വിട പറഞ്ഞ പുലരി | നൂറാം പ്രഭാവത്തെ റൗള പുണർന്നപ്പോൾ | Nooram Prabavathe | Song Lyrics | Qais Chavakkad | Thwaha Thangal | Nasar Annakara
നൂറാം പ്രഭാവത്തെ റൗള പുണർനപ്പോൾ
പുലരി തമസ്സിലേക്കുറങ്ങി വീണോ?....
വിശ്വസുമുഖിയാം രാഗിണി മദീനയും
സുറുമക്കണ്ണെഴുതാൻ മറന്നുപോയേ ?...
ഉഷസ്സുണർന്നിട്ടും കിളിനാദം വീണിട്ടും
ഉണരാൻ പകലോൻ മറന്നുപോയോ?....
ഇന്നും ഉണരാൻ പകലോൻ മറന്നുപോയോ?...
രണ്ടു വെളിച്ചങ്ങൾ ഒന്നിച്ചുദിക്ക്യാ-
റുണ്ടതിൽ വെണ്പ്രഭ മറഞ്ഞപോലെ
ഇന്നു വെയിലെല്ലാം നിഴലായ് മറഞ്ഞപോലെ......
മദീനത്തെ പള്ളിതൻ കോലായിലൊരു
തെന്നൽ
ബാഷ്പാർദ്യയായി തളർന്നുവീണു
മേനി - തഴുകി തലോടുവാൻ ഇനിയില്ലല്ലോ
പതിവില്ലാതണയുന്ന ശലഭങ്ങൾ ചിറകടി
കേട്ടൊരു പൂമുട്ടുമറ്റുവീണു...
വിണ്ണിൻ ചുണ്ടിലെ പുഞ്ചിരി വിടപറഞ്ഞോ?
മണ്ണിൻ സൗഗന്ധ പരിമളം മറഞ്ഞുപോയോ
മണ്ണിൻ സൗഗന്ധ പരിമളം അണഞ്ഞുപോയോ?....
വിണ്ണിലെ അമ്പിളി മാനത്ത് നിന്നും .....
അന്നും മദീനത്ത്തായ് വന്നു നോക്കി
അന്നും പുലരാൻ നിലാവിന്ന തായതില്ലാ
വിരിയാൻ ഇരുളെങ്ങും മദീനത്ത് പരന്നതില്ലാ...
അന്നും മദീനത്തു നിലാവിന്ന് കുറവതില്ലാ ......
ഇരുളിൽ പടരാൻ നിശാഗന്ധി വിരിഞ്ഞതില്ലാ
പടരാൻ ഇരുളെങ്ങും മദീനത്ത് പരന്നതില്ലാ
صدقرسولالله
0 Comments