Ad Code

Thirunabi Madh Lyrics App  INSTALL NOW

നബി പുകൾ | കരളൊരു കാറ്റ് തേടി | Nabi Pukal | Madh Song Lyrics | Rashid Calicut | Shamil Rizan | Khaja Husain Darimi


     • Watch Full Song On YouTube

നബി പുകൾ | കരളൊരു കാറ്റ് തേടി | Nabi Pukal | Madh Song Lyrics | Rashid Calicut | Shamil Rizan | Khaja Husain Darimi

 Album : Nabi Pukal
 Song : Karaloru Katt Thedi
 Lyrics : Rashid Calicut
 Music : Khaja Husain Darimi Wayanad
 Singer : Shamil Rizan Mangad 
 Marketing : Abu Farhan Media





കരളൊരു കാറ്റ് തേടി മരുമണലിൽ...
കനവൊരു ചിറകു മൂടി മദ്ഹുകളിൽ...
കനിവിൻ കടല് നേടി നിനവുകളിൽ...
കവിതകളജബിലാടി നബിയഴകിൽ...

   (കരളൊരു...)

മധുമാനസ മാളികയിൽ...
മമ മോഹപ്പിറാവുകളാ...
മണി മുത്തിനെയോർത്തു പാടും സ്വലാവാത്തിനീരടികൾ...
മലരാടും മദീനയിലെ...
മഅ്ശൂഖിൻ ഖസീദയിലെ...
വരിയാവാനിവൻ മീട്ടും
മദ്ഹൊന്നു കേട്ടിടണെ...
ആ..... ആ.....

   (കരളൊരു...)

നിറമാലക്കിനാവുകളിൽ...
നിറമേകിയ വെണ്ണിലവിൻ...
നറുമുന്തിരിപ്പൂമരന്ദം
കിനിയുന്ന പാതകളിൽ...
വന്നു മോഹങ്ങൾ തീർത്തിടുവാൻ...
തുള്ളി കണ്ണുനീരിലലിയാൻ...
ആരും കേൾക്കാത്തൊരു കാര്യം
നബിയോടുരത്തിടുവാൻ...
ആ.... ആ....


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu