Ad Code

Thirunabi Madh Lyrics App  INSTALL NOW

സമര ഭൂമികൾ ജയിച്ചടക്കാൻ | Samara Boomikal Jayichadakkan | SSF Viplavaganam Lyrics


    • Watch Full Song On YouTube

സമര ഭൂമികൾ ജയിച്ചടക്കാൻ | Samara Boomikal Jayichadakkan | SSF Vipplavaganam Lyrics 



സമര ഭൂമികൾ ജയിച്ചടക്കാൻ
നാമുയർത്തിയ മുദ്രാവാക്യം...
നന്മ കൊതിക്കും ധീരയുവത്വം 
ഏറ്റെടുത്തൊരു സമവാക്യം...(2)
ധാർമ്മിക വിപ്ലവം... ധാർമ്മിക വിപ്ലവം...

   (സമര ഭൂമികൾ...)

ചേര വീഴ്ത്തും ആയുധമല്ല 
വിപ്ലവത്തിൻ ജയശക്തി
നാട്ടിൽ ഭീതി വിതക്കാനല്ല
നാമുയർത്തിയ സമരവഴി...(2)
തോക്ക് തോൽക്കും പോർവീഥികളിൽ
നാക്കുകൾ വിജയം കൊയ്യും...
വീര്യമുള്ളാരു വാക്കിനുമുമ്പിൽ 
വന്മതിലുകൾ വീണുടയും...(2)
ധാർമ്മിക വിപ്ലവം... ധാർമ്മിക വിപ്ലവം...

   (സമര ഭൂമികൾ...)

നീതിപുലരും ലോകം പണിയാൻ 
ഭീകരത കൊണ്ടാവില്ല...
പീഠനങ്ങളേറ്റിട്ടും നാം
അക്രമത്തിന് പോയില്ല...(2)
കാലത്തിൻ ചോദ്യത്തിനു മുമ്പിൽ
ഭീരുവാകാൻ നാമില്ല...
കാരിരുമ്പിനു മുമ്പിലും നമ്മൾ 
തോറ്റ് പിന്മാറുകയില്ല...(2)
ധാർമിക വിപ്ലവം... ധാർമിക വിപ്ലവം... 

   (സമര ഭൂമികൾ...)

ധീരമായി തിരുത്തി നമ്മൾ
നീതികേടിൻ പാഠങ്ങൾ...
ഇരകൾക്കായി ഒരുക്കി നമ്മൾ
സ്നേഹ സൗഹൃദ വലയങ്ങൾ...(2)
ലഹരിവീണ മനസ്സിൽ നമ്മൾ
വീണ്ടെടുത്തു വിവേകങ്ങൾ...
കൊള്ളലാഭ ചതിയന്മാർക്കിനി
നമ്മൾ പേടി സ്വപ്നങ്ങൾ...(2)
ധാർമിക വിപ്ലവം... ധാർമിക വിപ്ലവം...


©Midlaj Thiruvambady Blogspot


സമര ഭൂമികൾ ജയിച്ചടക്കാൻ song lyrics
ssf വിപ്ലവഗാനങ്ങൾ lyrics 
ssf revolution songs lyrics malayalam
ssf revolution songs lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu