• Watch Full Song On YBlogspot
കൊടും ചൂട് ചിന്തുന്ന വേനലിൻ അറുതി | Kodum Chood Chindhunna | SSF Vipplavaganam Lyrics
കൊടും ചൂട് ചിന്തുന്ന വേനലിൻ അറുതി...
കുളിരുമായ് മഴ വന്നിടുന്നു...
ഇരുളിന്റെ കരി നിഴൽ വീണ മാനത്തൊരു
വെള്ള താരകമുദിക്കുന്നു...
(കൊടും ചൂട് ചിന്തുന്ന...)
അന്ധകാരത്തിൻ ഇരുളുകൾ മൂടിയ
ഈ കലി കാലത്തിൻ യുഗ സന്ധിയിൽ...
തോൽക്കുവാനറിയാത്ത മനസ്സുമായ് ഒരു കൂട്ടം
ധീര യുവാക്കൾ പിറക്കുന്നു...
(കൊടും ചൂട് ചിന്തുന്ന...)
ധർമത്തിൻ ചില്ലകൾ ഉണങ്ങിയ വനീകളിൽ
പുതിയ തരിളിലകൾ ജനിപ്പിക്കുവാൻ...
കാലുഷ്യമേറിയെ കാലത്ത് സ്നേഹത്തിൻ ഭാഷ കൊണ്ടൊരു കവിത എഴുതീടുവാൻ...(2)
ആലസ്യ വഴികളിൽ ഇഴയുന്ന യുവതക്ക്
പോരാട്ട ഭൂമിക തുറന്നീടുവാൻ...
ഉണർത്തു പാട്ടായി നാം എത്തുന്നു നാടിനെ നേരിലേക്കായി നയിച്ചീടുവാൻ...
(കൊടും ചൂട് ചിന്തുന്ന...)
അറിവിന്റെ പാഠ ഭാഗങ്ങൾക്കു കൂടെ
നാം പോരാട്ട പാഠം പഠിച്ചതുണ്ട്...
മുറിവേറ്റ് പിടയുന്ന പാവങ്ങളേ
നിങ്ങൾക്കരികിലായ് ഞങ്ങളും കൂടെയുണ്ട്...(2)
അവശരായ് കഴിയുന്ന ജനതക്ക് പകരുവാൻ
മധുര പ്രതീക്ഷകൾ നെഞ്ചിലുണ്ട്...
അവസാന നാളിലെ വിജയമെന്നാഗ്രഹം
ആയിരമായുധമായിയുണ്ട്...
(കൊടും ചൂട് ചിന്തുന്ന...)
ധർമ്മ പക്ഷം ചേർന്ന് മുഷ്ടി ചുരുട്ടുവാൻ
യുവ സോദരാ സംഘം ചേർന്നീടുക...
ചെന്നാ യഥാ അഷ്ടി ആകാതെ കാക്കുവാൻ
ഈ കൊടി കൈകളിലേന്തീടുക...(2)
തിന്മകൾക്കെതിരിലായി വിരലുകൾ
കോർത്ത് വെച്ചൊരു വൻമതിലിൻ കരുത്താവുക...
നന്മയുടെ കാലം വരുത്തുവാനൊത്ത്
ചേർന്നൊന്നായി ആഘോഷം മുഴക്കീടുക...
©Midlaj Thiruvambady Blogspot
0 Comments