പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ | Perippam Padappellam | Mappilapattu Lyrics | Moyinkutty Vaidyar | Shaduli Wandoor
Album : Mahakavyam 03
Song : Perippam Padappellam
Lyrics : Moyinkutty Vaidyar
Singer : Ahmad Shaduli Wandoor
Marketing : Al Salama Online
പെരിപ്പം പടപ്പെല്ലാം..
ഇതിവൃത്തം: അനേകം രഹസ്യങ്ങളടങ്ങിയ സർവ്വലോകങ്ങളേയും അവയിലുള്ള സകല സൃഷ്ടികളേയും തിരു നബി (സ) യുടെ ആത്മാവിന്റെ ആദ്യ രൂപമായ പ്രകാശത്താൽ അല്ലാഹു സൃഷ്ടിച്ചു. പലപല അദൃശ്യ ലോകങ്ങളിലും പാർപ്പിച്ച ആ പ്രകാശത്തെ അഹ് മദ്, മുഹമ്മദ് എന്നീ പേരുകൾ നൽകി അല്ലാഹു പുകഴ്ത്തി. അദൃശ്യ ലോകത്ത് എല്ലാ ദൈവദൂതന്മാർക്കും മുമ്പായും ദൃശ്യ ലോകത്ത് അവർക്കെല്ലാം പിന്നിലായും അന്ത്യനാൾ വരെ സൃഷ്ടികൾക്കെല്ലാം അനുഗ്രഹമായി അല്ലാഹു അവരെ മക്കയിൽ ജനിപ്പിച്ചു.
നാൽപ്പതാം വയസ്സിൽ പ്രവാചക പദവി ലഭിച്ചപ്പോൾ നബി തങ്ങൾ പ്രബോധന രംഗത്ത് സജീവമായി. അതോടെ മക്കാ ഖുറൈശികളിൽ നബിയോട് കടുത്ത പകയും വിദ്വേഷവും ഉടലെടുത്തു. നബിയോട് ശത്രുത കാണിച്ച വേളകളിലെല്ലാം പാടേ പരാജയപ്പെട്ട അബൂ ജഹ്ൽ അല്ലാഹുവിന്റെ കോപത്തിന് അർഹനായി. ശപിക്കപ്പെട്ട അബൂജഹലും കൂട്ടരും പലനിലക്കും നബിയോട് എതിര് കാണിച്ചു. അവസാനം അവർ നബിയെ കൊലപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അങ്ങിനെ അല്ലാഹുവിന്റെ കൽപനയാൽ നബി തങ്ങൾ അബൂബക്കർ സിദ്ദീഖ് (റ) നേയും കൂട്ടി തൻ്റെ അൻപത്തി മൂന്നാം വയസ്സിൽ മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. റബീഉൽ അവ്വൽ മാസം പന്ത്രണ്ടിന് തിങ്കളാഴ്ച ദിവസം അവർ മദീനയിലെത്തി. മദീനക്കാർ അവരെ സന്തോഷത്തോടെ സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു...
_________________________________________
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : തൊങ്കൽ
പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ
പെരിയോൻ അമയത്ത് തൻ ഖുദ്റത്താലെ
അരിപ്പം മികും ആലം അർവാഹാക്കി
ആലം മിസാൽ ആലം അജ്സാമാക്കി
അരശ് പുരയ്ന്ദ് ആലം ഇൻസാനാക്കി
അദിയിൽ അനേകം സിർറ് അറിവുമാക്കി
ഉരയും മിനന്നാസൂതി ഇലൽ ജംഹൂതി
ഉകമെ പലെ ഗൈബാകിനേ ആലത്തിൽ
ആക്കി അഹ്മദും മുഹമ്മദ് എന്നെ
അരിമത്തിരുപേർ ബൈത്തവൻ പുകൾന്നേ
ആക്കം അർവാഹും പലേ ഖൽഖിലെ
അവരാൽ ഗുണം കിട്ടി സർവ്വദിലെ
ഹാകിം അരുൾക്ക് ആലം ഗയ്ബ് തന്നിൽ
ഹഖാൽ റുസുൽക്കെല്ലാം ഉദിത്ത് മുന്നിൽ
ഊക്കിൽ ശഹാദയിൽ നബികൾ പിന്നിൽ ഉദിപ്പിച്ചുടയവൻ തിഹാമു മന്നിൽ
മന്നിൽ നബി വന്ദെ റഹ്മത്തോളം
മന്നാൻ നിറുത്തി നാൾ ഖിയാമത്തോളം
നന്നായ് നബിക്കായെ ഉമ്ർ നാൽപത്തിൽ
നബിപട്ടവും നണ്ടീ മുറയ് നടത്തി
അന്നാൾ ഖുറൈശിയിൽ തലവർക്കുള്ളെ
അരിശം ശദീദായി നബിയെക്കൊള്ളെ
മന്നർ റസൂലോട് ചിളും കാലത്തെ
മറുത്തെ തലത്തെല്ലാം ബിളുന്ദിളിത്തെ
ഇളിത്തെ അബൂജഹ്ൽ പെരിയെ പേടൻ
ഇറയോൻ ലഅ്നത്ത് മികന്ദെ കേടൻ
പൊളിയൻ അരികരും നബിയിൽ ഏറ്റം
പോരാൽ പലെ ബന്നം ചെയ്താർ മാറ്റം
പൊളിയും കുലാ ചെയ് വാൻ ഉറച്ചെ ബാറാൽ
പരൻ തൻ അരുളാലെ നബിയും സാറാ
തെളിവർ അതീഖുമായ് ഉളർന്ദ് ഹിജ്റാ
തിഹാമപ്പദി ബിട്ട് മദീനം ചേരാൻ
മദിയാം റബീഉൽ അവ്വലിലെ വാഹാ
മദി നാൾ മദീനത്തിൽ ദഖലായ് ത്വാഹാ
ഹിദമാൽ നബിക്ക് ഉമ്ർ അഹ്മദന്നെ
ഹിജ്റാ പുറപ്പെട്ട് അദ്റാ ചേർന്നെ
മദിരക്കടൽ ഏറീ മുഹാജിർ അൻസ്വാർ
മാലും തടിയാലും ഉദക്കം ചെയ്താർ
മദിബാൻ നിറന്ദുദിത്തദിയിൽ ത്വയ്ബാ
മഹ്മൂദരാൽ ലെങ്കി തെളിന്ദ് സ്വഹബാ
©Midlaj Thiruvambady Blogspot
__________________________________________
പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ lyrics
പെരിപ്പം പടപ്പെല്ലാം mappilapattu
പെരിപ്പം പടപ്പെല്ലാം mappilapattu lyrics
മാപ്പിളപ്പാട്ടുകൾ lyrics
ബദ്ർ കിസ്സ പാട്ടുകൾ lyrics
perippam padappellam mappilapattu lyrics
perippam padappellam lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot
0 Comments