Ad Code

Thirunabi Madh Lyrics App  INSTALL NOW

മദീനയുടെ നാമത്തിൽ | മാഷപ്പ് ഗാനം | Madeenayude Namathil | Mashup Song Lyrics | Shahin Babu Tanur | Shahul Hameed Ayikkarappadi


മദീനയുടെ നാമത്തിൽ | മാഷപ്പ് ഗാനം | Madeenayude Namathil | Mashup Song Lyrics | Shahin Babu Tanur | Shahul Hameed Ayikkarappadi

 Album : Madeenayude Namathil
 Lyrics : Shukoor Irfani Chembirika
                Saifudheen Fazily Kalad
                Ibrahim Al Hasani Vailathur
                Abu Mufeeda Tanalur
 Singers : Shahin Babu Tanur
                  Shahul Hameed Ayikkarappadi





മദീനയുടെ നാമത്തിൽ മദ്ഹിന്റെ പാലാഴി...(2)
പ്രേമത്താലിവർ പാട്ടു പാടി...
മഹ്ബൂബിൻ തിരു ദേശം...
അണയാനെന്താവേശം...
ആശിഖിൻ ആശയാം ആലമ്പമേ...
ആർദ്ര മനസ്സിന്റെ ആശ്രയമേ...
മദീനാ.... മദീനാ.... മദീനാ....
മദീനാ.... മദീനാ....(2)

ശുഭ സാർത്ഥ സാരമാം ഹരിതകമാനം
ഉദയാർക്ക ശോഭയിൽ സുവർണ മാനം...(2)
വഴി നീക്കുമാ വെറും മൺതരി പോലും...
മഹ്ബൂബിനെന്നെന്നും സൗഗന്ധ പാനം...(2)
ഖൽബിൽ നിറവായ് പൂ മദീനാ... 
ളുൽമിൽ നിലാവായ് വെൺ മദീനാ... മദീനാ...

ത്വാഹാ... ത്വാഹാ...
അറിവിന്റെ ഉറവാണെൻ ത്വാഹാ...
സ്നേഹാ സ്നേഹപ്പൂവാ...
അജബിന്റെ ഒളിവാണെൻ ജീവാ...
കാലങ്ങളായി ഞാൻ തിരു ദൂതരെ
അങ്ങിൻ അപദാനം വാഴ്ത്തുന്നു യാ റസൂലേ...(2)
ദിശയേതെന്നറിയാത്ത പാപി ഞാനാണേ...(2)
ശര വേഗം റൗളാ ശരീഫത്താനാണേ...(2)

  (ത്വാഹാ... ത്വാഹാ...)

മാനത്ത് മിന്നുന്ന താരങ്ങളാണേലും
ളുൽമിന്റെ മറ നീക്കും ഒളി ചന്ദ്രനാണേലും...(2)
ആയിരം പൂർണ ശംസിൻ പ്രഭയാണേലും...(2)
ആകുമോ ചന്ദ്രാർക്ക ശോഭയും തോൽക്കുന്ന
തിരു നൂറിൻ വജ്ഹിന്റെ കണമായി മാറാൻ...
സൈനൽ മിലാഹി യാ ദാഇൽ ഫലാഹി...
യാ ഖൈറൽ ബഷർ ത്വാഹാ യാ സയ്യിദീ...(2)

എന്നെ വിളിക്കാത്തതെന്തെ
എന്റെ ഹബീബേ നിത്യ പ്രഭാവേ
എന്നും കൊതിച്ചങ്ങിൻ ചാരതെത്തിടുവാനേ
സത്യ നസ്വീബേ...(2)
കൈ പിടിക്കുമോ കൺ തുടയ്ക്കുമോ
ശ്രേഷ്ടരെന്നിൽ ലേശം ലേശം
പാനം ചെയ്യുമോ...(2)

പുണ്യരെ ശരീരം പുണർന്നുള്ള മദീനാ...
തന്നിലണയാതെ ഞാനീ ഭൂവിലെന്തിനാ...(2)
ചിത്തമിലൊത്തിരി മോഹമാണാ
ശുഭ റൗളയിലെത്തീടാൻ...
പച്ച വിരിച്ചുള്ള ഖുബ്ബ തൻ ചാരത്തെൻ
ആശകളോതീടാം...(2)

   (എന്നെ വിളിക്കാത്തതെന്തെ...)

തരണം ആ ശരണം തിരു സ്നേഹ വരണം
സദയം ത്വബീബോരേ...
വരണം ആ സവിധം തിരു ത്വയ്ബ വദനം സ്നേഹത്തിൻ രാജാവേ...(2)
തോരാത്ത കണ്ണീർ തുടച്ചെൻ കിനാവുകൾ
പുലരണം ത്വാഹാവേ...(2)
പുലരണം ത്വാഹാവേ....

കഥനം നിറക്കുമെൻ കണ്ണു നീരാലെ ഞാൻ
എഴുതുന്നു ത്വാഹാവെ...
വ്യഥയാലെരിയും നെഞ്ചിന്റെ ചുടു രക്തം
മഷിയാക്കി രാജാവെ...(2)


©Midlaj Thiruvambady Blogspot

___________________________________________

മദീനയുടെ നാമത്തിൽ mashup song
മദീനയുടെ നാമത്തിൽ mashup song lyrics
മദീനയുടെ നാമത്തിൽ mashup lyrics

madeenayude namathil mashup song lyrics
madeenayude namathil mashup lyrics
shahin babu tanur hit songs lyrics
mashup songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu