Ad Code

Thirunabi Madh Lyrics App  INSTALL NOW

തക്ബീർ ധ്വനി | ഈദിൻ ദിനമിൽ മണ്ണും വിണ്ണും | Eidin Dinamil Mannum Vinnum | Eid Song Lyrics | Naseem Faizy | Baneesh Edappal


     • Watch Full Song On YouTube

തക്ബീർ ധ്വനി | ഈദിൻ ദിനമിൽ മണ്ണും വിണ്ണും | Eidin Dinamil Mannum Vinnum | Eid Song Lyrics | Naseem Faizy | Baneesh Edappal

 Album : Thakbeer Dhwani
 Song : Eidin Dinamil Mannum Vinnum
 Lyrics : Naseem Faizy Perasanur
 Music : Ameen Noufal
 Singer : Baneesh Edappal 




ഈദിൻ ദിനമിൽ
മണ്ണും വിണ്ണും തക്ബീറാലെ...
മനമിൽ കുളിരായ്
ഖൽബിന്നുള്ളിൽ ഫറഹായില്ലേ...(2)
പുണ്യ മിനാരം നോക്കെ
മൊഴിയുന്നു ഞാനെ...
പാവന വാക്കും കേൾക്കെ
പൊൻപുലരിയായീലെ...
ഈദ് മുബാറകുമായി
ഉറ്റവർ മുന്നിൽ വന്നണയും...
ഫിത്ർ സകാത്തിൻ നിറവോടെ
കാണുന്നു ഫറഹിൻ ഫറഹോടെ...

   (ഈദിൻ ദിനമിൽ...)

റമളാനിലായ് ഖൽബും കരളും
കഴുകീടുമി കറയും മറയും
റയ്യാനിൻ വാതിലിൽ ചാരെ
അണച്ചീടണെ നാഥാ...
റഹ്മത്തിലും മഗ്ഫിറ പത്തിലും
അവസാന പത്തിലും കാത്തു...
ലൈലത്തുൽ ഖദ്റിൻ രാവിലും
തേടീലെ നാഥാ...
തേടും ഇനിയും ജന്നാത്തെന്ന്
സ്വർഗ പൂന്തോപ്പ്...
നരകം കാണെ കാവിലലായി
കാക്കണമേ അള്ളാഹ്...(2)
എത്തി നാം പുണ്യ ദിനമിലായ്
ആഘോഷ രാവിൽ...(2)
            
   (ഈദിൻ ദിനമിൽ...)

മൈലാഞ്ചിയിൽ കുഞ്ഞിളം കൈകൾ
മനം നിറയുമെൻ കാഴ്ചയിൽ കുളിരായ്
മൗത്തോളമെൻ കൂടെയുള്ള കളിക്കൂട്ടുകാരെ...
കാണാനായി ഞാൻ കാത്തൊരു ദിനമിൽ
കാണുന്നു ഞാൻ പുഞ്ചിരിയോടെ 
മൊഴിയുന്നു ആ നാവിന്നകമിൽ ഈദ് മുബാറക്...
തേടും ഇനിയും ഇതു പോലുള്ളൊരു
രാവിൽ എത്താനും
അതിലെന്നും ഫറഹിൽ
കളിയും ചിരിയും കൂട്ടികലർത്താനും...(2)
എത്തി നാം പുണ്യ ദിനമിലായ് 
ആഘോഷ രാവിൽ...


©Midlaj Thiruvambady Blogspot

_________________________________________

ഈദിൻ ദിനമിൽ മണ്ണും വിണ്ണും song
ഈദിൻ ദിനമിൽ മണ്ണും വിണ്ണും song lyrics

Eidin Dinamil Mannum Vinnum song lyrics
Eidin Dinamil Mannum Vinnum lyrics 
eid songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu