Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇശലിൻ വരികൾ കോർത്തു ഞാനിന്ന് | Ishalin Varikal Korthu Njaninn | Song Lyrics | Shihab Karaparambu | Afsal Kannur


     • Watch Full Song On YouTube

ഇശലിൻ വരികൾ കോർത്തു ഞാനിന്ന് | Ishalin Varikal Korthu Njaninn | Song Lyrics | Shihab Karaparambu | Afsal Kannur

 Song : Ishalin Varikal Korthu Njaninn
 Lyrics : Shihab Karaparambu
 Singer : Afsal Kannur


സ്വലാത്തുള്ളാ സലാമുളളാ
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാ സലാമുള്ളാ
അലാ യാസീൻ ഹബീബില്ലാഹ്...

ഇശലിൻ വരികൾ കോർത്തു
ഞാനിന്ന് പാടാം മദ്ഹുകൾ
ഇറയോൻ ഹബീബരെ ഓർത്തു
ഞാനിന്ന് പാടാം പുകളുകൾ...
കനിവിൻ ബഹർ തിരു രാജാ...
ഖൈറിൻ ഗുണമണി താജാ...
വിധി നൽകണേ തുണ നൽകണേ...
കൈകുമ്പിൾ നീട്ടി ഞാൻ
സവിതം ചെന്നിടാൻ...
       

അമ്പരത്തമ്പിളി ചേലഴകൊത്തൊരു
തിങ്കൾ മൊഞ്ചില്....
അമ്പിയ താജൊളിവായ്
ഉദിത്തൊരു തിങ്കൾ രാവില്....
അഖില ജഗത്തിൻ വിത്തായ്
ആമിന ബീവിക്കാറ്റല്...
തോനെ മലക്കുകളൊക്കെയും
റബ്ബിൽ ശുക്റായ് വാനില്....
കനിവിൻ ബഹർ തിരു രാജാ....
ഖൈറിൻ ഗുണമണി താജാ....
വിധി നൽകണേ തുണ നൽകണേ...
കൈകുമ്പിൾ നീട്ടി ഞാൻ
സവിതം ചെന്നിടാൻ...
       

ത്വയ്ബ മദീനത്തെത്താനെന്നും
കൊതിയായ് ഖൽബില്...
ത്വാഹ റസൂലിൻ റൗള
ശരീഫ് കാണാൻ വെമ്പല്...
ത്വാഖത്തേക് റബ്ബുറഹീമേ
അടിയാറെന്നില്...
പൂരിത നൂറിൻ ഹുബ്ബ്
ചൊരിക്ക് എന്നും ഖൽബില്...
കനിവിൻ ബഹർ തിരു രാജാ....
ഖൈറിൻ ഗുണമണി താജാ....
വിധി നൽകണേ തുണ നൽകണേ...
കൈകുമ്പിൾ നീട്ടി ഞാൻ
സവിതം ചെന്നിടാൻ...

    
©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu