Ad Code

Thirunabi Madh Lyrics App  INSTALL NOW

പാലകനേകിയ നൂറാണ് | Palakanekiya Nooran | Madh Song Lyrics | Sahad Mathoor | Sawad Chelembra | Safuvan Kakkattiri


           • Watch Full Song On YouTube 

Palakanekiya Nooran

പാലകനേകിയ നൂറാണ് | Palakanekiya Nooran | Song With Lyrics | Sahad Mathoor | Sawad Chelembra | Safuvan Kakkattiri


പാലകനേകിയ നൂറാണ്... 
പാത ലയം മധു ചേലാണ്...
പാപിവനെഴുതിയ വരിയിലെ 
കവചം നബിയാണ്...(2)
അങ്ങേ ചേർത്തൊരു ഹൃത്തിൽ 
നിത്യം ഇശ്ഖും കൂടി...
അങ്ങേ കണ്ടെൻ നോവുകൾ 
ചൊല്ലാനിവനും തേടി...

  (പാലകനേകിയ...)

ഖൽബിനുള്ളില് തെന്നല് പോലെ 
വന്നൊരു റൂഹാണ്...
നെഞ്ചിലെ വെമ്പല് കണ്ണിലെ മങ്ങല്
അങ്ങേ കാണാന്...(2)
അഞ്ചിത മൊഞ്ചാണ് 
നബി മലർ തഞ്ചക പതിരാണ്...
പാരിതിലൊളിവാണ് 
പരിമളം ചിന്തും ജസദാണ്...
ചെന്താമര വിരിയും സുന്ദര നാമം 
ചൊങ്കിൽ കുളിരാണ്...

  (പാലകനേകിയ...)

മുന്തിയ ക്യാതി ലെങ്കിടും ജോതി
ചേർന്നിടുവാൻ പൂതി...
മണ്ണിലെ പൂ മതി പുൽകിടുവാൻ വിധി
ഏകിടണൻ ഹാദീ...(2)
പാൽ നിലാവഴകാണ് 
പാലൊളി ചിന്തും ചിരിയാണ്...
താമര പൂവാണ്... 
താരം തോൽക്കും സീനാണ്...
തെല്ലും നന്മ ചുരത്തിയ മുത്തിനെ
മുത്താൻ കൊതിയാണ്...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu