Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

സ്നേഹമെഴുതിയ വരികൾ | Snehamezhuthiya Varikal | Song Lyrics | Ameen Narikkode | Shafi Kanhileri



സ്നേഹമെഴുതിയ വരികൾ | Snehamezhuthiya Varikal | Song Lyrics | Ameen Narikkode | Shafi Kanhileri


സ്നേഹമാലെ ഞാനെഴുതിയ 
വരികളുണ്ട് തങ്ങളേ...
സ്നേഹമൊഴുകും ആ മദീനയിൽ 
കേട്ടിടാമോ തിങ്കളേ...
സ്നേഹമോതി പാടിടാനും 
അറിയുകില്ല ദൂതരെ...
സ്നേഹമേകി പാപി തന്റെ 
കൈ പിടിക്കൂ സയ്യിദേ...

   (സ്നേഹമാലെ...)
         
ആ വിശുദ്ധ മദീന കണ്ടവർ 
എന്നിലാക്കഥ ചൊന്നു...
ആ കഥാ കേട്ടെന്റെയുള്ളിൽ 
ആഗ്രഹം നിറഞ്ഞു...
ഏറെ പിരിശം പാടി നൂറിൻ 
തിരു വിശേഷം ചൊന്നു.. 
എങ്കിലും അവിടം വരാനാവാതെ 
ഉള്ള് പിടഞ്ഞു...
വിളിക്കുകില്ലേ റൂഹ് പിരിയും 
മുമ്പ് ഒന്ന് മദീനാ...
വിളിക്കുകില്ലെങ്കിൽ പരാജിത 
ജീവിതം ഇനി എന്തിനാ...

   (സ്നേഹമാലെ...)

പറയുവാനതി സുന്ദരം തിരു 
ത്വാഹ നബിയുടെ പേരും...
പറഞ്ഞപാപ മനങ്ങളിൽ 
പരിഹാരമായത് മാറും...
പാപമേറെ പേറി ഞാനും 
ത്വയ്ബ തന്നിൽ ചേരും...
പാവമെന്നെ നോക്കിയെന്നാൽ 
സങ്കടങ്ങൾ തീരും...
ആ മദീന മണൽ തരിയിൽ
മൗത്തണഞ്ഞാലേറെ...
ആഖിറത്തിൽ ഈ പരാജിതനുണ്ട് 
വിജയം  നൂറേ...

   (സ്നേഹമാലെ...)

പുകള്പാടിയ അധരമെല്ലാം 
ഒരു ദിനം നിലക്കും...
പുതുമയുള്ള പേര് മാറി 
മയ്യിത്തെന്ന്  വിളിക്കും...
ആറടി മണ്ണിന്റെയുള്ളിൽ 
ഏകനായി ഞാൻ നിൽക്കും...
ആറ്റലെല്ലാതാ ഖബറിൽ 
ആര് വേദന തീർക്കും...
ഇരുളടഞ്ഞീ കൺകളിൽ 
പ്രഭ കാട്ടിടൂ ത്വാഹാവേ...
ഇടറിടുന്ന സ്വിറാത്തതിൽ 
തുണയേകിടാമോ ജീവേ...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu