0 Comments