ബയ്റുഹാ | മീലാദ് മാഷപ് | Bairuha | Meelad Mashup 2025 | Shakir Wafy Chekanur
മാനം തെളിഞ്ഞ മാസമേ...
മനം തൊട്ട മന്ദഹാസമേ...
മഴവില്ലുപോൽ വിരിച്ചു
വെച്ചു ഇതിഹാസമേ...
മിഴി രണ്ടിലും സുറുമപ്പൂ
രസം വിലാസമേ...
മാരുതനെത്തി റബീഇൻ സുഗന്ധം
മാലോകർക്കേകിക്കൊണ്ട്
മർഹബ നീർത്തി ഉലകാകെ വസന്തം
വർണ്ണപ്പൊൻ കുസുമച്ചെണ്ട്
താരാമ്പര തോപ്പിൽ പുതു ചന്ദ്രനുദിച്ചു....
തീരാത്ത സുറൂറിൽ അംലാകന്ന് ചിരിച്ചു
തോരാ മഴയിൽ മരുഭൂ ഹരിതാഭ പുതച്ചു
തീരം തേടും മനിതരിലന്നാശ വിതച്ചു
പവിഴങ്ങൾ പൊഴിയുന്ന മൊഴി കേൾക്കുമ്പോൾ
മിഴിരണ്ടും തിരയുന്നു കാണാവഴികൾ
പുഴപോലെ ഒഴുകുന്ന മൃതു വാക്യങ്ങൾ
കനിവിന്റെ കടലായകലും ദുഖങ്ങൾ
ഒരു കുഞ്ഞു യത്തീമ് പിറകൊണ്ടരാ യൗമ്
വിറകൊണ്ടു ലോകത്തിൻ പല പലദേശം
ജഹ് ലാണ്ട പല ഖൗമ്
ജ്വലിപ്പിച്ചതോ ളുൽമ്
ജയിപ്പിക്കുവാൻ നബിയും വിതറീ ഇൽമ്
കുടി മാറ്റിയോരെ മുറ്റം
ചെറു മദ്യപ്പുഴ പോലെ
രണം പോറ്റിയോരിലേറ്റം
ദയവേറ്റി ഇഴ പോലെ
സയ്യിദുൽ അമ്പിയ രാജാവേ
സ്വഫിയ്യേ നിലാവേ
സാഹിബുൽ കൗസറിൻ അരികെത്താൻ
പാടാം ഈ മദ്‌ഹേ
പ്രണയമിൽ പതയും പിരിശമിൽ
പരനേ ഗുണമരുള് ഉലകിൻ്റെ സയ്യിദിൽ
മഞ്ഞണിഞ്ഞ മലനിര പോൽ വിമലമാക്കി വിശുദ്ധമാക്കി ആറാം നൂറ്റാണ്ടിലെ
തനി അധമരേ...
നഞ്ഞുറഞ്ഞ മന ഗതിയെ
നേർത്തൊരമൃതധാരയാക്കി
അഴകായ് തുടർത്തി അന്ത്യ നാൾ വരേ
സുഖ സുരജന്നത്തിൽ
സ്വഫിയ്യി നോരത്തിൽ
സൗഖ്യം നുണയാൻ
ശഫാഅത്തേകണേ
സുരഭില പൂങ്കാവേ....
സുരഭിലപൂങ്കാവേ മദദേകണേ...
സുഗന്ദമലർക്കാവേ
സുറൂറേകണേ...
അർഷിൽ അലങ്കരിച്ച
ഹാത്തിമുൽ അംബിയ നൂറിന്റെ നാമത്തിൽ
സയ്യിദുൽ അസ്ഫിയസൗന്ദര്യ ദാമത്തിൽ
ഒന്നായ് സലാം ഞങ്ങൾ ഓതാം
സർവ്വ ലോകങ്ങൾക്കും സ്തുതി പാടാം
ബദനമ്പറാമെൻ്റെ ബദറുൽ ഹുദാവേ
ബദലില്ലാതല്ലിൽ നിലാവാം പ്രഭാവേ
സുറുമകളെഴുതിയ കണ്ണാലെ
സുര ലോകം മർഹബ ചൊല്ലീലെ
സ്വദിഖുൽ മസ്ദൂഖിൽ
ശാഫിഉൽ ഉമ്മത്തിൽ
ശൗഖിൽ സ്വലവാത്തും ചൊല്ലീലേ...
ഏഴാകാശത്ത് എൻ്റെ ഹബീബൊത്ത്
ജീബ് രീൽ മാലാഖ മിഅറാജേറി
അന്ന് സ്വർഗത്തിൽ സുറൂറിൻ്റെ കിളികൾ പാറി
വന്ന് കാണാനായ് നിര തീർത്ത് നബിമാർ കൂടി
ചെന്ന് നിന്നപ്പോൾ അറ്ഷുമങ്ങതൃപ്പം ചൂടി
ഹബിബും മഹബൂബും തഹിയ്യ പാടി
ഹുദാവിൽ ഹിബ അഞ്ച് സ്വലവാത്തേകി
അതിലല്ലേ കൺ രണ്ടും കുളിർ ചൂടല്
അറിയാതെ പാപം ഞട്ടറ്റ് വീഴല്
നമസ്കരിക്കു....
നമ്മൾ രാജാധിരാജന്
തിരസ്കരിക്കൂ
തിൻമ സൗഭാഗ്യ നാളിന്
ഉള്ളിൻ നോവുകളേ...
കണ്ണീർ ചാലുകളേ...
വിള്ളൽ വീണിടുമോ...
തുള്ളും ഇശ്ഖിതളേ...
പതി മദീനാവണയാ തീ വരി വറ്റിടുമോ...
കൊതി നിറവേറ്റിടുമോ നിറ കനിവേകിടുമോ...
തിരു ജന്നത്തിരു കണ്ണിൽ
മരണത്തിൻ മുമ്പെന്ന് കണി കാണും
നിറ മിന്നത്തുടയോനല്ലാഹ്
മുരുമണ്ണിൻ താപങ്ങൾ
ഒരു വിണ്ണിൻ വേദത്താൽ
ഹരമേകും വരമാക്കി തന്നോനല്ലാഹ്...
صلى الله على حبيب الله
കല്ലെല്ലാം ജംറകളിൽ തല്ലും കാലം
സ്വല്ലള്ളാഹ്...
ചില്ലകളോ മർമരങ്ങൾ ചൊല്ലും കാലം
സ്വല്ലള്ളാഹ്...
മുല്ലകളാ വല്ലികളിൽ നില്ലും കാലം
സ്വല്ലള്ളാഹ്...
ചൊല്ലാമിനി നല്ല സ്വലാത്തല്ലും ആലം
സ്വല്ലള്ളാഹ്...
©Midlaj Thiruvambady Blogspot
0 Comments