Ad Code

Thirunabi Madh Lyrics App  INSTALL NOW

വിപ്ലവത്തിൻ പുതിയ സാക്ഷ്യമിതാ | Viplavathin Puthiya Sakshyamitha | SSF Viplavaganam Lyrics


    • Watch Full Song On YouTube

വിപ്ലവത്തിൻ പുതിയ സാക്ഷ്യമിതാ | Vipplavathin Puthiya Sakshyamitha | SSF Vipplavaganam Lyrics



വിപ്ലവത്തിൻ പുതിയ സാക്ഷ്യമിതാ
ഒന്നായ് നീതികേടിൻ മല പിളർത്തി
ഒഴുകിയെത്തും നവകരുത്തിൻ
യുവ സമുദ്രമിതാ ധാർമിക സമരമുദ്രയിതാ...

   (വിപ്ലവത്തിൻ...)

ബദറിൻ ചരിതതാളിൽ നിന്നും
ഉതിർത്തുവന്നവരാണു നാം...
മുത്ത് നബിയുടെ വാക്കിൽ നിന്നും
പേര് വാങ്ങിയതാണു നാം...(2)
ചുറ്റുപാടിൽ അധർമകാരികൾ
ഒച്ചവെക്കും കാലമിൽ...
ധീരമായ ചെറുത്തു നിൽപിൻ
കൊടികളേന്തി വരുന്നു നാം...
തീയിൽ പൊട്ടി മുളച്ച ശക്തിയിതാ...
വിടരും പുതിയ കാലം ധർമവഴിയിലുറച്ച
ചുവടിൻ പോർ തെളിക്കാൻ
പുതു പ്രതീക്ഷയിതാ
നേരിൻ നവ ചരിത്രമിതാ...

   (വിപ്ലവത്തിൻ...)

ഭീകരതയുടെ തീയിൽ ആത്മാഹൂതി
വരുത്തുകയില്ല നാം...
ജീർണതകളെ തിരുത്തി നീങ്ങും
ധീര സക്രിയ ശക്തി നാം...(2)
വേരുറച്ചു തഴച്ചുവളരും
തിന്മയുടെ വടവൃക്ഷമേ
കടപുഴക്കി എറിഞ്ഞു നവ
ചരിതങ്ങളെഴുതി വരുന്നു നാം...
ഇരുളകറ്റാൻ പുതിയ വെട്ടമിതാ...
ഇനിയും ഹൃദയ വാനിൽ നേര് പുലരും
ചന്ദ്രകാന്തി ഉദിച്ചു വരുമീ
വിജയ പാതയിതാ
ഉജ്വല സമരഗാഥയിതാ...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu