Ad Code

Thirunabi Madh Lyrics App  INSTALL NOW

പോരു പോരു ആ ഗ്രാമ വീഥികൾ | Poru Poru Aa Grama Veedhikal | SSF Viplavaganam Lyrics


     • Watch Full Song On YouTube

പോരു പോരു ആ ഗ്രാമ വീഥികൾ | Poru Poru Aa Grama Veedhikal | SSF Viplavaganam Lyrics


പോരു പോരു ആ ഗ്രാമ വീഥികൾ
ധർമ്മ ധാവള്യം തീർക്കുവാൻ
പോകയാണുനാം ചുമലിലേറ്റി
ഈ വിപ്ലവ പൂങ്കൊടിയുമായ്
പുതു കാലമേൽപ്പിച്ച പടയണി
നവലോകം.തീർക്കുന്ന പടവിളി
ഇത് നബി സഖാക്കളിൽ നിന്നു
കയ്യേറ്റ ധർമ്മവിപ്ലവ പ്പടയണി


പോരിടങ്ങളുടെ മുന്നിലായി
പാദമിടറാതെ നീങ്ങുവാൻ
പടനിലങ്ങളിൽ ചിതറിവീണ
ചുടു നിണ കണങ്ങളനുഭൂതിയിൽ
ചിട്ടയായൊത്തുചേർന്നു ചുവടുകൾ
വെക്കുകെന്റെ സ്നേഹ സഹചരേ
മോന്തിയാവും മുമ്പരികിലെത്തണം
വേഗമാ വെന്റെ കൂട്ടരെ...


ത്യാഗ പർവങ്ങൾ താണ്ടി ഈ വഴിയിൽ
അടി പതറാതെ നീങ്ങുവാൻ
ഖന്തക്കിൻ ചാല് വയറിലേറ്റിയ
കല്ല് നൽകും അനുഭൂതിയിൽ
സഹന ശക്തിയാൽ കർമ്മ കൂട്ടമിലലിഞ്ഞു
ചേരെന്റെ സഹചരെ
ഇനിയുമുണ്ടേറെ പിന്നിടാനെന്റെ
ധർമ സംഘത്തിൻ കൂട്ടരേ...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu