Song : Karalinte Karalaya Thwaha Rasooloden
Lyrics : Sahla VK
Singer : Fayaz Fazily Thenhipalam
Marketing : Shameem Mavoor
കരളിന്റെ കരളായ ത്വാഹാ റസൂലോടെൻ കദനങ്ങൾ ചൊല്ലീടാം... കരയുന്ന - ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥ ചൊല്ലി കനിവിനായ് തേടീടാം...
واها للقبة الخضراء قبة سيد الكونين
أفضـل - قـــــــرة العينين...
കണ്ണാലെ കണ്ടില്ല കാതാലെ കേട്ടില്ലാ
കാലം പിറന്നില്ല...
പാപീയിവൻ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നില്ല...
ملجا ومنجا ومرتاح المشتاق حب الثقلين...
اجمل خير الفريقين...
തിരുനൂറെ കണ്ടോരെ കാണുമ്പോൾ കരളുള്ളിൽ പിടയുന്നൊരു നോവാണ്... ഹബീബോരേ-
കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തുകിടപ്പാണ്...
طه ويس وحم نبينا انس الغريبين...
ابيض مولى الصالحينا...
ഇൽമില്ല അമലില്ല ഇശ്‌ഖെന്തെന്നറിയില്ല
പാവം ഫഖീറാണ്... തിരുമുമ്പിൽ -
കാണിക്ക വെക്കാനായ് ഒരു തുള്ളി കണ്ണീരിൻ നനവല്ലാതെന്താണ്...
صل وسلم عليه يا ربنا ازكى صلاة الله...
ادوم نحمد يا الله...
കണ്ണീരിൻ കടലാഴം തുഴയില്ലാ തോണി ഞാൻ കനിവിന്റെ കര കാട്ടണേ... നബിയോരേ -
പാപത്തിന്നിരുളാലേ ദിശയറിയാ പഥികന്ന്
വഴികാട്ടും നൂറാവണേ...
حبا وشوقا يا رحمة العالم جئناك صلى الله...
عليك دائما صلى الله...
മദ്ഹെഴുതി തിരുനൂറെ കാണാനീ പാപി ബൂസ്വൂരി ഇമാമല്ല... മധുവൂറും -
സ്വരമാലാ മദ്ഹൊന്ന് പാടിക്കുളിർപ്പിക്കാൻ
ഒളിവർ ബിലാലുമല്ല...
نرجوالسعادات محو الشقاوات يا خير رسل الله...
عليك دائما صلى الله...
മദ്ഹിന്റെ വരികോർത്ത് മിഴിനീരിൻ പുഴതീർത്ത് രാവിൽ ഉറങ്ങുമ്പോൾ...
ഒരുവട്ടം - കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...
يا رب سلمنا بحق سيدنا طه رسول الله...
اشرف الخلق رسول الله...
കണ്ണോട് കണ്ണൊന്ന് കണ്ടിട്ടടയേണം മെഹബൂബേ മിഴി രണ്ട്... ആ കണ്ണാലെ -
ഖബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ല കണ്ണിൽ ആ നൂറുണ്ട്...
آمين يا ربنا رب العالمين زدلنا حبنا...
اليه يا ربنا آتنا...
©Midlaj Thiruvambady Blogspot
______________________________________
കരളിന്റെ കരളായ Lyrics
കരളിന്റെ കരളായ ത്വാഹാ റസൂൽ Lyrics
karalinte karalaya thwaha rasooloden lyrics
karalinte karalaya song lyrics
karalinte karalaya lyrics
fayaz fazily thenhipalam new song lyrics
fayaz fazily thenhipalam karalinte karalaya
fayaz fazily thenhipalam songs lyrics
sahla vk songs lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments