Ad Code

Thirunabi Madh Lyrics App  INSTALL NOW

സാഹിത്യോത്സവ് അനൗൺസ്മെന്റുകൾ | Sahithyolsav Announcements


   ✍️ VMH SAQAFI WANDOOR
   (Chief Admin Of Jannathul Minna)


അപ്പീലിന്റെ ആരവങ്ങളും പണത്തുട്ടുകളും കലക്ക് മേൽ കൊലക്കയർ വീഴ്ത്തുന്ന കലികാലയുഗത്തിൽ 
കമനീയകലകളുടെ വീണ്ടെടുപ്പിന്റെ വീരഗാഥ രചിക്കാൻ വീണ്ടുമിതാ ഒരു സാഹിത്യോൽസവ് വിരുന്നെത്തി..

🎙🎙🎙🎙🎙🎙

ചരിത്രത്താളുകളെ സമകാലീകചിന്തകളോട് ചേർത്ത് വെച്ച് ഗുണപാഠാക്ഷരികളെ കുഞ്ഞിളം ചുണ്ടിൽ കോർത്തിണക്കി ആംഗ്യഭാഷയിൽ ഒരായിരം അർത്ഥലങ്ങളെ ആവിഷ്കരിച്ച് കൊണ്ട് ഇതാ..ശ്രവണസുന്ദരമനോഹരമായ സബ്ജൂനിയർ വിഭാഗത്തിന്റെ കഥപറയൽ..വേദിയിൽ..
🎙🎙🎙🎙🎙🎙
മാപ്പിളപ്പാട്ടിന്റെ ചക്രവർത്തി
മോയീൻകുട്ടി വൈദ്യർ മുതൽ ഇന്നിന്റെ ഇതിഹാസം ഒഎം കരുവാരക്കുണ്ട് വരെ നീണ്ട കാവ്യരാജാക്കളുടെ പടപ്പാട്ട് പട്ടുകളിൽ പതിഞ്ഞ മുത്തുമാണിക്യശീലുകളെ സ്വര,രാഗ,താള,ലയം കൊണ്ട് ശുഭകരമാക്കി ശ്രോദ്ധാക്കളിലേക്ക് പരാഗണംനടത്തുന്ന മഹനീയമുഹൂർത്തവുമായി...
വേദിയിൽ മാപ്പിളപ്പാട്ട്...

🎙🎙🎙🎙🎙🎙

വരകളിൽ വർണ്ണമൊരുക്കി
സിരകളിൽ ഇശ്ഖൊഴുക്കി
വരികളിൽ വിസ്മയമേകി
വാക്കുകളിൽ സുകൃതസുധയേകി
കണ്ണുകൾക്ക് കൗതുകവും
കാതുകൾക്ക് സ്നേഹകമ്പനവും
കരളിന് കുളിരും തെളിനീരുമേകി സുന്നീകൈരളിയുടെ 
അഞ്ചാം പെരുന്നാൾ...
അതെ SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙
പണക്കൊഴുപ്പിന്റെ ഒഴുക്കും മ്യൂസികിന്റെ നിശിദ്ധതാളമേളവും തടഞ്ഞും വകഞ്ഞും ആത്മീയവെട്ടറൂട്ടിലൂടെ കലാകപ്പലിനെ കരക്കടുപ്പിക്കുകയാണീ സംഘശക്തി
SSF സാഹിത്യോൽസവ് 2022...

മൊഞ്ചും,സുറുമയും,കരളും,ഖൽബും ഫാത്വിമയും ലൈലയും ചേർത്ത് പ്രേമാവിശ്കാരമാക്കി മാപ്പിളപ്പാട്ടിന്റെ തന്മയത്വത്തിന് കഠാരവെച്ച ആൽബപ്പാട്ടുകളെ ആഴിയിലെറിഞ്ഞ് മോയിൻ കുട്ടി വൈദ്യർ തെളിച്ച മാപ്പിളപ്പാട്ടിന്റെ മഹോന്നത ദീപശിഖയുമായി SSF സാഹിത്യോൽസവ് ...

🎙🎙🎙🎙🎙🎙
മാലയും മൗലൂദും ശിർക്കല്ല,തൗഹീദിന്റെ മാസ്മരീകമന്ത്രങ്ങളാണെന്നുച്ചൈസ്വരം ഉരുവിട്ട്,ഓന്ത്തൗഹീദ് വാഹകരുടെ എട്ടിൽപൊട്ടിയ കപടതൗഹീദിനെ പിച്ചിച്ചീന്തിക്കൊണ്ട് പൂർവ്വ കാലആത്മീയതയുടെ വീണ്ടെടുപ്പിന് വേദിയൊരുക്കുകയാണ് SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙

അധർമ്മധ്വംസകരായ
കരുത്തുറ്റ ഒരുപിടി തൂലികാവാഹകരേയും
കീർത്തിപെറ്റ ഭാഷകരേയും 
കിടയറ്റ ഗായകരേയും 
കമനീയവരാനായകരേയും കൈരളിക്ക് സമ്മാനിച്ച സുന്ദരസുമോഹനകാലാരാപകലുകൾ വീണ്ടുമിതാ വിരുന്നെത്തി....
Ph
🎙🎙🎙🎙🎙🎙

