Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദ | വരി ഏഴ് | അർത്ഥം | ആശയം | Qaseedathul Burdha | Line 07 | Meaning & Concept In Malayalam


      • Watch Video On YouTube

ഖസ്വീദത്തുൽ ബുർദ | വരി ഏഴ് | അർത്ഥം | ആശയം | Qaseedathul Burdha | Line 07 | Meaning & Concept In Malayalam

ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ





7) وَأَثْــبَــــتَ الْـــوَجْدُ خَــطَّــيْ عَـــبْــــرَةٍ وَضَـــــنَی...
    مِثْـــــلَ الْبَـــهَارِ عَلَـــي خَدَّيْــــكَ وَالْعَـــــنَمِ...
"നിന്റെ കവിൾതടത്തിൽ 'അനം' ചെടിയെ പോലെ ചുവപ്പു നിറം പടർന്നതും, നീ ക്ഷീണിച്ചു പീതവർണത്തിലുള്ള (മഞ്ഞനിറമുള്ള) റോസാപ്പൂപോലെ ആയതും തിരുനബിയോടുള്ള ﷺ നിന്റെ അനുരാഗത്തിന്റെ സുദൃഢമായ തെളിവുകളാണ്..."

• മഞ്ഞ നിറത്തിലുള്ള റോസാപുഷ്പമായ 'ബഹാർ', കടും ചുവപ്പു നിറത്തിലുള്ള ഒരു അറേബ്യൻ ചെടിയായ 'അനം' എന്നീ ഉപമകളിലൂടെ ബൂസ്വീരി ഇമാം رضي الله عنه രോഗാതുരമായ തന്റെ ശരീരത്തിന് വന്ന പരിണാമത്തെ വ്യക്തമാക്കുകയാണ്...

• മഞ്ഞനിറം ബാധിച്ച ശരീരം വിളർച്ചയെ സൂചിപ്പിക്കുന്നു. കരഞ്ഞു കരഞ്ഞു തുടുത്ത കവിളുകൾ അനം ചെടിയെ പോലെ ചുവക്കുകയും ചെയ്തു. ശരീരത്തിൽ വന്ന ഈ രണ്ടു പരിണാമങ്ങളെയും തന്റെ ഹൃദയത്തിൽ തിരയടിക്കുന്ന തിരുനബി അനുരാഗത്തിന്റെ ﷺ അടയാളങ്ങളായാണ് മഹാനായ കവി رضي الله عنه ഇവിടെ ഹാജരാക്കുന്നത്. ആരുടെയും ദൃഷ്ടിയിൽപെടും വിധം പ്രത്യക്ഷമാണ് ഈ അടയാളങ്ങൾ. അതിനാൽ തന്നെ കവിയെ കാണുന്ന ആർക്കും കവിയുടെ ഹൃദയ വികാരം എന്തെന്ന് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു...

• മറ്റുള്ളവർ എന്തുകരുതുമെന്ന് ചിന്തിച്ച് അനുരാഗികൾക്ക് ഒരിക്കലും തങ്ങളുടെ അനുരാഗത്തെ മറച്ചുവെക്കാൻ സാധിക്കില്ലല്ലോ. ഈയൊരു അവസ്ഥയാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه മനോഹരമായ ഉപമകളിലൂടെ വരച്ചിടുന്നത്...


©Midlaj Thiruvambady Blogspot

ഖസ്വീദത്തുൽ ബുർദ വരി ഏഴ് അർത്ഥം ആശയം
Qaseedathul Burdha Line 07 Meaning  Concept

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf






Post a Comment

0 Comments

Close Menu