Ad Code

Thirunabi Madh Lyrics App  INSTALL NOW

Mahfooz Kamal | Old Songs Nonstop | With Lyrics | Old Songs Mashup Lyrics


      • Watch Full Song On YouTube

Mahfooz Kamal | Old Songs Nonstop | With Lyrics | Old Songs Mashup Lyrics

ഒട്ടകങ്ങൾ വരി വരി വരിയായ് 
കാരക്ക മരങ്ങൾ നിര നിര നിരയായ് 
ഒട്ടിടവിട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നേ...(2)

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ 
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി...
മൊഞ്ചായ മൊഞ്ചുകൾക്കഖിലം
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചഞ്ചലപ്പൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ...(2)

ഒരു നാള് ചെറുപ്പത്തമുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ...
അഴകുള്ള കടൽ തിരമറിയും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ
കരഞ്ഞു പോയല്ലോ...

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
കാഫ് മല കണ്ട പൂങ്കാറ്റേ 
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാടിന്റെ
മദ്ഹൂറും ഖിസ്സ പറഞ്ഞാട്ടെ...(2)
ആമിനക്കോമന പൂമകനായി
ആരംഭ പൈതൽ പിറന്നീടുന്നു 
ആരംഭ പൈതൽ പിറന്ന നേരം 
ആനന്ദം പൂത്തു വിടർന്നീടുന്നു...

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
ഉണ്ടോ സഖീ ഒരു കുല മുന്തിരി 
വാങ്ങീടുവാനായി നാലണ കയ്യിൽ 
ഉണ്ട് പ്രിയേ ഖൽബിലൊരാശ
മുന്തിരി തിന്നിടുവാൻ...(2)
അങ്ങാര് എന്നറിയില്ലേ
അങ്ങീ നാട്ടിലെ രാജാവല്ലേ
അങ്ങ് വെറും നാലണയില്ലാ യാചകനാണെന്നോ...(2)
പ്രാണ സഖീ നന്നായറിയാം
ഞാനീ നാട്ടിലമീറാണെന്ന്
എന്നാലും എന്റേതായൊരു
ദിർഹവുമില്ല പ്രിയേ...(2)

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
ആനേ മദനപ്പൂക്കനി തേനാളെ 
അടങ്കൽ ബശിട്ടാർ യെനെ ഇന്നാളെ 
ബാനഫുരി ഹുസ്നുൽ ജമാലോടിഫോൽ 
ബദ്റുൽ മുനീറുറ്റെ ഫയക്കം എഫോൽ

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
മാണിക്യ മലരായ പൂവി
മഹദിയാം ഖദീജ ബീവി
മക്കയെന്നാ പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി...
             
ഖാത്തിമുന്നബിയെ വിളിച്ചു 
കച്ചവടത്തിന് അയച്ചു
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു മോഹമുദിച്ചു...

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
മിസ്‌റിലെ രാജൻ
അസീസിന്റാരംഭ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും
സീനത്തൊളി രാജാത്തി...
ഇഷ്‌ക കടലിന്റെ
മോസ പൊട്ടി മറിഞ്ഞല്ലോ
ഇമ്പക്കനി യൂസുഫ്
നബിയിൽ നിറഞ്ഞല്ലോ

കുസുമത്തേൻ പൂവിനെ
തേടും വണ്ടായ് സുലൈഖയും
കൂടിപ്പുണരുവാൻ
തക്കം പാർത്ത് സുമുഖിയും
ഇശലിന്റെ രാപ്പകൽ നൃത്തമാടി
മയിൽ പോലേ
ഹൃത്തിൽ അനുരാഗ രാഗം പാടി
കുയിൽ പോലേ...(2)

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
ആറ്റൽ നബിയുടെ മകൾ ഫാത്തിമാ...
അലി ഹൈദറിൻ പ്രിയ വിടർ ഫാത്തിമാ...
ആശിച്ചൊരു റുമാൻ പഴം തിന്നുവാൻ...
അത് പൂമാരനോട് പറഞ്ഞു വാങ്ങാൻ...(2)
ആറ്റി പോറ്റി വിടർ പറഞ്ഞൊരാശാ...
അത് സാധിപ്പിക്കുവാൻ ഇല്ലല്ലോ കാശാ...
അത്ര ദാരിദ്രമാം അവർ പരീക്ഷാ...
അതിനാൽ ഉള്ളം തന്നിൽ ഏറി നിരാശാ...(2)

ᴍɪᴅʟᴀᴊ ᴛʜɪʀᴜᴠᴀᴍʙᴀᴅy ʙʟᴏɢꜱᴩᴏᴛ
സങ്കൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം
തക ധം ധരി സരിഗമ
തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം...(2)
സങ്കൃതമോടെ തിരു സ്വര്‍ഗ്ഗ
നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ
ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ - സുത്ത
കമനില്‍ വളവൊത്ത - മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍

ഇമ്പക്കാറക്കഴുത്തും
കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹര്‍ വിധി
കരിമച്ചെപ്പുകവുത്തിട്ടേ
സമ്പ്രതായോമോ
കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ
സാരസ കനി ഉറുമാം
പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ
നില്‍പ്പാനേ - തര 
മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയര്‍
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍


©Midlaj Thiruvambady Blogspot




Post a Comment

0 Comments

Close Menu