പ്രവാചപ്രകീർത്തനകാവ്യസുധകളിലെ പൗർണമിയായ് പ്രശോഭിക്കുന്ന 
പണ്ഡിതകവിശ്രേഷ്ഠൻ ഇമാം ബൂസ്വൂരിയുടെ ബുർദഃ യുടെ വിസ്മയവരികളിലൂടെ ആശിഖീങ്ങളെ അനുരാഗത്തിന്റെ ആഴിയിലേക്കാനയിച്ച് ,മനസ്സുകളെ മഹ്ബൂബിന്റെ മധു മദീനയലേക്കടുപ്പിച്ച് കൊണ്ട് വേദിയിൽ ബുർദഃ..... 
🎙🎙🎙🎙🎙🎙

 മന്ദമാരുതനും
മാരിവില്ലുമായ് ഭൂമിയെ തൊട്ടുണർത്താൻ വരും
 പേമാരിപോലെ ആത്മീയവർണ്ണവരകളും വരികളും വജസ്സുകളും ചേർത്ത്,മാനസങ്ങളെ തഴുകിത്തലോടാൻ സാഹിത്യോൽസവ് ശുഭദിനരാത്രങ്ങളിതാ വരവായി
🎙🎙🎙🎙🎙🎙

കലാപ്രപഞ്ചത്തിലെ ഒളിമങ്ങിയതാരകക്കൂട്ടങ്ങൾക്ക് ശോഭപകരാനും
സഞ്ചാരദിശതെറ്റിയ ഗ്രഹങ്ങൾക്ക് റൂട്ട്കാട്ടാനും രണ്ട്പതിറ്റാണ്ടിന്റെ രമണീയപാരമ്പര്യവുമായി SSF സാഹിത്യോൽസവ് ഇതാ വന്നണഞ്ഞു...

🎙🎙🎙🎙🎙🎙

കൈവിരുതിന്റെ മാസ്മരികതയിൽ കടലാസുകളെ വർണ്ണവൈവിധ്യമാക്കി
ഭാഷകളിൽ സാഹിത്യസമ്പുഷ്ടത നിറച്ച് വാഗ്ദ്വാരണികളെ ശോഭിതമാക്കി
ശീലുകളിൽ സ്വരമാധുര്യതാളലയം പൊതിഞ്ഞ് രാഗോദ്യാനമാക്കി
അനുവാചകഹൃദയങ്ങളിൽ ഹ്രസ്വകാലയളവിൽ തന്നെ ചിരപ്രതിഷ്ഠി നേടിയ ധർമ്മകലയുടെ മഹോൽസവം
അതെ SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙

അപ്പീൽപ്രവാഹമില്ല
മ്യൂസികിന്റെ നിശിദ്ധതാളമേളമില്ല
തികച്ചും നൻമകൾ മേൻമയാക്കിയ വരയും വരിയും ഭാഷയും വേഷവും താളവും മേളവും
വജസ്സും തേജസും മുട്ടും പാട്ടും മാത്രം 
ഈ കലാവസന്തം SSF ന് സ്വന്തം..

🎙🎙🎙🎙🎙🎙

മുത്ത്നബിയിൽ ലയിച്ച് മാദിഹീങ്ങൾ വിരിയിച്ച സ്നേഹവരികൾ ഖൽബോട് ചേർത്ത് ശീലുകളിൽ സദാനന്ദ സ്വര,രാഗ ലയനിറക്കൂട്ട് നിറച്ച് അധരാന്തരത്തിൽ നിന്ന് കാതുകളിലേക്ക് കൈമാറുന്ന കൗതുകകാഴ്ചയുമായി..
മദീനയെ തഴുകിത്തലോടുന്ന മന്ദമാരുതഗന്ധവുമായി ..വേദിയിൽ മദ്ഹ്ഗാനം...

🎙🎙🎙🎙🎙🎙

ഇന്നിന്റെ ഇതിവൃത്തങ്ങളെ സാഹിത്യസമ്പുഷ്ടമാക്കി വൈവിധ്യഭാഷകളിൽ,വ്യത്യസ്ത ശൈലികളിൽ,വ്യതിരക്ത ഭാവങ്ങളിൽ ശ്രദ്ധാപൂർവ്വം ശ്രോദ്ധാക്കളിലേക്കാവഹിപ്പിച്ച് 
സാരസമ്പൂർണ്ണ വജസ്സുകളിൽ കാതുകൾക്ക് കൗതുകവും,ചിന്തകൾക്ക് കനകകാന്തിയും ജനിപ്പിക്കുന്ന ഭൂഷണകല..അതേ
വിഭാഗത്തിന്റെ....
പ്രഭാഷണമൽസരം....വേദിയിൽ


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu