യാ നബീ റൗളയിൽ അണയാൻ കൊതിയെ | Ya Nabi Roulayil Anayan | Azhar Kallur | Murshida Vallappuzha
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
യാ നബീ റൗളയിൽ അണയാൻ കൊതിയെ...
എൻ വ്യഥ തീർത്തിടുമോ യാ നിധിയെ...
മഹ്മൂദിൻ തിരു ഗേഹം...
അരികിലണായും നേരം...
എൻ ഹൃദയം തുടി കൊള്ളും...
അവിടമിൽ വീണ് കരയും...(2)
ആലത്തിൻ സബബായ ഹബീബെ
അങ്ങയിൽ ഓതുന്നേ സലാം...
അഹദോന്റെ പ്രിയരായ റസൂലെ
ഞങ്ങളിലേറ്റം ഖൈറേ(2)...
അമ്പിയ ശ്രേണികളിൽ മിക നബിയാ...ആ...
അമ്പിയ ശ്രേണികളിൽ മിക നബിയാ വർണ്ണനകൾക്കപ്പുറമാ...
മഹ് മൂദിൻ തിരു ഗേഹം...
അരികിലണായും നേരം...
എൻ ഹൃദയം തുടി കൊള്ളും...
അവിടമിൽ വീണു കരായും...
എൻ പാപ ഭാണ്ടം പേറി
ഞാനും തളർന്നൂ തിങ്കളെ...
ഈ പാപിയെ വിളിച്ചിടാമോ
അരികിൽ തങ്ങളെ(2)...
തിരു നോട്ടം കൊതിയാലേ
തേടുന്നീ പാപികൾ...
നള്റേകി വിളിയേകൂ
മദീനയിലെന്റെ നൂറിൻ
അരീകിലെന്നണായും ഞാനേ...
മഹ് മൂദിൻ തിരു ഗേഹം...
അരികിലണായും നേരം...
എൻ ഹൃദയം തുടി കൊള്ളും...
അവിടമിൽ വീണ് കരായും...
അന്നാ മക്കാ നാട്ടിലുദിച്ച
എന്റെ ത്വാഹ നിലാവേ...
എന്നും ലോക മുസൽമാന്റുള്ളിൽ
വിരിയും സ്നേഹ സുഗന്ധമേ...
ഖുദ്ബീയദീ ഖുദ്ബീയദീ
യാ ഖൈറുൽ ബഷറെ...
കാരുണ്യത്തിൻ ബഹ്റേ...
അസ്സലാമു അലൈക ഹബീബെ
ആരാരും കൂട്ടിനില്ലാ ഖബ്റിൽ
കിടക്കുന്ന നേരം...
മുത്ത് റസൂലിൻ നൂറ്
ഞങ്ങളിൽ കൂട്ടായ് വരേണം...
മഹ്ശറാ... വൻ സഭയിൽ...
ഈ പാപി നിൽക്കും നേരം...
നബിയോരെ ﷺ കരമേകി
പരലോക ജീവിതം സുറൂറിലാക്കി തീർത്തിടേണേ...കനിയേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments