Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്വാദിഖ്‌ അസ്ഹരി പെരിന്താറ്റിരിയുടെ രചനകളിലെ ഇശ്ഖിന്റെ വരികൾ കോർത്തിണക്കിയ മദ്ഹ് മാഷപ്പ് | Sneha Rasool Mashup Lyrics | Mubashir Perinthattiri | Ziyad Vallakkadavu



സ്വാദിഖ്‌ അസ്ഹരി പെരിന്താറ്റിരിയുടെ രചനകളിലെ ഇശ്ഖിന്റെ വരികൾ കോർത്തിണക്കിയ മദ്ഹ് മാഷപ്പ് | Sneha Rasool Mashup Lyrics | Mubashir Perinthattiri | Ziyad Vallakkadavu 

 Album : Sneha Rasool
 Lyrics : Swadique Azhari Perinthattiri
 Singers : Hafiz Mubashir Perinthattiri
                  Ziyad Jouhari Vallakkadavu
 Marketing : Swadique Azhari Official 






 يَمِينًا بِرَبِّي..إِنَّ قَلْبِي يُحِبُّهُ...
وَذَاكَ رَجَائِي... فِي الْحَيَاةِ... وَفِي الْمَمَات
അങ്ങാണീ ലോകത്തിൻ നായകരെന്നു 
ഞാൻ നാളു നീളെ പറഞ്ഞൂ...
അങ്ങേക്കല്ലാതിവിടെ അധികാരമില്ലെന്ന്
ആയിരം നാവാലെ മൊഴിഞ്ഞൂ...
അങ്ങേക്കു വേണ്ടി അലറി
അവസാനമായെങ്കിൽ
അഭിമാനമെന്ന് തെളിഞ്ഞൂ...
അങ്ങൊന്ന് കനിഞ്ഞവരിരു ലോകത്തും രാജകീയരാണെന്നത് പാരിൽ പരന്നൂ...

ഇന്നോളം അങ്ങയേ ഞാൻ ചെറുതാക്കിയില്ല...
കൊന്നാലുമങ്ങയേ ഞാൻ എതിർക്കാൻ വിടില്ല...(2)
കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം...
എന്നാലും യാ നബിയേ സ്നേഹമുണ്ട് വള്ളാഹ്...
സ്നേഹമുണ്ട് വള്ളാഹ്...
എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ...
എന്നോടുമൊന്നു തങ്ങൾ പുഞ്ചിരിക്കുമോ...
തപിക്കുന്ന ഹൃദയമിലേക്കൊന്നു നോക്കുമോ...
മരിക്കുന്ന മുമ്പേ അങ്ങിലേക്കു ചേർക്കുമോ...

മദ്ഹ് പാടിടുന്നവനിൽ മധുര മേകിടുന്ന തണൽ
മനമെരിഞ്ഞു ഞാനുരന്ന പാട്ടു കേൾക്കുമോ...
മലിനമാണെന്റിന്നലെകൾ മരണമെന്റെ കൂടെ നിഴൽ
മദദു നൽകി മഗ്ഫിറത്തിൻ അഹ്‌ലിൽ ചേർക്കുമോ...
മഹബ്ബത്തുള്ളൊരായുസ്സെന്നിൽ അങ്ങു കനിയുമോ...
തങ്ങൾ വേണ്ടെന്നു ചൊന്നതെല്ലാം മാറ്റേണം...
തിങ്കളുരന്നുള്ള ജീവിതം ഹരമാവേണം...
ലങ്കുന്ന പൂമുഖമേ കണ്ടു മടങ്ങേണം...
ചൊങ്കുള്ള നാമം ബിണ്ട് പിരിയാൻ വിധി തരണം...
പിരിയാൻ വിധി തരണം...

ഇടറാതെ ഇന്നും ഞാൻ രാപകലിൽ ത്വയ്ബാവിൽ 
ഹൃദയം ചേർത്താഹ്ലാദമിൽ പാടിയലഞ്ഞു...(2)
ഇവനേകിടുന്ന മൗത്ത് തിരു നൂറിനായ് കാത്ത്
ഇനിയും ഞാൻ തിരു മദീനയോരം നടന്നു...
അള്ളാഹുവിന്റെ റസൂലേ...
അഖിലാണ്ഢ ലോക നേതാവേ...
അല്ലാമുൽ ഗൈബായ നൂറേ...
എല്ലാത്തിനേക്കാളും ഖൈറേ...(2)
ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞു...
എന്നാലും സ്നേഹസുഖം നേടീട്ടില്ലാ...
ത്വയ്ബാ മദീനത്തെ ചിത്രങ്ങൾ കണ്ടു 
അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ...(2)

