Ad Code

Thirunabi Madh Lyrics App  INSTALL NOW

കരളിന്റെ മോഹം വിരിയുന്നതെന്നാ | Karalinte Moham Viriyunnathenna | Song Lyrics | Shihabudheen Baqavi Kavumpady


     • Watch Full Song On YouTube

കരളിന്റെ മോഹം വിരിയുന്നതെന്നാ | Karalinte Moham Viriyunnathenna | Song Lyrics | Shihabudheen Baqavi Kavumpady 

 Album : Karalinte Moham
 Song : Karalinte Moham Viriyunnathenna
 Lyrics : Shihabudheen Baqavi  Kavumpady
 Singer : Shihabudheen Baqavi  Kavumpady
 Marketing : Shameem Mavoor 




കരളിന്റെ മോഹം വിരിയുന്നതെന്നാ...
ഖൽബാശ പൂക്കും സവിശേഷങ്ങളേതാ...
ആറ്റൽ റസൂലിന്റെ റൗള ശരീഫൊന്ന് കാണുന്നതെന്നാണ്...
റൗള കാണുന്നതെന്നാണ്...

   (കരളിന്റെ മോഹം...)

പുന്നാരം പൂവിട്ട എൻ മോഹ ലോകത്ത്
മുത്താരമായെന്റെ മുത്ത് റസൂല്...
പുഞ്ചിരിപ്പാടങ്ങൾ വിടരുന്ന നേരത്ത്
ഇശ്ഖും കൊണ്ടെന്നെ വാരി പുണർന്ന്...
അഭിലാഷം റൗള കാണുന്നതെന്നാ...
അകതാരിൽ ആശ വിരിയുന്നതെന്നാ...
ആത്മഗതം ചെയ്യും ഓരോരോ രാവും...
ആഗമനം കാക്കും ഓരോരോ നിനവും...(2)
ആതിര മിന്നുന്ന വെൺ പൂമുഖത്തെ ഞാൻ
കാണുന്നതെന്നാണ്...
റബ്ബേ കാണുന്നതെന്നാണ്...

   (കരളിന്റെ മോഹം...)

നിദ്രാ വിഹീനനായി അതിലേറെ ഖിന്നനായി
നിറമാർന്ന യൗവ്വനം ആകെ തളർന്നു...
നിസ്തുല്ല്യ മേനിയെ തഴുകി തലോടുവാൻ 
നിത്യം ഇരിപ്പൂ ഞാൻ പ്രത്യാശഭരിതൻ...
ആ സ്‌നേഹ മുറ്റത്ത് എത്തുന്നതെന്നാ...
എന്നാർദ്ര ഗാനം കേൾക്കുന്നതെന്നാ...(2)
പുന്നാരമേ എന്റെ ഉയിരായ മുത്തെ
കാണാൻ കൊതിയുണ്ടേ ഖൽബിന്റെ നിധിയെ...
പരിശുദ്ധ നബിയോരെ പുന്നാര പൂമുഖം കാണുന്നതെന്നാണ്...
റബ്ബേ കാണുന്നതെന്നാണ്...


©Midlaj Thiruvambady Blogspot

___________________________________________

കരളിന്റെ മോഹം വിരിയുന്നതെന്നാ song
കരളിന്റെ മോഹം വിരിയുന്നതെന്നാ lyrics

karalinte moham viriyunnathenna song
karalinte moham viriyunnathenna lyrics
old hit songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu