• Watch Full Song On YouTube
ബദ്റുൽ ഹുദാ യാസീനന്നബി | Badrul Huda Yaseen | Mappilapattu Lyrics | Moyinkutty Vaidyar | Shamil Musliyarangadi
Album : Mahakavyam 09
Song : Badrul Huda Yaseen
Lyrics : Moyinkutty Vaidyar
Singer : Shamil Musliyarangadi
Marketing : Al Salama Online
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : കെട്ടി ഇമാം അലി ഇരട്ട മുറുക്കം
ബദ്റുൽ ഹുദാ യാസീനന്നബി ഖറജായന്നേരം
ബളർകൊടി മൂണ്ടെണ്ണം കെട്ടിടെയ് അദിലൊണ്ടേ
അബ് യള് വർണ്ണമദാം പിൻ രണ്ടും അസ് വദുമാമേ
(ബദ്റുൽ ഹുദാ...)
സദദ കുടയ് കോൾ പൊങ്കും
തിരുകരമാൽ ഒണ്ടാമത്തദിനെ നബി
തൻ തോളർ മിസ്വ്അബിലീന്ദാർ
അവരദ് തനയ് പിടി ചെയ്താറ്റൽ
മുമ്പിലെ നിലയാകയ്
ഇദമെ ഉഖാബാം സത്തി പുലി അലിയാർ തങ്കൾക്കും
ഇയദലമാം മുണ്ടാം സഅ്ദുബ്നു മആദിൽ
അരശരെ ഇടബലവും നിണ്ടാർ അങ്കവർ ഇരുപേരും
(ബദ്റുൽ ഹുദാ...)
അദദ് ദുറൂഅ് ഉണ്ടൊമ്പദ് ഒരു ഖൗലിൽ ആറെണ്ടും അദിൽ മികും ദാതുൽ ഫുളൂൽ അദ് നബി പൂണ്ടേ
അവരിലെ അടവെ സുയൂഫെട്ടുണ്ട് തിസ്അ രിമാഹും
മഹദോളി ബാൾ പേരുന്നും ഇള്ബദിനാ
ത്വാഹാ ചെമ്മലർ കരമിൽ യേന്ദി പിൻ
ഫർസുകൾ അഞ്ചുണ്ട് അദിയിലെ
മദദുടയോർ തങ്കൾക്കാം ഇരുപരി താമെ
(ബദ്റുൽ ഹുദാ...)
സ്വഹബുകളിൽ മൂണ്ടാളിൽ അബൂ മർസദെണ്ടോർക്ക്
സബൽ യെന പേർ ഖൈലൊണ്ടും പുലി മിഖ്ദാദിൽ
സബ്ഹത്തതും ബർജ ആരണ്ടിൽ ഒരു തുരകം താൻ
ഉഹമെ സുബൈറുൽ അവ്വാമിലെ യഅ്സൂബെണ്ടുന്നും
ഉര പുരവീ താനും ഉണ്ടെനി സബ്ഊന നെടിലുകൾ
ഉളദവയിൽ ഉണ്ടുന്നാൻ പലപലെ ഖൗലാൽ
ശഹ്റുകളിൽ പോരിശ മികും റമളാൻ ഈരാറും
ശറഫുടയെ തിങ്കൾ യൗമിനിൽ അരികോരും
ഖറജൊട് ശഹ് യിൽ യെഴുന്നെള്ളിടയ്ക്ക്
തിരുനബി തങ്കൾ
©Midlaj Thiruvambady Blogspot
___________________________________________
ബദ്റുൽ ഹുദാ..
ഇതിവൃത്തം
സന്മാർഗ്ഗ പാതയിലെ പൂർണ്ണ ചന്ദ്രനായ നബി (സ്വ) തങ്ങൾ അനുചരസംഘത്തെ നയിച്ചുകൊണ്ട് പുറപ്പെടുമ്പോൾ മൂന്നു കൊടികെട്ടി.അതിലൊന്ന് വെള്ളയും ശിഷ്ടം രണ്ടെണ്ണം കറുപ്പുമാണ്. ദാനധർമ്മത്തിന് പ്രസിദ്ധമായ തൃക്കെയാൽ ഒന്നാമത്തെ വെള്ളക്കൊടി മിസ്അബ് ബ്നു ഉമയ്റിനെ ഏൽപ്പിച്ചു. അദ്ദേഹം ആ കൊടി പിടിച്ച് നബിയുടെ മുമ്പിൽ നിന്നു. ഒരു കറുത്ത കൊടി പുലിയായ അലി (റ) യെ ഏൽപ്പിച്ചു. രണ്ടാമത്തെ കറുത്ത കൊടി സഅ്ദ് ബ്നു മുആദിനെയും ഏൽപ്പിച്ചു. അവർ നബിയുടെ ഇടത്തും വലത്തുമായി നിന്നു. പടയങ്കികളുടെ എണ്ണം ഒൻപതായിരുന്നു. ആറെണ്ണമായിരുന്നു എന്നും അഭിപ്രായമുണ്ട്. ദാതുൽ ഫുളൂൽ എന്ന് പേരുള്ള മികച്ച പടയങ്കി നബി (സ) തങ്ങൾ ധരിച്ചു. മൊത്തം എട്ടുവാളും ഒമ്പത് കുന്തവുമാണ് അവർക്കുണ്ടായിരുന്നത്. ഇളബ് എന്ന് പേരുള്ള വാൾ നബി തങ്ങൾ ചെമ്മലർ കയ്യിലേന്തി. അഞ്ചു കുതിരകളിൽ രണ്ടെണ്ണവും സഹായിയായ നബി സ്വീകരിച്ചു. അബൂമർസതിന് "സബൽ' എന്ന് പേരുള്ള കുതിരയെയും പുലിയായ മിഖ്ദാദിന് സബ്ഹത്, ബർജത് എന്നിവയിൽ ഒരു കുതിരയെയും സുബൈറുബ്നുൽ അവ്വാമിന് യഅ്സൂബ് എന്ന് പേരുള്ള കുതിരയെയും നൽകി. എഴുപത് ഒട്ടകങ്ങളുള്ളത് ആരാരൊക്കെയാണ് ഉപയോഗിച്ചത് എന്നകാര്യത്തിൽ അഭിപ്രായഭേദമുണ്ട്. മാസങ്ങളിൽ മഹത്വമേറിയ റമളാൻ 12 തിങ്കളാഴ്ച നബിയും മുന്നൂറ്റി അഞ്ച് സ്വഹാബിമാരും യാത്രപുറപ്പെട്ടു..
___________________________________________
0 Comments