Ad Code

Thirunabi Madh Lyrics App  INSTALL NOW

മുത്ത് നബി (സ) Vol 03 | ഉമ്മത്തിൽ ഒരുവന്റെ വേദന | Muth Nabi Vol 03 | Song Lyrics | Swadique Azhari Perinthattiri


     • Watch Full Song On YouTube

മുത്ത് നബി (സ) Vol 03 | ഉമ്മത്തിൽ ഒരുവന്റെ വേദന | Muth Nabi Vol 03 | Song Lyrics | Swadique Azhari Perinthattiri

 Album : Muth Nabi Vol 03
 Song : Ummathil Oruvante Vedana
 Lyrics : Swadique Azhari Perinthattiri
 Singer : Swadique Azhari Perinthattiri




Malayalam Lyrics 
ഉമ്മത്തിൽ ഒരുവന്റെ വേദന സഹിക്കുവാൻ
അങ്ങേക്ക് മനം വരില്ലാ...
ഉമ്മത്തിൽ ഒരുവനെന്നതല്ലാതെ വേറെനിക്ക് അർഹതയൊന്നുമില്ലാ...(2) 
എല്ലാരും എന്നെയിനീ വേണ്ടെന്നു വിധിച്ചാലും അങ്ങെന്നെ കൈ വിടല്ലാ... 
ഇല്ലാരും വേറെനിക്ക് അങ്ങല്ലാതെ തുണക്ക്...
ഖുദ്ബിയദീ റഹ്മത്തള്ളാഹ്...(2)
ജല്ലാ ജലാലുരന്ന വിധിയകന്നു മതിമറന്ന
പഥികൻ ഞാൻ സ്നേഹമുല്ലാ... 
എല്ലാം പൊറുത്ത് തന്ന് സല്ലാത്തെല്ലാമകന്ന്
ഖുദ്ബിയദീ റഹ്മത്തള്ളാഹ്...(2)
മണിമുത്ത് നൂറെ മദനീ പൊൻ നൂറെ
മനമെരിയുന്നുണ്ട് മുനീറേ...
മദദിൽ കൊതിയുണ്ട് സുറൂറേ... 
മലരിമ്പ പൂവെ മധുരപ്പൂങ്കാവെ
മഹ്മുദുന്നബീ നിലാവേ...
മഹ്ബൂബുൽ ഇലാഹി ജീവേ...

   (ഉമ്മത്തിൽ ഒരുവന്റെ...)

ഹൃദയം തകർന്നെന്റെ ഇടറുന്ന ചുണ്ടുകളിൽ സ്വലവാത്തൊരായിരം ചൊല്ലി നോക്കി ഞാൻ... 
ഇരുളിൽ അലഞ്ഞാരെ ഇറയോന്റെ നബിയോരെ മദ്ഹോതി ശിഫാ തേടി നടന്നിന്നു ഞാൻ...(2)
മദീനാ മിനാരത്തിൽ മനാറിന്റെ ചാരത്ത്
ഹൃദയ സഫാരിയേറി വരാറുണ്ട് ഞാൻ... 
മനം നൊന്ത നേരത്ത് മഹനീയ മുറ്റത്ത്
മധുര സ്വലാത്തുമോതി വരാറില്ലെ ഞാൻ... 
റഹ്മത്തേകിടാനുദിത്ത നൂറേ...
റഹ്മത്തുൻ ലിൽ ആലമീന ഖൈറേ...
റഅ്ഫത്തുള്ള മുത്ത് നബിയോരേ...
രിഫ്അത്തേറിടുന്ന താജ് ദാരെ...

    (ഉമ്മത്തിൽ ഒരുവന്റെ...)

ഒരുപാടു നാളായി തിരു സ്നേഹ വഴിയേറി കരകാണാതലറിടുന്ന സഫറിലാണു ഞാൻ... 
ഒരുനോക്കു കാണാതെ തിരുവാക്ക് കേൾക്കാതെ മരണം പിടികൂടിടുമോ പേടിയിലാ ഞാൻ...(2) 
സകറാത്തിലേലുമൊന്ന് പ്രഭാ നേർത്ത വജ്ഹ് കണ്ട് ഈമാൻ സലാമത്തിനാണെന്റെ വെമ്പല്... 
സ്വലവാത്ത് കോടി ചൊന്ന് ഹസനാത്ത് മിക മികന്ന് ജന്നാത്തിലേറിടേണം തങ്ങൾ മുന്നില്... 
അക്മൽ ഖൽഖായ മുത്ത് നൂറേ...
അഹ്സനുൽ ഖലാഇഖി യാ ഖൈറേ...
അക്റമുൽ കുറമാഇ യാ ബഷീറേ...
അകമെരിഞ്ഞവന്റെ അഭയ ബഹ്റെ...


©Midlaj Thiruvambady Blogspot


Manglish Lyrics 
ummatthil oruvante vedana sahikkuvaan
angekk manam varillaa...
ummatthil oruvanennathallaathe verenikk arhathayonnumillaa...(2) 
ellaarum enneyinee vendenn vidhichaalum angenne kai vidallaa... 
illaarum verenikk angallathe thunakk...
khudbiyadee rahmatthallaah...(2)
jallaa jalaluranna vidhiyakann mathimaranna
pathikan njaan snehamullaa... 
ellaam porutth thann sallaatthellaamakann
khudbiyadee rahmatthallaah...(2)
manimutth noore madanee pon noore
manameriyunnund muneere...
madadil kothiyund suroore... 
malarimba poove madhurappoonkaave
mahmudunnabee nilaave...
mahboobul ilaahi jeeve...

   (ummatthil oruvante...)

hridayam thakarnnente idarunna chundukalil svalavaatthoraayiram cholli nokki njaan... 
irulil alanjaare irayonte nabiyore madhothi shifaa thedi nadanninnu njaan...(2)
madeenaa minaaratthil manaarinte chaaratth
hridaya safariyeri vararund njaan... 
manam nontha neratth mahaneeya muttatth
madhura swalaatthumothi varaarille njaan... 
rahmatthekidaanudittha noore...
rahmatthun lil aalameena khaire...
rafatthulla mutth nabiyore...
rifattheridunna thaaj daar...

    (ummatthil oruvante...)

orupaad naalaayi thiru sneha vazhiyeri karakaanaathalaridunna safarilan njaan... 
orunokk kaanaathe thiruvaakk kelkkaathe maranam pidikoodidumo pediyilaa njan...(2) 
sakaraatthilelumonn prabhaa nerttha vajh kand eemaan salaamatthinaanente vembal... 
swalavaath kodi chonnu hasanaath mika mikannu jannaatthileridenam thangal munnil... 
akmal khalkhaaya mutth noore...
ahsanul khalaaikhi yaa khaire...
akramul kuramaai yaa basheere...
akamerinjavante abhaya bahre...

___________________________________________

മുത്ത് നബി (സ) Vol 03 song
മുത്ത് നബി (സ) Vol 03 song lyrics
ഉമ്മത്തിൽ ഒരുവന്റെ വേദന song
ഉമ്മത്തിൽ ഒരുവന്റെ വേദന song lyrics

muth nabi vol 03 song lyrics
muth nabi vol 03 lyrics
swadique azhari perinthattiri new song
swadique azhari perinthattiri new lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu