Ad Code

Thirunabi Madh Lyrics App  INSTALL NOW

അഞ്ചിത മൊഞ്ചുള കഞ്ചക വഞ്ചി | Anjitha Monjula | Mappilapattu Lyrics | Om Karuvarakundu


അഞ്ചിത മൊഞ്ചുള കഞ്ചക വഞ്ചി | Anjitha Monjula | Mappilapattu Lyrics | Om Karuvarakundu




രചന : ഒ.എം. കരുവാരക്കുണ്ട്
യൂസ്സഫ് ഖിസ്സ, ഇശൽ - കെസ്സ് ഇടമുറുക്കം

അഞ്ചിത മൊഞ്ചുള കഞ്ചക വഞ്ചി 
സുലൈഖ തികപുകൾ മെത്തെ
അമ്പിയ താജൊളി ചെമ്പകരങ്കുള
യൂസുഫാദരിൽ ബെത്തെ
ഊറ്റമെ ചാറ്റുകിൽ ഏറ്റമതൃപ്പമാകുമേ.
അക്കഥ നാഥൻ തന്റെ കലാമിൽ നോടി
സവിസ്തരമെണ്ടും അഹ്സനുൽ ഖസസായ്
ഉലകമിലെങ്കും ബാഴ്ത്തിപ്പാടിയും ബിണ്ടും അക്കുവലിക്ക വിചിക്കമെകോർവ്വയിതാക്കുമേ

   (അഞ്ചിത മൊഞ്ചുള...)

ചഞ്ചലമിഴിയാൾ തഞ്ചമെതക്കം
ബെത്ത് വിളിത്ത് തആലെണ്ടും
ചൊങ്കുടെ സിങ്കരെയെങ്കരൾ ബെക്കും
ഇഷ്ക്ക് തടുത്ത് മുടിത്തെണ്ടും
ചട്ടമെയുങ്കളെ ദിഷ്ടിമനാമിൽ
പാർത്ത് നളർത്ത് ഖൊഷികൊണ്ടും
ചന്തമിൽ മുന്തിന പൊന്തുരുളോരെ
ഇംഗിതം വിണ്ടിനനാൻ എണ്ടും
വിധം ഹിതം അരുൾ മങ്കാ
കൊതി മദംനിജറങ്കാ
റങ്കാമങ്കയിൽ പൊങ്കിമറിന്ത്
റബ്ബുടെ ദൂതരിൽ ശൗഖ് മൊളിന്ത്‌ 
മിസ്റെങ്കും പൊങ്കും പിരിശകഥ
മുഹബത്തിൽ തിങ്കും അജബിക്കഥ
ഇക്കഥ ചൊർക്കൊട്
അർക്കനിൽ ഒക്കുവതായ്.

   (അഞ്ചിത മൊഞ്ചുള...)

പൊൻചിരുപുകളും മഞ്ജുളമാദക
മൊഞ്ചി സുലൈഖ ക്ഷണിച്ചിട്ടെ
പോതിലുളംഭയമാകിന തങ്കൾ
വിട്ടു പിരിന്ത് മുറൂറിട്ടെ
പൊങ്കുളൽ മാളിക ബാബുകളൊക്കവെ
കൊട്ടിയടച്ച് തഴുതിട്ടെ
പെട്ടിടും നേരമെ പെട്ടനെ വിട്ടത
ചൊർക്കുട തങ്കളും ഹർബിട്ടെ
കുതികുതിത്ത്താമുന്തും
കദനത്താൽ കരൾബെന്തും
ബെന്തും ചിന്തകൾ
പൊന്തും പാരം ബന്തിടൈ
രാജസീസുമെ നേരം
മിസ്റെങ്കും പൊങ്കും പിരിശകഥ
മുഹബത്തിൽ തിങ്കും അജബിക്കഥ
ഇക്കഥ ചൊർക്കൊട്
അർക്കനിൽ ഒക്കുവതായ്.

   (അഞ്ചിത മൊഞ്ചുള...)

നെഞ്ചമെ കൈകൾ ബെത്ത് പഴിത്ത് 
കെഞ്ചി സുലൈഖ മൊളിന്താരോ
നേരറി രാജരെ ഉങ്കളെ മങ്കയെ
വടുവൻ വന്ത് പിടിത്താരോ
നിച്ചയമിച്ചതി ബെച്ചതിനൊക്ക്ണ
ശിക്ഷവിധിച്ചിട്ട് യെണ്ടാരോ
നാച്ചി യുരച്ചത് ഹഖിനെതിരാണെണ്ടും
ഖൽബിലു ദിച്ചാരോ
സിജ്ൻ ശിക്ഷ വിധി വീണ്ടും
നിജംറബ്ബിൻ അരുൾ എങ്ങും.
യെണ്ടുമെ കണ്ട് മനം സബ്ർ കൊണ്ട്
ഏകനിൽ ഏറ്റമെ സങ്കടം ബിണ്ട്
മിസ്റെങ്കും പൊങ്കും പിരിശകഥ
മുഹബത്തിൽ തിങ്കും അജബിക്കഥ
ഇക്കഥ ചൊർക്കൊട്
അർക്കനിൽ ഒക്കുവതായ്.
ഒക്കുമെയിരിപ്പരി ശൊക്കെയും ഹഖൻ
തന്റെയരുൾ ഖളാ കൊണ്ട ഒത്തതവാ 
സമെയൊത്തിരി സനത്തുകൾ
കാരാഗൃഹമതിലുണ്ടെ
ചിന്തയിലേക ഇലാഹിൻ നാമം ഖാസ്സുമേ
എത്ര മനാമിൽ തഅ്ബീർ ചൊല്ലി
നേരാം വണ്ണമെ കനിയും
ഏവരും പിരിശം ബെത്ത വരവായി
മാറി യൂസുഫ് നബിയും
ഒക്കെയും ഫുർഖാൻ നമ്മൾക്കേകി വിശേഷമെ


©Midlaj Thiruvambady Blogspot


om karuvarakundu mappila songs
om karuvarakundu mappila songs lyrics
om karuvarakundu mappila pattukal
om karuvarakundu mappila pattukal lyrics 
om karuvarakundu mappila pattu
om karuvarakundu mappila pattu lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu