• Watch Full Song On YouTube
ശരി വരച്ച മഷിയിൽ നിന്ന് | Shari Varacha Mashiyil Ninn | SSF Vipplavaganam Lyrics | Abu Mufeeda Tanalur | Ashique & Party
Song : Shari Varacha Mashiyil Ninn
Lyrics : Abu Mufeeda Tanalur
Singers : Ashique & Party
ശരി വരച്ച മഷിയിൽ നിന്ന്
തിരി കൊളുത്തിടാം...
വരികളിൽ വിരിഞ്ഞ ധാര
സിരയിൽ ചേർത്തിടാം...
ചെറു ചെരാതിൽ നിന്ന്
അഗ്നി ഗോളം തീർത്തിടാം...
ചിറമുറിച്ചൊരൂക്ക് തീർക്കാൻ
കൈകൾ കോർത്തിടാം...(2)
സമര സഹന സഹകരണ
സാധകമാം വിപ്ലവം
സ്‌നേഹ സാരം ചേർത്ത
നൽതിരുത്തലാണ് വിപ്ലവം...(2)
തിരുത്തലാണ് വിപ്ലവം...(2)
(ശരി വരച്ച...)
പാർത്ത് നിൽക്കും കൂർത്ത
തേറ്റ ചേർത്തു നിർത്തണം
കാത്തു വെച്ച മാർദ്ദവ പാത
പാനം ചെയ്യണം...(2)
തിരുത്ത് നാം കരുത്ത് കാട്ടി
വാർക്കലല്ലന്നോർക്കണം...(2)
മൂർത്ത സത്യ സാഗരം
ചുരത്തി നൽകണം...
സമര സഹന സഹചരണം
സാധകമാം വിപ്ലവം
സ്‌നേഹസാരം ചേർത്ത നൽ
തിരുത്തലാണ് വിപ്ലവം...(2)
തിരുത്തലാണ് വിപ്ലവം...(2)
(ശരി വരച്ച...)
ശിരസറുത്ത ചോരയിൽ
വിരിയുകില്ല വിപ്ലവം
ശരിയിൽ മാർഗ്ഗമാകിൽ ലക്ഷ്യം
സാർഥ സാധുകം...(2)
ശൂരരെത്ര വന്നുപോയ്
ശൂരിതം വിതയ്ക്കുവാൻ...(2)
സ്നേഹമല്ലാതൊന്നുമെ
വാഴ്കയില്ല സൂചകം...
ഗാഡമാം തുരുത്തിൽ
ഗൂഢമായി വസിക്കും
മർത്യരുമായി ആർദ്ധതീരത്തേയ്ക്ക് നാം
തുഴഞ്ഞിടേണം നൗകയൊന്നായി...
സമര സഹന സഹചരണം
സാധകമാം വിപ്ലവം
സ്‌നേഹസാരം ചേർത്ത നൽ
തിരുത്തലാണ് വിപ്ലവം...(2)
തിരുത്തലാണ് വിപ്ലവം...(2)
(ശരി വരച്ച...)
ധർമ വിപ്ലവം വിതയ്ക്കാൻ
കൈകൾ കോർത്തുയർത്തിടൂ...
കർമ്മ നിലം നേരു ചേർക്കാൻ
കൊടിഉയർത്തി വന്നിടൂ....(3)
©Midlaj Thiruvambady Blogspot
0 Comments