പട്ടാപ്പകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെത്തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു പക്ഷെ
മനുഷ്യനെ കണ്ടില്ലാ മനുഷ്യനെ കണ്ടില്ലാ
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാ ഹഖ്
പലരും നമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്
പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിന്‍പുറ്റുകളാണേ
പനിനീർ ചോലകൾ എന്ന് നിരീച്ചത് കണ്ണീർ ചാലുകളാണേ
പട്ടണ വീഥിയിലൂടെ മോട്ടോർ കാറുകൾ പായും നേരം
പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണി തൻ കോലങ്ങൾ
കണ്ണുമടച്ചു തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ
കയ്യിൽ കിതാബെന്തി നടക്കണ കഴുകന്മാരുണ്ടിവിടെ
0 Comments