ഒരുപാടായി തങ്ങളെ എനിക്കു കാണണം...
ഒരുദിനമെൻ്റെ കണ്ണുമങ്ങെയനുഭവിക്കണം...(2)
ഒരു പാവത്തിനുള്ള പൂതിയങ്ങു തീർക്കണം...(2)
ഒരു ഖൈറും ഇവനില്ലെങ്കിലും തുണക്കണം...
പലരും കണ്ട കഥ പറഞ്ഞ്
പരിധി മറന്നിത കരഞ്ഞ്
പവിഴമലിഞ്ഞ മേനി കാണുവാൻ
പ്രഭമുഖമൊന്ന് നോക്കി നിൽക്കുവാൻ...
പലയിടമിൽ മദ്ഹുരന്ന്
പതിവിലായ് സ്വലാത്ത് ചൊന്ന്
പരിമള മേനിയെ മണക്കുവാൻ
പരിഹാരം നബി വിധിക്കുവാൻ...
ഉടയവനേ പൂതിയുണ്ട്
ഉദയനിലാ മുഖം കണ്ട്
അഹദിൻ രിളയിലൊന്ന് നീങ്ങുവാൻ
അഹ്മദ് നബി മദദിൽ മുങ്ങുവാൻ...
ഉശിരിൽ ഞാൻ ഹബീബെ കണ്ട്
ഉലകിൽ പകരമില്ല ബിണ്ട്
ഒരുതരി പ്രണയസുഖം നുണയുവാൻ
ഒടുവിലെ യാത്ര ഖൈറിലാകുവാൻ...

മദീനത്ത് പോയിടുവാൻ പൂതിയാ...
മണിമുത്തിനിഷ്ടമായിടുമോ പേടിയാ...
മഹബ്ബത്ത് നാവിൽ മാത്രം ബാക്കിയാ...
മരണത്തിൻ മുമ്പെ വിളിവരില്ലെ ഹാദിയാ...
ഇരുളാർന്ന ഹൃദയമൊന്നു പ്രഭ തെളിഞ്ഞിടാൻ...
ഇടറാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ...
ഇതിഹാസ നബി ശൗഖിലൊന്നലിഞ്ഞിടാൻ...
ഈമാൻ പുണർന്ന് മൗത്തിനെ യാചിക്കുവാൻ...
മദീനത്ത് പോകുന്നോരേ ഞാനും പോരുന്നുണ്ടേ...
മണിമുത്ത് നൂറിന് ചാരേ പോകാൻ വെമ്പുന്നുണ്ടേ...(2)
നബിയേ ഞാൻ മദീനയിൽ ഉണ്ട്...
നദീമായ ഹൃദയവും കൊണ്ട്...
അരികത്തു വരാൻ പേടിയുണ്ട്...
അളീമായ ഹള്റത്ത് കണ്ട്...

മണിമുത്ത് നൂറെ മദനീ പൊൻ നൂറെ
മനമെരിയുന്നുണ്ട് മുനീറേ...
മദദിൽ കൊതിയുണ്ട് സുറൂറേ... 
മലരിമ്പ പൂവെ മധുരപ്പൂങ്കാവെ
മഹ്മുദുന്നബീ നിലാവേ...
മഹ്ബൂബുൽ ഇലാഹി ജീവേ...
സകറാത്തിലേലുമൊന്ന് പ്രഭാ നേർത്ത വജ്ഹ് കണ്ട് ഈമാൻ സലാമത്തിനാണെന്റെ വെമ്പല്... 
സ്വലവാത്ത് കോടി ചൊന്ന് ഹസനാത്ത് മിക മികന്ന് ജന്നാത്തിലേറിടേണം തങ്ങൾ മുന്നില്...(2)
ഉമ്മത്തിൽ ഒരുവന്റെ വേദന സഹിക്കുവാൻ
അങ്ങേക്ക് മനം വരില്ലാ...
ഉമ്മത്തിൽ ഒരുവനെന്നതല്ലാതെ വേറെനിക്ക് അർഹതയൊന്നുമില്ലാ...(2) 
എല്ലാരും എന്നെയിനീ വേണ്ടെന്നു വിധിച്ചാലും അങ്ങെന്നെ കൈ വിടല്ലാ... 
ഇല്ലാരും വേറെനിക്ക് അങ്ങല്ലാതെ തുണക്ക്...
ഖുദ്ബിയദീ റഹ്മത്തള്ളാഹ്...(2)
ജല്ലാ ജലാലുരന്ന വിധിയകന്നു മതിമറന്ന
പഥികൻ ഞാൻ സ്നേഹമുല്ലാ... 
എല്ലാം പൊറുത്ത് തന്ന് സല്ലാത്തെല്ലാമകന്ന്
ഖുദ്ബിയദീ റഹ്മത്തള്ളാഹ്...(2)

എന്നാണെന്റീ വരികൾ പുണ്യാ മദീനത്ത്
പാടാൻ വിധിക്കുന്ന പെരുന്നാള്...
ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട്
നൂറെ പുണരുന്ന മിക നാള്...
ഇന്നോളം എന്നിൽ വന്ന പാപം കരിച്ചിടുവാൻ
ത്വാഹാവോടലറുന്ന സുഖനാള്...
പൊന്നും കിനാവിലാണ്ട് മിന്നുന്ന വജ്ഹ് കണ്ട്
ജന്നാത്തിലലിയുന്ന ശുഭനാള്...


©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu