• Watch Full Song On YouTube
ഏറെ പുകളുള്ള നേരിൻ ബദ്റുള്ള | Ere Pukalulla Nerin Badrulla | Madh Song Lyrics | Shukoor Irfani Chembirika
Song : Ere Pukalulla Nerin Badrulla
Lyrics : Shukoor Irfani Chembirika
Singer : Shukoor Irfani Chembirika
Marketing : Shukoor Irfani Media
ഏറെ പുകളുള്ള നേരിൻ ബദ്റുള്ള
നൂറായ് ഉദി ചെയ്ത മഹ്ബൂബരെ...
താര ദ്യുതിയുള്ള സ്നേഹ കടലുള്ള
താരിൻ മണമുള്ള മഹ്മൂദരെ...
കരുണ ചൊരിയുന്ന കനിവാൽ ഒഴുകുന്ന
ഖമറിൻ മുഖമുള്ള നബിയുള്ളാവേ...
സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്
ദൗമൻ ദവാമൻ സ്വലവാത്തുള്ളാഹ്...(2)
(ഏറെ പുകളുള്ള...)
വ്യഥയാലെ മനം നീറി സുധ തേടി ഏറ്റം പാറി...
കൃപയാഴി അതിലേറി തപം ശീതമാലെ മാറി...(2)
യാ ഹബീബി യാ ത്വബീബി
ആ മദീനാ തന്നിലേറി...(2)
എൻ കാൽ കരങ്ങളേകാം
എൻ മാനസങ്ങൾ നൽകാം
ആ പൂമുഖം കനവിൽ
കാട്ടിടൂ ഇവന്നിലാഹി...
സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്
ദൗമൻ ദവാമൻ സ്വലവാത്തുള്ളാഹ്...(2)
(ഏറെ പുകളുള്ള...)
ശത്രുക്കൾ തിരു മുന്നിൽ മിത്രങ്ങളായി മാറി...
സത്യത്തിൻ വഴിയേറി
അജബാം നിലാവെ വാഴ്ത്തി...(2)
തിങ്കളാലെ ലോകം നീളെ
ശോഭയേകി വന്ന നൂറേ...(2)
യാ സയ്യിദി ഹബീബി ഖുദ്ബീയദി മദദി
മനസ്സുള്ളിലെ വിദാദി
ത്വൈബയിലാണെൻ ഫുആദി...
സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്
ദൗമൻ ദവാമൻ സ്വലവാത്തുള്ളാഹ്...(2)
(ഏറെ പുകളുള്ള...)
ചിരിയൂറും മുഖം കണ്ടാൽ
കദനങ്ങൾ മാഞ്ഞു പോകും...
മധുവൂറും മൊഴി കേട്ടാൽ
കരളിൽ കുളിര് കോരും...(2)
തീക്ക് പോലും അഭയ പാനം
ശിലകൾ ചൊല്ലും അഭിവാദനം...(2)
നിസ്തുല്യരാം ഹബീബി നിസ്വാർത്ഥരായ സീദീ
നിസ്വം അതുല്യ ജ്യോതി തങ്ങളിലാണെൻ നശീദി...
സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്
ദൗമൻ ദവാമൻ സ്വലവാത്തുള്ളാഹ്...(2)
©Midlaj Thiruvambady Blogspot
0 Comments