Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹിന്ദെന്ന ഇസ്മുടെ പെണ്ടി | Hindenna Ismude Pendi | Mappilapattu Lyrics | OM Karuvarakundu | Mubashir Perinthattiri


     • Watch Full Song On YouTube

ഹിന്ദെന്ന ഇസ്മുടെ പെണ്ടി | Hindenna Ismude Pendi | Mappilapattu Lyrics | OM Karuvarakundu | Mubashir Perinthattiri





രചന : ഒ.എം കരുവാരക്കുണ്ട് 
ഇശൽ : കെസ്സ് നടുച്ചാട്ടം (ഉഹ്ദ്)

ഹിന്ദെന്ന ഇസ്മുടെ പെണ്ടി
ഹീലെത്തിൻ കെണി വലകൊണ്ട്
ഹംസത്തിൻ അറുതിയും കണ്ടെ പടകഠിനം
ചിന്താരപ്പുകൾ പൊന്തും മന്ദിരമെത്തി മദിത്താടാൻ
ചിങ്കപ്പുലിവലീതാനം തങ്കാദെ കൂടി സംഗീതമാടി
ബങ്കീസമോടി പൊങ്കീടൈ തകൃതാരം
തങ്കിദകൂടി സംഗതമാടി ബങ്കീസമോടി പൊങ്കീടൈ എതിർ സ്വരം മുരശുടെ ദുനിയാം മുഖബീണയാം
വില്ല് ചില്ല് കല്ലാനെ ചങ്ക് കൊമ്പ് തപ്പാനെ
വമ്പുടെ കൊമ്പർ നിപ്പാനെ വാർ എതിരം


വേന്തർ ഹഖിൻ അടിമുരടൊക്കെ ഹനിത്തിടാൻ ഉറച്ചെ
വേഗം ശിർക്കിൻ കൊടുകുരമുറ്റെ കുടിലൻ മാർഗമിച്ചെ
വാദിൽ പുകൾ ഉഹ്ദിടമമെത്തി ഹുങ്കിൽ തമ്പുമടിച്ചെ
യെണ്ടൊരു ഇംഗിതം കൊണ്ടിട്ടേ
യെത്തിര മത്തിരർ മുന്നിട്ടേ
യെമ്പിടൈ വൻപട വമ്പിട്ടേ വമ്പൊടു
വൻപട മുന്തിടൈ ജോറാ
വഞ്ചികൾ അഞ്ചിത മൊഞ്ചികൾ ഏറാ
വൻ ചതി ബെത്തതും ഫിത്തന നേരാ ഉഹ്ദാകൈ 
ധിമൃതമെ ഇകൽ തകൃതമേ നിരനിരനിണ്ടും
എരിപൊരികൊണ്ടും
നര നിര കതൃമയിൽ വരവാകൈ


മുന്തും ചന്തത്തികവുടെ ഹംസ പടയിടം ജ്വലിത്തേ
മത്തിൽ എത്തും കൂട്ടരെയൊക്കെ അടിമുടി തകർത്തേ
മത്തഗജം അപ്പരിശാറ്റൽ പോരിൽ ചിന്നം വിളിത്തേ
ശിർക്കരതൊക്കെയും ഖൗഫിട്ടേ
ശങ്കയും ബെത്തവർ മണ്ടിട്ടേ
സിദ്ദമെ അലമുറ കൊണ്ടിട്ടേ
ഹഖൊട് ശക്കുടെ മക്കളതൊക്കാ 
ഹംദൊലി പൊന്തിന മുന്തലം നിക്കെ 
ഹമ്മ് പിടിത്ത് പെടുത്തതും ഹഖാം അടൽകൊടുമാ
ധിമൃദമെ ഇകൽ തകൃതമേ നിരനിര നിണ്ടും
എരിപൊരികൊണ്ടും
നര നിര കതൃമയിൽ വരവാകൈ


പൊന്തും ദുനി ഉഹ്ദിടമെങ്കും സിദ്ദത്താനെ ഭവിക്കെ
പോതിൽ ഹഖൻ തന്നുടെ സിങ്കം അടരാടി ജയിക്കേ
വറ്റിചതി ചാട്ടുളി വഹ്ശി മറയിട്ട് തൊടുക്കെ
മുത്തസദത്തരം മുന്നിട്ടേ മട്ടമിൽ വെട്ട് കൊടുത്തിട്ടേ
മൂഢരെ ദമ്മിൽ മറിത്തിട്ടേ ഇട്ടവരെട്ടുപത്തു ഗജത്തെ
ഇമ്പമിൽ ചൊല്ലിയവർ ശഹാദത്തെ 
ഇഷ്ഖുടെ തങ്ക ശഹീദായ് ഒത്തെ ഹിതവിധമാ
ധിമൃതമെ ഇകൽ തകൃതമേ നിരനിരനിണ്ടും
എരിപൊരികൊണ്ടും
നര നിര കതൃമയിൽ വരവാകൈ


©Midlaj Thiruvambady Blogspot


om karuvarakundu mappila songs
om karuvarakundu mappila songs lyrics
om karuvarakundu mappila pattukal
om karuvarakundu mappila pattukal lyrics 
om karuvarakundu mappila pattu
om karuvarakundu mappila pattu lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu