Ad Code

Thirunabi Madh Lyrics App  INSTALL NOW

തരുളവർ അരുളീടും ചൊടി ചൊടി ശറഫുറ്റ | Tharulavar Aruleedum | Mappilapattu Lyrics | Hamza Narekkavu



തരുളവർ അരുളീടും ചൊടി ചൊടി ശറഫുറ്റ | Tharulavar Aruleedum | Mappilapattu Lyrics | Hamza Narekkavu


രചന : ഹംസ നരേക്കാവ് 
ഇശൽ : ഓശാ ബിരുത്തം (ഖന്തക്ക് യുദ്ധം)

തരുളവർ അരുളീടും ചൊടി ചൊടി ശറഫുറ്റ
തക കങ്കക്കൊതി കൂടിട്ടതും വിധ മികവുറ്റ
തങ്കൾ തിങ്കൾ അതൃപ്പത്താൽ 
തിരു തടവാലെ
ചൊങ്കി ലെങ്കി പൊങ്കി വിളങ്കി
ലെങ്കിറങ്കി മിന്നി തിളങ്ങി
മതമിതു മതിയെ എറ്റ ഊറ്റമാലെ
ഊറ്റ മുറ്റമോടെ ചൊടി മൊടി കണ്ടെ 
തരമിതു തരുളവർ എണ്ടെ നളറിടും ജമാലുകൾ കൊണ്ടെ
മിസ്അബ് ഉമൈറവർ വിണ്ടെ 
എങ്കും ചൊങ്കിലെങ്കിറെങ്കി പൊങ്കി
മുന്തി മുന്തി തുടിപ്പതും 
മോടി കൂടി പടചൂടി കൊടു കൊടുമയിലെ
കഥ കവി ഉരയ്വാനെ ഖസസിതു കേൾവീരെ 

   (തരുളവർ അരുളീടും...)

ഉരത്തവർ ഉതകത്താൽ 
തരിത്തേറ്റം പെരുത്തേറി
ഉരത്താനെ സൂകിത്തുള്ള 
കുരുത്തത്തിൽ മടുപ്പേറി കടുപ്പത്തിൽ പടപ്പിനോടടുപ്പം തേടി കൂടി
ഉടയോനോടുത്തവർ മുതലും മുടി ഓതി
കുതിത്ത് ചൊടിത്ത് കരുത്തിൽ
മടുത്ത് വെറുത്തവരെ മാതാ
ഏറ്റം ആറ്റലതേറ്റി പോറ്റി 
ഉറ്ററസൂലിലും ഉറ്റവരായ് 
കൊണ്ടും കണ്ടും വിണ്ടും എണ്ടും
നിണ്ട റസൂൽ തുടരവെ കൊണ്ടും
മേന്മയിൽ വന്നു താനമിൽ നിന്നു 
ആലിമിൽ എന്നും

   (തരുളവർ അരുളീടും...)

ഉറച്ചുള്ള ദിശാചൊവ്വെ കുറച്ചോരും കുറച്ചിട്ട്
ചൊടിച്ചിട്ടും ചടക്കാതെ പിരിചുണ്ടും നിറച്ചിട്ട്
കുറച്ചീട്ടും നിറച്ചീട്ട് തലച്ചോറും ചൊടിച്ചിട്ട്
ഹിദായത്ത് മികവുറ്റ് ഉഹദേറ്റ് ബദനറ്റ്
സത്യമൊത്ത് ഒരു ചിത്തറസൂൽ മുത്തിമുഖം തുടിത്ത് 
കുട്ടി ഒട്ടുമെ തട്ടമതിട്ടൊരു നീട്ടിതൻ കിട്ടിയതോ തുണ്ടം കണ്ട് സങ്കിടം വിണ്ടിടും
കണ്ണ് നനഞ്ഞ് തങ്ക റസൂൽ കണ്ടെ
മേന്മയിൽ വന്നു താനമിൽ നിന്നു
ആലമിൽ എന്നും


©Midlaj Thiruvambady Blogspot


mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu