തിങ്കൾ നബി | താരം ത്വാഹാ തിങ്കൾ നബിയെ | Tharam Thwaha Thinkal Nabiye | Fadhil Moodal | Mubashir Pulikkal
ʟʏʀɪᴄꜱ : ᴍᴜʙᴀꜱʜɪʀ ᴩᴜʟɪᴋᴋᴀʟ
ꜱɪɴɢᴇʀ : ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
താരം ത്വാഹാ തിങ്കൾ നബിയെ
പാടാം പുകളേ
തീരം റൗളാ സുവനമിലണയാൻ
കൊതിയാണഴകേ...(2)
മക്കദിക്കമ്പർ മുസ്ത്വഫ മരതകം മുല്ല
ഹക്കിന്റെ ബാബ് തുറന്നവരാ
മലരൊളി നല്ല...
സ്നേഹമേ പ്രണയം ഞാനെഴുതി
മോഹമാലിമ്പക്കനി മലരെ
സായൂജ്യമടയണമൊരു ദിവസം
ചാരെയൊന്നെത്തണമരികത്ത്
അജ്മൽ നിധി അഴകേ മതിയേ
അകം ഹുബ്ബിനാലലിയും തണിയെ
അജബിന്റെയാ പ്രേമ കവാടം
അനുരാഗ മാല്യം
ഇശൽ തേൻകണം കിനിയും മദ്ഹിൽ
ഇഷ്ഖാലെ പകരുന്നൊരു കവനം
ഇവനൊന്നവിടെ പുൽകാനാശ
ഇരക്കുന്നു പരനിൽ...
മാമരുഭൂവിൽ മാനത്തമ്പിളി
പോലെ ഉദി കൊണ്ടാ
മാനസമേറി ഖിയാമം വരെ
യുമ്മത്തിനു പൂച്ചെണ്ടാ...(2)
ഖൽബ് കുളിരുന്നാ തിരു നൂറിൻ
മധു മധുര വചനങ്ങൾ
കനവ് തളിരിട്ടാ ഗുരു ദാറിൽ
ദർബാറിൽ കിസ പറയാൻ
കടൽ താണ്ടിയാ പ്രഭു മഹബൂബിൽ
ഉടൽ കോർത്ത് പുണരാനെന്റുള്ളം
കലം നിറയെ മദ്ഹാക്കിയ മഷികൾ
കൊരുക്കുന്നിതിവിടേ...
മദ്ഹെഴുതിയ പല പല കവികൾ
മദദേറ്റ് മതി നൂറിലണഞ്ഞു
മനം മുത്ത് മെഹമൂദിൻ നഗരം
മദീനത്ത് വരണം
പ്രേമം നബിയിൽ പറയാനൊരു നാൾ
ഞാനും പോയീടും
പ്രഭുവാൽ ലങ്കി വിളങ്ങണ വീട്ടില്‍
ഞാനും ചേർന്നീടും...(2)
ഖൽബ് കുളിരുന്നാ തിരു നൂറിൻ
മധു മധുര വചനങ്ങൾ
കനവ് തളിരിട്ടാ ഗുരു ദാറിൽ
ദർബാറിൽ കിസ പറയാൻ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments