Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒരു മിന്നാമിന്നിയായ് | Oru Minnaminniyay | Song Lyrics | Zifran Nizam | Noushad Baqavi | Nizam Thalipparamba


     • Watch Full Song On YouTube

ഒരു മിന്നാമിന്നിയായ് | Oru Minnaminniyay | Song Lyrics | Zifran Nizam | Noushad Baqavi | Nizam Thalipparamba 

 Album : Minnum Madeena
 Song : Oru Minnaminniyay
 Lyrics : AM Noushad Baqavi
 Music : Nizam Thalipparamba
 Singer : Zifran Nizam
 Marketing : Noushad Baqavi Official




ഒരു മിന്നാമിന്നിയായ്
പുന്നാര നബിയോരെ നാട്ടിൽ
പറന്നെങ്കിൽ ഞാനെ...
ഒരുമിച്ചാ റൗള തൻ
മുകളിൽ പറക്കുന്ന പ്രാവായ്
പിറന്നെങ്കിൽ ഞാനെ...(2)
ഒരു നൂറ് വർണ്ണമായ് പൂക്കും മദീന തൻ
പൂവായിരുന്നെങ്കിൽ കോനേ...
ഒരുനുള്ള് ഗന്ധമായ്
നബവി ശരീഫിൻ്റെ
മടിയിൽ കിടന്നേനെ ഞാനേ...(2)
                  
   (ഒരു മിന്നാമിന്നി...)

മുഖിലായി മുകളിൽ 
മുത്തോരെ മുത്താൻ
വെമ്പുന്ന മഴ നീരതെങ്കിൽ...
മറയാതെ മുമ്പിൽ 
മൂളുന്ന വണ്ടായ്
മദ്ഹോദി അടുത്തിരുന്നെങ്കിൽ...
മഴയത്തും വെയിലത്തും
അവരൊത്തിരിക്കുന്ന
ചേലൊത്ത പുടവ ഞാനെങ്കിൽ...(2)
   
   (ഒരു മിന്നാമിന്നി...)

മിഅ്റാജ് രാവിൽ 
മിന്നും ബുറാഖിൻ
ചിറകായി ചേർന്നിരുന്നെങ്കിൽ...
മഹ്മൂദ് നബിതൻ 
ഇഷ്ടം അറാഖിൽ
നനയുന്ന നാരായതെങ്കിൽ...
നിഅമത്തും റഹ്മത്തും
ഏറേ നിറഞ്ഞുള്ള
ശിരസിൻ കിരീടമായെങ്കിൽ...(2)

  
©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu