• Watch Full Song On YouTube
ശുക്ർ ഉള്ള ഖൽബും ദിക്ർ ഉള്ള നാവും | Shukrulla Qalbum | Devotional Song Lyrics | Khaja Husain Wayanad | Asif Darimi
Album : Allah
Song : Shukrulla Qalbum
Lyrics : Asif Darimi Pulikkal
Music : Khaja Husain Darimi Wayanad
Singer : Khaja Husain Darimi Wayanad
Marketing : Khaja Husain Official
അള്ളാഹു അള്ളാഹ്.... അള്ളാഹു അള്ളാഹ്....
അള്ളാഹു അള്ളാഹ്.... യാ അള്ളാഹ്....(2)
എന്ത് മനോഹരം... എത്ര മഹത്വരം...
എന്തൊരലങ്കാരം നീ അള്ളാഹ്...
(അള്ളാഹു അള്ളാഹ്...)
അഹദായ നാഥാ... സ്വമദായ രാജാ....
അഖിലം പടയ്‌ത്തുള്ള തമ്പുരാനെ...
ആകാശലോകം തുറന്നുള്ള നാഥാ....
അനുദിനം എന്നിൽ കനിഞ്ഞിടള്ളാഹ്...
മല പോലെ പാപം ചെയ്തുള്ള എന്നിൽ
മഴ പോലനുഗ്രഹം തന്നുള്ള രാജാ...
ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്...
സർവ്വം പൊറുത്തു തുണച്ചിടള്ളാഹ്...
(അള്ളാഹു അള്ളാഹ്...)
അറിയാതെ ഞാനും അലഞ്ഞീ ദുനിയാവിൽ...
അതിമോഹമെന്നിൽ പൊറുത്തിടള്ളാഹ്...
സർവ്വം പോറ്റും പരിപാലകൻ നീ...
സകലം അറിയും സർവ്വഞ്ജനും നീ...
ശുക്ർ ഉള്ള ഖൽബും ദിക്ർ ഉള്ള നാവും
തന്നു നീ എന്നിൽ നിറഞ്ഞിടള്ളാഹ്...
ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്...
സർവ്വം പൊറുത്തു തുണച്ചിടള്ളാഹ്...
(അള്ളാഹു അള്ളാഹ്...)
ളാഹിറും നീയല്ലോ... ബാത്വിനും നീയല്ലോ...
അവ്വലും ആഹിറും നീ മാത്രമല്ലോ...
അവിവേകമെല്ലാം മറച്ചു നീ എന്നിൽ...
സത്താറായ് വാഴുന്ന നാഥനല്ലോ...
ഞാനൊന്നുറങ്ങുമ്പോൾ നീയുറങ്ങാതെ...
എനിക്കായ് കാവൽ നൽകുന്നവൻ നീ...
ഞാൻ മറന്നാലും നീ മറക്കാതെ
യാമങ്ങളിൽ തുണയേകുന്നോൻ നീ...
ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്...
സർവ്വം പൊറുത്തു തുണച്ചിടള്ളാഹ്...
(അള്ളാഹു അള്ളാഹ്...)
അകലാതെ നീ എന്റെ അരികത്തു നിന്ന്
അഴകോടെ എന്നും തുണച്ചീടണെ...
മർത്യന്റെ മനമിൽ മലരായ് വിടർത്തി
പരിമളം എങ്ങും പരത്തീടണേ...
മുത്ത് നബിയിൽ നിത്യം സലാമും
മിന്നും സ്വലാത്തും ചൊരിഞ്ഞീടണേ...
ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്...
സർവ്വം പൊറുത്തു തുണച്ചിടള്ളാഹ്...
©Midlaj Thiruvambady Blogspot
___________________________________________
ശുക്ർ ഉള്ള ഖൽബും song
ശുക്ർ ഉള്ള ഖൽബും song lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot
0 Comments