Ad Code

Thirunabi Madh Lyrics App  INSTALL NOW

നിത്യം മദ്ഹുകളാലെ | Nithyam Madhukalale | Song Lyrics | Thwaha Thangal | Jouhar Areethode | Ameen Kozhichena

     • Watch Full Song On YouTube

നിത്യം മദ്ഹുകളാലെ | Nithyam Madhukalale | Song Lyrics | Thwaha Thangal | Jouhar Areethode | Ameen Kozhichena

 Album : Anayenam Thiru Chare
 Song : Nithyam Madhukalale
 Lyrics : Ameen Kozhichena
 Music : Sayyid Thwaha Thangal
 Singer : Jouhar Areethode
 Marketing : Madh Media Vox 


നിത്യം മദ്ഹുകളാലെ
നബി തൻ ഇശലുകളാലെ...(2)
എന്നണയും ഈ പാപീ...
എത്താനായ്‌ കൊതി കൂടീ...(2)
അണയേണം തിരു ചാരെ...
മനമിൽ നിറയെ മദ്ഹുകളാലെ
മതിമറന്നിരുന്നു പല നാൾ...
മദ്ഹിൻ സേവകനായി ഞാനും
പാടിയുതിർത്തു വരികൾ...
                           
   (നിത്യം...)

ഇറയവനിൽ സ്തുതിയോതി
ഇരവുകളേറേ തേടീ...
ആ തിരു വദനം കണ്ട് മനം
കുളിരേകാൻ ഞാൻ വിങ്ങീ...
താളുകളിൽ മഷി എഴുതി
താളമിലായ് ശ്രുതി മീട്ടീ...
എത്തിരെ നന്മ പൂത്തൊരു മുത്തിനെ
കാണുവാൻ കൊതി കൂടീ...(2)
പാറി പറക്കും പറവകളും
ആറ്റലാം നബിയുടെ പുകൾ പാടുന്നേ...
പാതിരാവിലും പ്രണയം ചൊന്ന്
ആ തിരു മദ്ഹുകൾ ഉരത്തീടുന്നേ...
സുബ്ഹാനവന്റെ നിധിയാ...
ഖാത്തിം റസൂൽ മലരാ...
കാലമറിഞ്ഞ നേതാ...
കാവൽ ചൊരിക്ക് തണലായ്
ഗുരു നബി വന്നിടണേ... ത്വാഹാ...


©Midlaj Thiruvambady Blogspot


 

Post a Comment

0 Comments

Close Menu