ഒരു നാള്‍ മദീനയില്‍ എന്റെ പാദം പതിയണം...
പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം......
ഇഷ്ഖിന്‍ ആഴിയില്‍ ഇറങ്ങി മദ്ഹ് പാടിയില്ല
എല്ലാം ബാഹ്യ പ്രകടനങ്ങള്‍ മാത്രം...
ഇരുളില്‍ പാപമേറെ ചെയ്തു ഞാന്‍ കണക്കില്ല
നാലാള്‍ മുന്നില്‍ ഞാനഭിമാന പാത്രം....
നാഥന്റെയടുക്കല്‍ ഞാനപമാനി മാത്രം....
മാപ്പരുളേണം തങ്ങളെ....
മാദിഹായ് ചേര്‍ത്തിടാമോ ഞങ്ങളെ.....
മാന്യ വേഷങ്ങള്‍ ചമഞ്ഞു ഞാന്‍ ദുനിയാവില്‍
മാന്യരേക്കാള്‍ ഞാനുന്നതി കയറി.....
മാനവരാശിക്ക് നേതാവായ് പാരില്‍
വന്ന ഹബീബോരെ മറന്നു പോയി....
നാവ് മൊഴിഞ്ഞു മാത്രം അറിഞ്ഞില്ല ഖല്‍ബകം
പാടിയ നബിയോരെ അനുരാഗങ്ങള്‍...
നോവ് നിറഞ്ഞ നേത്രമാ ഹബീബിന്‍ പൂമുഖം
തേടിയ നാളെല്ലാം അഭിലാഷങ്ങള്‍
മാപ്പരുളേണം തങ്ങളെ....
മാദിഹായ് ചേര്‍ത്തിടാമോ ഞങ്ങളെ.....
പാരില്‍ ഹബീബിന്റെ മദ്‌ഹേറെ പാടി ഞാന്‍
പിഴവിന്‍ പാതകള്‍ മാറ്റിയില്ല...
പാലകന്‍ റബ്ബിന്റെ അടിമയാണെങ്കിലും ഞാന്‍
ബോധമനസ്സെന്നും ഉണര്‍ന്നതില്ല...
വിങ്ങിയകം നിറഞ്ഞ് സ്വലാത്തെറെ ചൊല്ലിയെന്റെ
ഇഷ്ടം പറയണം റൗള മുന്നില്‍....
തിങ്ങിയ പാപ ഭാരമൊന്നിറക്കി കനവിലെന്റെ
കഷ്ടം നീക്കണം ഖൈറാം റസൂല്‍..... 2
മാപ്പരുളേണം തങ്ങളെ....
മാദിഹായ് ചേര്‍ത്തിടാമോ ഞങ്ങളെ.....
0 Comments