Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

സ്നേഹിച്ചാൽ ഉടനെത്തി | Snehichal Udanethi | Madh Song | Nasif Sharjah | Noushad Baqavi


            • Watch Full Song On YouTube 

സ്നേഹിച്ചാൽ ഉടനെത്തി | Snehichal Udanethi | Madh Song | Nasif Sharjah | Noushad Baqavi 


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സ്നേഹിച്ചാൽ ഉടനെത്തി
മനസ്സിനെ പുണരുന്ന
നോവിക്കാനറിയാത്ത തിരു ദൂതരേ...
മോഹിച്ചാൽ ഉടനെത്തി
ഹൃദയത്തെ തഴുകുന്ന
ദ്രോഹിക്കാനറിയാത്ത മഹ്മുദരേ...(2)

വാക്കിൽ വന്ദനമോതും ഹാല്...
നോക്കിൽ സുന്ദരതേനും പാല്...
ഹഖ്ഖിലലിഞ്ഞൊരു സ്വർഗ്ഗച്ചേല്...
ചേലെല്ലാം ചേരാൻ വെമ്പും
ചെമ്മാനം പോൽ ചുണ്ടത് ലെങ്കും
ചെല്ലുന്നോർ ചൊല്ലും നല്ല ജന്നാത്തിൽ മുല്ലാ...(2)
ആനന്ദിക്കും കണ്ണുകൾ രണ്ട്
ആവാഹിക്കും പുഞ്ചിരി കൊണ്ട്
ആരും തോൽക്കും മൊഞ്ചതുമുണ്ട്...(2)
മൊഞ്ചെല്ലാം കൊഞ്ചി കൊഞ്ചി
പഞ്ചാവർണ്ണക്കിളി പോലെ
വഞ്ചിക്കാനറിയാത്ത പഞ്ചാരപ്പൂവേ...(2)

സംസാരത്തിൽ സ്വപ്നം പൂക്കും
സമ്പർക്കത്തിൽ സർവ്വം തോൽക്കും
സംസം ഒഴുകി ചെല്ലാൻ നോക്കും...(2)
നോക്കുന്നോരെല്ലാം നല്ല
സുഖരസത്തോപ്പിൽ മുങ്ങും
സേവിക്കാൻ മലക്കെത്തും
സാരസപ്പൂവേ...(2)
സമ്മാനങ്ങൾ നൽകും സ്ഥാനം
സന്തോഷങ്ങൾ ലെങ്കും വാനം
സൃഷ്ട്ടാവേകിയ സ്വർഗ്ഗപ്പാനം...(2)
സ്വർഗത്തിൻ സുഖമുണ്ടേ
സമ മില്ലാത്തഴകുണ്ടേ
സ്വപ്നത്തിൽ കൊതിയുണ്ടേ
വരണം മുത്തേ...(2)

ചിന്തക്കപ്പുറമുള്ളൊരു ചന്ദം
കാന്തം പോലെയടുക്കണ ബന്ധം
മന്ദാരപ്പൂ വെന്ത് സുഗന്ധം
ഗന്ധങ്ങൾ നിറഞ്ഞാടും
പൊൻതാരങ്ങൾ മുഖം മൂടും
എന്തെല്ലാം ആനന്ദങ്ങൾ 
മികൈന്ത നൂറേ...(2)
വർണം തൂകിയ വിണ്ണെക്കാളും
സ്വർണം പൂശിയ മണ്ണെക്കാളും
കർണ്ണാനന്ദം എൻ്റെ റസൂല്...(2)
കണ്ണാണേൽ വെണ്ണക്കല്ല്
കണ്ണാടിപ്പൂ പോലേപല്ല്
കണ്ണഞ്ചും കിരണമാ കാരുണ്യ പൂവേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu