ഹൃദയത്തിലൂടെ വിളിക്കും ഹബീബ് | Hridayathiloode Vilikkum Habeeb | Madh Song Lyrics | Thwaha Thangal Pookkottur
Song : Hridayathiloode Vilikkum Habeeb
Lyrics : Thwaha Thangal Pookkottur
Singer : Thwaha Thangal Pookkottur
Marketing : Thangal Shahin Official
ഹൃദയത്തിലൂടെ വിളിക്കും ഹബീബ്...
ഹൃദയങ്ങൾക്കുള്ളിൽ ഭരിക്കും ഹബീബ്...(2)
ഇടറിയ കരങ്ങളെ പിടിക്കും ഹബീബ്...
നബിയോര്... തിരു നൂറ്...
വഴിതെറ്റി അലയുന്ന പഥികനിൽ കൂട്ട്...
യാസീന്... ഹാമീമ്...
(ഹൃദയത്തിലൂടെ...)
ഇത്ര മേൽ ലോകത്ത് പഠനം നടന്നൊരു
പഠനം അങ്ങെന്ന പാഠമല്ലോ...
ഏറ്റവും കൂടുതൽ മനുഷ്യനെ ലോകം
വിളിച്ചത് മുഹമ്മദാം പേരല്ലോ...(2)
ഒരു നാടും... ആ മണ്ണും...
അത്രമേൽ സ്വാധീനിച്ചത് വേറെയുണ്ടോ...
പല കാലം... വന്നു പോയാലും...
ഹബീബിന്റെ കാലത്തിൻ പൊലിമയുണ്ടോ...
(ഹൃദയത്തിലൂടെ...)
കാലമേ നീ ഒന്ന് പതിനാല് നൂറ്റാണ്ട്
മുമ്പുള്ള കാലമായി മാറിടുമോ...
ലോകമേ ആ കാലം നീ ആയ
പോലൊന്ന് മാറുമോ
ഹബീബിനെ നൽകിടുമോ...(2)
ഈ ഭൂവിൽ... ആ നൂറിൻ...
ഒരു കിരണമെങ്കിലും ഏറ്റാൽ
ഇത് സ്വർഗമല്ലേ...
ഈ കാണും... ദുനിയാവും...
അതിനപ്പുറമുള്ളതുമെന്റെ
ഹബീബിൻ പേരിലല്ലേ...
©Midlaj Thiruvambady Blogspot
ഹൃദയത്തിലൂടെ വിളിക്കും ഹബീബ് song
ഹൃദയത്തിലൂടെ വിളിക്കും ഹബീബ് lyrics
മദ്ഹ് ഗാനങ്ങൾ lyrics
hridayathiloode vilikkum habeeb lyrics
madh songs lyrics malayalam
midlaj thiruvambady blogspot
0 Comments