Ad Code

Thirunabi Madh Lyrics App  INSTALL NOW

മലയാളക്കരയുടെ മദ്ഹ് | Malayalakkarayude Madh | Song Lyrics | CH Ansar Kadalundi | Al Nashr Media


     • Watch Full Song On YouTube

മലയാളക്കരയുടെ മദ്ഹ് | Malayalakkarayude Madh | Song Lyrics | CH Ansar Kadalundi | Al Nashr Media

 Album : Malayalakkarayude Madh
 Lyrics : CH Ansar Kadalundi
 Music : Rameez Feroke
 Singers : Sinan Pulppatta
                  Sinan Kallur
                  Rameez Feroke
                  Shahid Basheer
                  Shameel Kadalundi
 Marketing : Al Nashr Media


മലയാള കരയുടെ ചെരുവിൽ
മയിലാടാൻ എത്തും നേരം
കണ്ണുള്ളോർ കണ്ട് മനം നിറ കൊണ്ട്
പതിച്ച് എത്തി ഹരമാലെ
അനുരാഗ കിളികളൊരായിരം
ചിറകടിച്ച് താളം കൊട്ടി
അതുല കീർത്തനങ്ങൾ മൂളി
ഏറ്റും ഖൽബിലായ്
കഥയിതിലഴകാം കനിവാംഗുലിതൻ
കനിയുന്നിതാ നമ്മിലും

അമൃത കതിരുകൾ നിറയും വയലുകൾ
സമൃദ്ധ സുകൃതമിലായ്
അതൃപ വരുണനെ നമിച്ച കുല്ലും
വിളവ് മിഅ അധിയായ്
മതി പൂർണ്ണ നിലയാലെ
മരു പൂക്കും ചിരിയാലെ
പല പൂക്കൾ വിരിയും കനക മലർ വനം
അരികെ വന്ന് ചേരവെ
രാജ പെരുമാൾ ഉണ്ട് കൊതി തീരെ
സംഗമം ബഹുകേമമതിനാലെ
സഹൃദയം ഇരുമനവുമൊന്നായി തീർന്നു അന്നവിടെ
സരസലോക തേൻ കുടത്തിൽ മധുര മലയാളി

തുടരെ സ്വഹബ കടലലകൾ താണ്ടി അണഞ്ഞിടെ
തുടരാൻ ഒരിടം നബിമാത്രമെന്ന് പറഞ്ഞിടെ
യാനം വന്നു നിധിയാൽ
കേരക്കുടിൽ ത്വൈബ വാസികൾ സ്വന്തപ്പെടലായി
റസൂലെ നിലാവെ ഇഷ്ടമായോ
നാടും നാട്ടിലുള്ള ആളും

സുബർഗ ജയവിളി സഹനമിത് വഴി
സുഗത ഗുരുമൊഴിയാൽ
സതത വരമിരു സജലയമുനയിൽ
സരള വിരചിതമായ്
സഹ്യമലനിരയിൽ സത്യമഴ കുളിരായ്
പുലരുമുടയവൻ പകലിരിളുകൾ
ദൂരെ മാഞ്ഞിടലായ്
ദീനെ മാലിക് ഉരെയ് ചൈതെ
ദാനം സ്വർഗമത് ചേലെ
ദാഹം തീർക്കുവാൻ തിരു കൗസറിന്
പതി കൂടെയുണ്ടെന്ന്...

സാരവേദം പുലരുകയായ്
പതിയുകയായ് ഹ്യദയമിലായ്
ത്വാഹദീപം പടരുകയായ്
പലനിറമായ് സർവ്വമതായ്
നരഗ നിഷിദ്ധ ഹറം
അതു പോൽ ഇതും സമം
ഹരിത രാജ്യമിൽ പൊൻ തൂവൽ ചാർത്തവെ
ഹാരം ചാരുതയാൽ കാറ് നീങ്ങവെ
സുന്ദരി നാടിന്നീമാനിന്റെ തട്ടാൻ 
സ്വർണ്ണ കൊലുസും കെട്ടി
അതിനാൽ മെയ്യൊന്നവൾ മിനുക്കി

ധ്രുതഗതിയിൽ കാലം
തകൃതിയിലായി നീങ്ങി
ഗുരുസ്മൃതികൾ തിങ്ങി
സകലചരങ്ങൾ നീളെ
ജഗ ശ്രുതി തൻ നോട്ടം
ഗിരിനിരയായി നീട്ടി
വിരിമാറി നേട്ടം
പനിനീർ ദുഅയാൽ

മലനാടിതിൽ സൂഫികളുടെ പ്രേമതടമായി
മലർ കുമ്പിൾ തണലത്തവർ പാടും കുയിലായ്
പൂക്കുന്നു തനിമ പിറവി
ചാറുന്നു പൊരുളിലിഴകി
പാറുന്നു ഗരിമ വിതറി
ഉയരെയുയരരെ കുർസിൻ മീതെ
ബഹറുന്നൂർ നാവിലെ ഇന്ദ്രിയമായ്

എല്ലാ തരം ഒത്ത രാജാവ് പിന് ആയേഗാ...
എങ്ങും ഭരിക്കുന്ന അധികാരിയാം ആളതാ
ഇലാഹിന്ന് ഹിലാലായി ജമാലിൽ കമാലായ
മടവൂർ മഹാനായകാ
താരം ഏതേത് മൗത്തിന്നും ജീവൻ കൊടുക്കും പിതാ
ആരും കാണാതിവിടം വന്നെത്തീടുന്നു ഹിള്റും
ഹിദ്മത്താൽ സ്തുതി പൂണ്ട്
ജബ്റാഈൽ തൻ സഹജം
ഇസ്ലാം വന്നത് തന്നെ
ഈ ജന്മം പാകി മണ്ണിൽ
സ്നേഹ നാമം നിവർത്താനല്ലെ
കാലാതീത വിസ്മയം
കാതൽ തരും വൻമരം
കലമുൽ അഅലാ വാക്യമെ
ഹാതിം പ്രതിഭാസമെ

നൂറിൽ മുങ്ങി
മലകടലരുവികൾ മരതകപതിരുകൾ മണിമയമലരുകൾ ഋതുഗതിയെല്ലാം 
ഭംഗിഭാഗമായി മതിവരുവോളം
നന്മയൂറുന്ന ചൂട്ടടയാളം
തിന്മയകലുന്ന ചിഹ്നമയഭാവം
ജഹ്ലും കേൾക്കും ബാങ്കൊളിയെ
പ്രഭു വിശ്വമനശ്വര ശ്രേഷ്ഠ സുരക്ഷ വിരിച്ച് മനുഷ്യ കുലത്തിൽ വന്ന് ജനിച്ച മഹത്മാവെ  
കുരുടൻ കാണും തേൻങ്കാവെ 
ചിരപരരൂപി നരധാരി
മിഅറാജിലായി ഏതേത് നേരമാസ്വദിക്കും ഏകവീര്യധീര സുര്യനിതാ
പുണരാൻ ഇനിയും വാതിൽ തുറന്ന് വിളിക്കവെ
ഉണരൂ പ്രിയരേ........


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu