കൺകുളിരും വെൺനിലാവ് വാനിലുയർന്നു...
വർണ മേഘ മാലകളും കൂട്ടിനണഞ്ഞു...
ആറ്റലാം ഹബീബരെ പുണർന്നിടാനിതാ...
ആശയാൽ നിറഞ്ഞ മാനസങ്ങളിന്നിതാ...
ചെമ്പനിനീർ പൂവിൻ
തേൻ സുഗന്ധം....
ഖൽബതിൽ പരന്നിടുന്ന പൊൻവസന്തം...
മധുര മലർ മൊഴി...
മദ്ഹിൻ തേൻ നദി...
മഴയായ് പെയ്തിടാൻ
തിരയും സന്നിധി...
മരണമണഞ്ഞിടും നേരം മുമ്പെയായ്...
അരികിൽ ചെന്നിടാൻ
അകമിൽ ആധിയായ്...
തിരുദീപമാകും ഹബീബിൻ മധുരങ്ങൾ പാടുന്ന നേരം...
ഹൃദയാഭിലാഷങ്ങൾ പൂത്തുലഞ്ഞു...
കനിവിന്റെ മഴ പെയ്യാൻ കാത്തിരുന്നു...
മന്ദമാരുതൻ മന്ത്രമോതവേ...
മോഹജാലകം കൺതുറന്നുവോ...
കാലമാകെയും കൂട്ടിരിക്കുവാൻ പ്രേമ ഭാജനം ചാരെയെത്തിയോ...
കുളിരായ് കിനാവിലൂർന്ന മാതളം നുകർന്നിടാൻ...
തളിരായ് നിറഞ്ഞ
സ്നേഹരാഗമേറ്റു പാടുവാൻ...(2)
ഇഹപര ലോകത്തും
തുണയായിടാൻ...
അഹദിൻ കനിവാലെ വിധിയേകണം...
അണമുറിയാതുള്ളിൽ ഇഷ്‌ഖേറണം...
അകമിൽ ആനന്ദക്കടലാകണം...
മൃദുലമധുര മൊഴികളിലായ് സ്നേഹമൊഴുകണം....
പ്രണയഭരിതമതുല ജീവിതം നയിക്കണം...
വിജനവഴിയിലൊരു നിലാവിൻ വെട്ടമാവണം...
വരിയിലഴക് ചാർത്തിടുന്ന കാവ്യമാവണം...
തിരുനബിയോടൊത്ത്
സുരലോകം പുൽകണം...
മുഹബ്ബത്താൽ നിറഞ്ഞ
കല്യാണം കൂടണം...
ബീവി ഖദീജ പൊൻ മറിയം
മലർ ആസിയ
സ്നേഹമലർവാടി സവിധം ചെന്നെത്തെണം...
ഇറയോൻ ഉലകിതർക്ക്
ഗുരുവായ് തന്ന ഹഖ്
ഹിറയിൽ നാഥനിൽ
അലിഞ്ഞ രാവുകൾ.....
ഇവനീ നെഞ്ചിലേക്ക്
ചേർത്താ കനക മുത്ത്
അഴകി വെണ്മ പൂത്ത
മധുര ഗീതികൾ....
പാടാം നബിയെ...
കനിവ് ചൊരിയൂ നിധിയെ...
പാരിൽ പ്രഭയായ്...
പൂത്ത പ്രഭുവെ തണിയെ...
നൂറേ സത്യ സുറൂറേ
ഖൈറുൽ അമ്പിയ രാജേ...
മണ്ണിൽ പൂത്ത മുനൂറേ
ധന്യം കൊണ്ട വുജൂദേ...
നിത്യ നേരത്തും ചാരത്തായ് ചേരുന്നാ
സകലോർക്കും റാഹത്തായി തീർന്നുള്ള
റഹ്മത്തുൽ ആലമീൻ
കാണാനായ് കൊതിയേറും കണ്മണി...
പ്പൊൻ വനി എന്നെന്റെ
മോഹത്തിൻ ചെപ്പ് തുറന്നിടും
ത്വാഹ തരുളെ തികവരുളേ...
രാജ ജയമേ ജന ഹരമേ...
ലോകരിൽ ഇമാമരായ് പിറന്ന...
എൻ സ്നേഹമേ ഹബീബരെ... സിറാജേ...
ആധിയാൽ പിടഞ്ഞ മാനസങ്ങൾ...
ആകെയും റസൂലരിൽ ചൊരിഞ്ഞ്...
ആലമാകെ ആദിനൂറായ്...
പാൽ നിലാവിൻ പുണ്യശോഭ...
അകലെ വിണ്ണിലമ്പിളിക്ക്
കൂട്ടിരിക്കുവാൻ...
നിറയേ താരകങ്ങൾ പൂത്തുവെങ്കിലും...
പ്രണയദീപമാകുമെന്റെ
പ്രിയ ഹബീബരിൻ...
അഴകിൽ അവയെല്ലാം പോയ്മറഞ്ഞിടും...
കനവാകെ എൻ ഹബീബായ്...
കദനങ്ങളിൽ നിലാവായ്...(2)
എൻ ചലനത്തിൽ എനിക്കെന്റെ റസൂലെ വേണം...
ഹാദിയായ്... ജ്യോതിയായ്...
ആലമാകെ ആനന്ദമായ്...
ആശയാൽ സ്നേഹമായ്
ആശിഖിങ്ങൾ പാടുന്നിതാ...
പാതിരയാവുന്ന നേരം...
പൗർണ്ണമി പൂക്കുന്ന കാലം...
പാലകനേകിയ നൂറിൻ...
പാൽമഴ പെയ്യുമെൻ ഖൽബിൽ...
അരുമപ്പൂ ആമിന ബീവി തൻ
ആരോമൽ പൈതൽ പിറന്ന നാൾ...
അകമിൽ അലങ്കാരപ്പൂവുകൾ
ആയിരം പൂത്തു നിറഞ്ഞ നാൾ...
ത്വാഹാ റസൂലിന്റെ ചാരേ...
താരക മേനി തൻ കൂടെ...
ആ സുഖലോകം സുബർക്കം....
ചാരെയണഞ്ഞിടാൻ മോഹം...
എൻ മിഴിച്ചോലയിൽ വന്നണഞ്ഞിടും...
പൂമഴച്ചാറ്റലിൻ നീർകണങ്ങളിൽ...
പാതിരാമേട്ടിലെ പൂങ്കിനാക്കളിൽ...
പൂക്കുമാ പൂമുഖം യാ നബി സലാം...
ഈ നേരമെൻ കണ്ണടഞ്ഞാൽ...
എൻ ദേഹമോ ഖബറണഞ്ഞാൽ...
പൂന്തിങ്കളെൻ കൈ പിടിക്കുവാൻ...
ഇനിയെത്ര ഞാൻ മധുവൊഴുക്കണം...
Album : Dil Ki Safar
Lyrics : Riyas Mambra, Uvais Eesa Ali
Singer : Fazalul Haque Velimukk
Category : Madh Song, Mashup Song
Marketing : Al Waha Media
ദിൽ കീ സഫർ Lyrics
Dil Ki Safar Lyrics
dil ki safar song lyrics
fazalul haque velimukk songs lyrics
madh songs lyrics
mashup songs lyrics
islamic songs lyrics
midlaj thiruvambady blogspot
0 Comments