Ad Code

Thirunabi Madh Lyrics App  INSTALL NOW

മധുരപ്പെരുന്നാൾ | ശവ്വാൽ പൊന്നമ്പിളി വന്നിതാ | Madhurapperunnal | Eid Song Lyrics | Noushad Baqavi | Suhail Faizy Koorad & Team


     • Watch Full Song On YouTube

മധുരപ്പെരുന്നാൾ | ശവ്വാൽ പൊന്നമ്പിളി വന്നിതാ | Madhurapperunnal | Eid Song Lyrics | Noushad Baqavi | Suhail Faizy Koorad & Team

 Album : Madhurapperunnal
 Song: Shavval Ponnambili Vannitha
 Lyrics : Noushad Baqavi
 Music : Suhail Faizy Koorad
 Singers : Suhail Faizy Koorad & Team
 Marketing : Suhail Faizy Koorad Official 






ശവ്വാൽ പൊന്നമ്പിളി വന്നിതാ
മണിമുത്തൊഴുകുന്നതിനൊത്ത
മക്കളെ മുത്തി വരുന്നിത മുത്തഖി
അഴകാം പെരുന്നാൾ...
റമളാൻ കൊണ്ടമ്പവനേകിയ
മധുരപ്പൊതിയേറെ മണത്തിയ
കത്തിയ ഖൽബതിലെത്തിയ ശുദ്ധിയിൽ
അലിയാൻ പെരുന്നാൾ...(2)
മധു വചനങ്ങളാൽ ശലഭങ്ങളി
വിണ്ണിൽ പറന്നേ...
ശ്രുതി മധുരങ്ങളാൾ തക്ബീറുകൾ
സ്വരമത് പേമാരിയേ...
ഒരു നയനങ്ങളും നിറയാത്തൊരാ
പെരുന്നാളിൻ പുലരിയേ...
ചിരി വർണ്ണങ്ങളാൾ പാവങ്ങളും
ചന്ദമിലൊത്തിതാ കൂടിയേ...
ചെറുകുടിലിനുമഴകുള്ള ഈദേ...
തിരി എരിയുന്ന സുഖമുള്ള ഊദേ...
തിരിച്ചറിവകം നുകരുന്ന ദിനമേ...
സുന്ദരപ്പെരുന്നാൾ...
ഈദ് മുമ്പാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...
ഈദ് മുബാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...(2)

സ്നേഹമോതി പാറുമീ...
രാവിലെങ്ങും പൂങ്കിളീ...
മാനസം നിറഞ്ഞിടൂ ലോകമേ...
സ്നേഹവാതിലാകു നീ...
ലോലമായ പൂവിതൾ
പോലെയുള്ള ഖൽബുകൾ സ്വർഗീയമേ....
ഒത്തൊരുമ പെരുമ
തരുമാർക്കുമുള്ളിലീ ചെറുപെരുന്നാൾ...
സ്വത്തദിനുമുടമ കനിവാർദ്രമാകുമി
ചെറുപെരുന്നാൾ...
സഫ്ഫത് നിരത്തി തോള് ചേർത്തി
മാല കോർത്തി ചേലിലണിയൊത്ത്
തിരുനെറ്റി നിലം മുത്തി ഇരുന്നൊത്ത്...
പെരുന്നാൾ... പെരുന്നാൾ... പെരുന്നാൾ...
ഈദ് മുമ്പാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...
ഈദ് മുബാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...(2)

നൂറിനായി ചേർന്നിടൂ...
നൂറ് മേനി കൊയ്തിടൂ...
നോവകറ്റിടാൻ വരൂ ലോകരേ...
നേരിനായ്നിരന്നിടൂ..
നേരമായ് പറഞ്ഞിടൂ
നേർമയുള്ള വാക്കുകൾ ആശ്വാസമേ...
ഹഖൊളിയിലകിലം പ്രഭയാലെ
ലെങ്കുമീ ചെറുപെരുന്നാൾ...
ദിക്കുകളിലഴകാം തക്ബീറ്
പൊങ്ങുമീ ചെറു പെരുന്നാൾ...
കൈ കവിള് മുത്തി കൺ വിടർത്തി
ഖൽബ് ശുദ്ധി കരുണകരമൊത്ത്
ഹരമൊത്ത് സലാമത്തിലവരൊത്ത്...
പെരുന്നാൾ... പെരുന്നാൾ... പെരുന്നാൾ...
ഈദ് മുമ്പാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...
ഈദ് മുബാറക് ഈദ് മുബാറക്
ഹം സബ്കൊ ജോഷ് ദിയാ...(2)


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu